അബുദാബി : യു. എ. ഇ. തലത്തില്‍ മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ ജനുവരി 15, 16, 17 തിയതി കളില്‍ മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഒരുക്കിയ വിവിധ വേദി കളില്‍ നടക്കു മെന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
യു. എ. ഇ. യിലെ എല്ലാ സ്കൂളു കളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സര ങ്ങളില്‍ പങ്കെ ടുക്കാം. പ്രായ ത്തിന്‍െറ അടിസ്ഥാന ത്തില്‍ 4 ഗ്രൂപ്പു കളായി തിരിച്ചായിരിക്കും മത്സര ങ്ങള്‍ നടത്തുക.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നീ നൃത്ത ഇന ങ്ങളിലും ലളിതഗാനം, ശാസ്ത്രീയ സംഗീതം, ചലച്ചിത്ര ഗാനം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, ഉപകരണ സംഗീതം, എന്നീ ഗാന ശാഖ കളിലും മോണോ ആക്ട്, ഫാന്‍സി ഡ്രസ് എന്നിവ യിലും മത്സര ങ്ങള്‍ ഉണ്ടാകും. 13 ഇന ങ്ങളിലായി 250ല്‍ പരം പ്രതിഭകള്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നായി മത്സര ങ്ങളില്‍ പങ്കെടുക്കും.
ഓരോ ഗ്രൂപ്പിലെയും ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന കുട്ടികള്‍ക്ക് പ്രത്യേകം സമ്മാനം നല്‍കും. 9 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടി കളില്‍ നിന്ന് നൃത്തം ഉള്‍പ്പെടെ യുള്ള മത്സര ങ്ങളില്‍ വിജയിച്ച് ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന പ്രതിഭ യെ ‘സമാജം കലാതിലകം’ ആയി തെരഞ്ഞെടുക്കുകയും അഹല്യാ ഗ്രൂപ്പ് നല്‍കുന്ന ശ്രീദേവി മെമ്മോറിയല്‍ ട്രോഫി സമ്മാനിക്കുകയും ചെയ്യും. ഈ വര്‍ഷവും നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ വിധി കര്‍ത്താക്കളാണ് വിധി നിര്‍ണയ ത്തിന് എത്തുന്നത്.
1984 ല്‍ ആരംഭിച്ച യുവ ജനോത്സവം കഴിഞ്ഞ കുറേ വര്‍ഷ ങ്ങളായി അഹല്യ ഗ്രൂപ്പു മായി സഹകരി ച്ചാണ് നടക്കുന്നത്. യു. എ. ഇ. യില്‍ ആദ്യമായി സ്കൂള്‍ വിദ്യാര്‍ഥി കള്‍ ക്കായി യുവജനോത്സവം സംഘടി പ്പിച്ച് തുടങ്ങിയത് അബുദാബി മലയാളി സമാജ മാണ്.
സമാജം പ്രസിഡന്‍റ് ഷിബു വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, ആര്‍ട്സ് സെക്രട്ടറി വിജയ രാഘവന്‍, അഹല്യ ഗ്രൂപ്പ് പ്രതിനിധി കളായ സൂരജ് പ്രഭാകര്‍, സനല്‍, ഷാനിഷ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.