ഇശല്‍ കോറസ് ‘മുഹബ്ബ ത്തിൻ നിലാവ്’ വെള്ളി യാഴ്ച

July 18th, 2019

ishal-chorus-muhabbathin-nilav-ePathram
അബുദാബി : സംഗീത പ്രേമികളുടെ കൂട്ടായ്മ ഇശൽ കോറസ് അബു ദാബി യുടെ വാർഷിക ആഘോഷ പരിപാടി ‘മുഹബ്ബ ത്തിൽ നിലാവ് – സീസൺ 2’ സ്റ്റേജ് ഷോ, വൈവിധ്യമാർന്ന കലാ പരിപാടി കളോടെ ജൂലായ് 19 വെള്ളി യാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വച്ച് നടക്കും.

ishal-chorus-broucher-release-by-vilayil-faseela-ePathram

പരിപാടി യുടെ ബ്രോഷർ പ്രകാശനം ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന ചട ങ്ങിൽ വെച്ച് പ്രശസ്ത മാപ്പിള പ്പാട്ട് ഗായകര്‍ വിളയിൽ ഫസീല, എം. എ. ഗഫൂർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

മൈലാഞ്ചി സീസൺ 2 ടൈറ്റിൽ വിന്നർ നവാസ് കാസർ കോട് നേതൃത്വം നൽ കുന്ന സംഗീത നിശയിൽ ഇശൽ കോറസ് അംഗങ്ങളും യു. എ. ഇ. യിലെ ശ്രദ്ധേ യരായ യുവ ഗായകരും അണി നിരക്കും.

എടരിക്കോടൻ കോൽ ക്കളി, വട്ടപ്പാട്ട്, ഖവാലി, പരമ്പരാ ഗത ശൈലി യിലുള്ള ഒപ്പന, വിവിധ നൃത്ത നൃത്യങ്ങളും മുഹബ്ബത്തിൻ നിലാവിൽ അരങ്ങേറും.

(വിവരങ്ങൾക്ക് : സൽമാൻ ഫാരിസി 050 266 4599, നജ്മുദ്ദീൻ 056 762 7060).

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആർട്ട് മേറ്റ്‌സ് എക്‌സലൻസ് അവാർഡു കള്‍ സമ്മാനിച്ചു

June 19th, 2019

art-mates-excellence-awards-ePathram
റാസൽഖൈമ : യു. എ. ഇ. യിലെ പ്രവാസി മല യാളി കലാ കാര ന്മാ രുടെ കൂട്ടായ്മ യായ ആർട്ട് മേറ്റ്‌സ് യു. എ. ഇ. യുടെ നേതൃത്വ ത്തിൽ മികച്ച ഹ്രസ്വ ചിത്ര ങ്ങൾ ക്കുള്ള എക്‌സലൻസ് അവാർ ഡുകള്‍ സമ്മാനിച്ചു.

റാസൽഖൈമ തമാം ഹാളിൽ സം ഘടി പ്പിച്ച പരി പാടി യില്‍ വെച്ച് “ഇൻഷാ അള്ളാ…” എന്ന ചിത്ര ത്തിലെ ആദ്യ വീഡിയോ ഗാനം പ്രകാ ശനം ചെയ്തു.

ആർട്ട് മേറ്റ്‌സ് ഏർപ്പെടുത്തിയ പുരസ്കാര ങ്ങ ളിൽ മികച്ച ചിത്രം, സംവി ധായകൻ, എഡിറ്റർ, ഛായാഗ്രാ ഹകൻ, അഭിനേത്രി എന്നീ പുര സ്കാര ങ്ങൾ ‘സാവന്ന യിൽ മഴ പ്പച്ച കൾ’ എന്ന ചിത്രം കരസ്ഥമാക്കി.

‘ടീ ബാഗ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തി ലൂടെ റിയാസ് മികച്ച നടനുള്ള പുരസ്കാരം നേടി. ധ്രുവൻ ആർ. നാഥ്, സുമേഷ് ബാല കൃഷ്ണൻ എന്നിവർ സംവി ധാന ത്തിനും ജോബീസ് ചിറ്റിലപ്പള്ളി അഭിനയ ത്തിനും പ്രത്യേക ജൂറി പരാമർശം നേടി.

