
അബുദാബി : കല (കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍) യുടെ ഈ വര്‍ഷത്തെ ‘കലാ രത്‌നം’ അവാര്‍ഡ് ചലച്ചിത്ര താരം ജനാര്‍ദ്ദനും ‘കല മാധ്യമശ്രീ’ പുരസ്‌കാരം എം. വി. നികേഷ് കുമാറിനും സമ്മാനിച്ചു.
മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണി ച്ചാണ് ജനാര്‍ദ്ദനന് പുരസ്‌കാരം നല്‍കിയത്. വാര്‍ത്താ ചാനലു കളിലൂടെ മലയാള മാധ്യമ രംഗത്ത് തരംഗം സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് നികേഷ് കുമാറിനെ കല അബുദാബി ആദരിച്ചത്.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ കല പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. രമേഷ്പണിക്കര്‍, മനോജ് പുഷ്‌കര്‍, കെ. ബി. മുരളി, കെ. കെ. മൊയ്തീന്‍കോയ, എ. അബ്ദുള്‍സലാം, ജയന്തി ജയരാജ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ മീഡിയാ ഫോറം മുന്‍ പ്രസിഡന്‍റ് കെ. പി. കെ. വേങ്ങര, ലൂയീസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. കല ‘കൈപ്പുണ്യം’ പാചക മത്സര ത്തിലെ വിജയികള്‍ക്ക് ജനാര്‍ദനന്‍ സമ്മാനങ്ങള്‍ നല്‍കി. ചടങ്ങിന് കല ട്രഷറര്‍ ലൂവിജോസ് നന്ദി പറഞ്ഞു.
അവാര്‍ഡ് ദാന ച്ചടങ്ങിനോട് നുബന്ധിച്ച് നടന്ന ‘കലാഞ്ജലി’ നൃത്തോത്സവ ത്തില്‍ അബുദാബി യിലെ നൃത്താ ദ്ധ്യാപകരുടെ നേതൃത്വ ത്തില്‍ ആകര്‍ഷക ങ്ങളായ കലാ പരിപാടികളും അരങ്ങേറി.



അബുദാബി :കല അബുദാബി യുടെ അഞ്ചാം വാര്‍ഷികാഘോഷം ‘കലാഞ്ജലി 2011’ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ ഡിസംബര്‍ 9 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അരങ്ങേറും. കലയുടെ ഈ വര്‍ഷത്തെ ‘നാട്യകലാരത്‌നം’ അവാര്‍ഡ് സിനിമാ നടന്‍ ജനാര്‍ദ്ദനനും ‘മാധ്യമശ്രീ’ പുരസ്‌കാരം എം. വി. നികേഷ് കുമാറും സ്വീകരിക്കും. 




