ഖലാഫ് അബ്ദുല്ല അഹമ്മദ് ഷാഹിൻ അൽ ഹമ്മാദി, അൻസാർ കൊയിലാണ്ടി,രമേശ് പയ്യന്നൂർ, രാജീവ് കോടമ്പള്ളി, ഫൈസൽ റാസി, നസീർ തമാം, സവാദ് മാറ ഞ്ചേരി, അജു റഹിം, ആഷിക്ക്, ഷാഹിദ അബൂ ബക്കർ, വിനോദ്, ജിജി പാണ്ഡവത്ത്, ഷാജി പുഷ്പാം ഗദന്‍ തുടങ്ങി യവര്‍ സംസാരിച്ചു. വൈവിധ്യമാര്‍ന്ന കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നമ്മൾ ചാവക്കാട്ടുകാർ ‘കടവ് പൂക്കും കാലം’ മെഗാ ഇവന്റ് ശ്രദ്ധേയമായി

June 19th, 2019

logo-nammal-chavakkattukar-ePathram

ഷാർജ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ ക്കൂട്ട് യു. എ. ഇ. ചാപ്റ്റര്‍ രണ്ടാം വാർഷിക ആഘോഷ ങ്ങള്‍ ‘കടവ് പൂക്കും കാലം’ എന്ന പേരില്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോ സ്സിയേ ഷന്‍ ഹാളില്‍ സംഘടിപ്പിച്ചു.

ഷാർജ ഇസ്‌ലാമിക് അഫയേഴ്സ് ആൻ‍ഡ് എൻഡോവ് മെന്റ് ഡയറക്ടർ ശൈഖ് അബ്ദുള്ള മുഹ മ്മദ് അൽ ഖാസ്മി ഉല്‍ഘാടനം ചെയ്തു.

മുഖ്യാതിഥി കളായി ഇന്ത്യന്‍ അസ്സോസ്സി യേഷന്‍ പ്രസി ഡണ്ട് ഇ. പി. ജോൺസൻ, സെക്രട്ടറി അബ്ദുള്ള മല്ലി ശ്ശേരി, രക്ഷാധി കാരി കളായ സലിം വലിയ കത്ത്, ബാലൻ ചെഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.

നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ യുടെ പ്രസിഡണ്ട് മുഹമ്മദ് അക്ബർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്ര ട്ടറി അബൂബക്കർ, ജാഫർ കണ്ണാട്ട്, ആഷിഫ് റഹ്‌മാൻ തുടങ്ങി യവര്‍ പ്രസംഗിച്ചു.

വിവിധ മേഖല കളിൽ മികവു തെളി യിച്ച യൂസഫ് കരിക്കയിൽ, നൗഷാദ് ചാവ ക്കാട്മുബാറക്ക് ഇമ്പാറക്ക്, തൽഹത്ത് ഷാ സാദിഖ്, ഉണ്ണി പുന്നാര, അബ്ദുൽ ലത്തീഫ് എന്നി വരെ ആദരിച്ചു.

മെന്റലിസ്റ്റ് നിപിൻ നിരാവത്ത് പരി പാടി അവ തരി പ്പിച്ചു. ഗായക രായ വൈഷ്ണവ് ഗിരീഷ്, ലേഖ അജയ്, ഷമീർ ചാവക്കാട്, ഹിഷാന അബു ബക്കര്‍ എന്നിവര്‍ പങ്കെടുത്ത സംഗീത നിശയും അരങ്ങേറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മൂസ്സ എരഞ്ഞോളി യുടെ സ്മരണ യില്‍ ചെറിയ പെരുന്നാൾ പരിപാടി കള്‍

June 9th, 2019

singer-eranjoli-moosa-ePathram
അബുദാബി : ഈയിടെ അന്തരിച്ച പ്രശസ്ത മാപ്പിള പ്പാട്ടു ഗായകന്‍ മൂസ്സ എര ഞ്ഞോളി യുടെ സ്മരണ യില്‍ അബു ദാബി കേരള സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച ചെറിയ പെരുന്നാൾ പരിപാടി കള്‍ ശ്രദ്ധേയ മായി

‘ഇശൽ സുൽ ത്താൻ മൂസ എര ഞ്ഞോ ളിക്ക്’ പ്രണാമം അർപ്പിച്ചു കൊണ്ട് ഒന്നാം ഈദ് ദിന ത്തിൽ ഒരു ക്കിയ ‘ഈദ് ഇശൽ’ എന്ന സംഗീത വിരുന്ന് സെന്റർ അങ്കണ ത്തിൽ തിങ്ങി നിറഞ്ഞ കാണി കളെ ആവേശ ഭരിത രാക്കി. ഇസ്മയിൽ തളങ്കര, ഒ. യു. ബഷീർ, ബെൻ സീറ, മുസമ്മിൽ, ഹല തുടങ്ങിയ വർ ഗാന ങ്ങൾ ആലപിച്ചു.

രണ്ടാം ഈദ് ദിനത്തിൽ ‘ഈദിന്റെ രാവിൽ’ എന്ന പേരിൽ കലാ സന്ധ്യ അര ങ്ങേറി. റിയാലിറ്റി ഷോ കളി ലൂടെ ശ്രദ്ധേയ നായ ഫാമിസ് മുഹമ്മദ് വാടാന പ്പള്ളി യുടെ നേതൃത്വ ത്തില്‍ കേരളാ സോഷ്യൽ സെന്റ റിലെ ഗായികാ ഗായക ന്മാര്‍ അവതരി പ്പിച്ച ഗാന മേള യും ഒപ്പന, കോൽ ക്കളി, ദഫ് മുട്ട്, വൈവി ധ്യ മാര്‍ ന്ന നൃത്ത നൃത്യ ങ്ങളും ശ്രദ്ധേയമായി.

അഹല്യ ഹോസ്പിറ്റൽ അഡ്മിനി സ്ട്രേഷൻ മാനേജർ സൂരജ് പ്രഭാ കരന്‍, യു. എ. ഇ. എക്സ് ചേഞ്ച് മീഡിയ വിഭാഗം തലവൻ കെ. കെ. മൊയ്തീൻ കോയ എന്നിവര്‍ മുഖ്യ അതിഥി കള്‍ ആയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൂര്യ ഫെസ്റ്റിവൽ : കുച്ചിപ്പുടി യും ഭരത നാട്യവും ഒരേ വേദി യിൽ

April 18th, 2019

soorya-dance-fest-2015-nrutholsav-ePathram
അബുദാബി : പ്രശസ്ത ഭരതനാട്യം നർത്തകി ശ്വേതാ പ്രചണ്ഡ, കുച്ചിപ്പുടി നർത്തകി റെഡ്ഢി ലക്ഷ്മി എന്നി വര്‍ ഏപ്രിൽ 18, വ്യാഴാഴ്ച രാത്രി 8 മണി ക്ക് അബു ദാബി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ നൃത്തം അവ തരി പ്പിക്കുന്നു.

പ്രമുഖ ധന വിനിമയ സ്ഥാപന ളായ യു. എ. ഇ. എക്സ് ചേഞ്ചും എക്സ് പ്രസ്സ് മണിയും സൂര്യ ഇന്റർ നാഷണ ലുമാ യി സഹകരിച്ചു കൊണ്ട് ഒരു ക്കുന്ന ‘സൂര്യാ ഫെസ്റ്റി വൽ 2019’ എന്ന സ്റ്റേജ് ഷോ യിലാണ് ശാസ്ത്രീയ നൃത്തങ്ങള്‍ അര ങ്ങേറുക.

സൂര്യയുടെ രക്ഷാധി കാരി ഡോ. ബി. ആർ. ഷെട്ടി യുടെ രക്ഷാകർതൃത്വ ത്തിൽ സൂര്യാ കൃഷ്ണ മൂർത്തി സംവി ധാനം ചെയ്യുന്ന ‘സൂര്യാ ഫെസ്റ്റിവൽ 2019’ ഏപ്രിൽ 19 വെള്ളി യാഴ്ച, ദുബായ് എമി രേറ്റ്സ് ഇന്റർ നാഷ ണൽ സ്കൂൾ ഓഡി റ്റോറിയ ത്തിലും അരങ്ങേറും.

പ്രവേശനം സൗജന്യ മായിരിക്കും. വിവരങ്ങള്‍ ക്ക് : 056 689 7262 എന്ന വാട്ട്സ് ആപ്പ് നമ്പറില്‍ ബന്ധ പ്പെടാവുന്ന താണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓൺ ലൈൻ വഴി ഹാഫിലാത്ത് കാര്‍ഡില്‍ പണം ഇടാം
Next »Next Page » എം. ഐ. സി ദേശ മംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം »



  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine