എടപ്പാള്‍ ബാപ്പുവിന് സഹൃദയരുടെ ’പ്രണാമം’

March 22nd, 2015

felicitation-to-singer-edappal-bappu-ePathram
അബുദാബി : കാൽ നൂറ്റാണ്ടിലധികം താൻ തൊഴിലും സംഗീതവുമായി ചെലവിട്ട അബുദാബി യിൽ വീണ്ടും ഒരിക്കൽ കൂടി ഗായകൻ എടപ്പാൾ ബാപ്പുവിന് സ്നേഹാദരം.

സംഗീതാലാപനത്തിന്റെ വഴിയിൽ നാല്പത്തിയഞ്ച് വർഷം പൂർത്തി യാക്കുന്ന ബാപ്പുവിനെ ആദരിക്കുവാൻ അബുദാബി മെലഡി മൈൻഡ്സി ന്റെ നേതൃത്വ ത്തിൽ ഒരുക്കിയ ‘എക്സ്പ്രസ് മണി പ്രണാമം‘ ഹൃദ്യാനുഭവമായി.

കെ. കെ. മൊയ്തീൻ കോയ സംവിധാനം ചെയ്ത സംഗീത സന്ധ്യ, യു. എ. ഇ. എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റുമായ പി. ബാവ ഹാജി ബാപ്പുവിനെ പൊന്നാട അണിയിച്ചു.

വര്‍ഗീസ് മാത്യുവും എക്സ്പ്രസ് മണി ഫിനാന്‍സ് ആന്‍ഡ് അക്കൌണ്ട്സ് ഹെഡ് മുഹമ്മദ് കുഞ്ഞിയും ഫലകം സമ്മാനിച്ചു.

ചലച്ചിത്ര പിന്നണി ഗായകരും റേഡിയോ – ടെലിവിഷൻ താര ങ്ങളുമായ കബീർ തളിക്കുളം, യൂസുഫ് കാരക്കാട്, റെജി മണ്ണേൽ, സുമി അർവിന്ദ്, ഹർഷ ചന്ദ്രൻ, അപ്സര ശിവ പ്രസാദ്,  അജയ് ഗോപാൽ, ഉന്മേഷ് ബഷീർ എന്നിവർ ഗുരുവന്ദനം നടത്തി.

തുടര്‍ന്ന് ബാപ്പുവിന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on എടപ്പാള്‍ ബാപ്പുവിന് സഹൃദയരുടെ ’പ്രണാമം’

ഐ. എം. സി. സി. വാര്‍ഷിക ആഘോഷം ഏപ്രില്‍ 23 ന്‌

March 16th, 2015

imcc-dhwani-ishal-raav-brochure-release-ePathram
അബുദാബി : ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ (ഐ. എം. സി. സി.) വാര്‍ഷിക ആഘോഷം ഏപ്രില്‍ 23 വ്യാഴാഴ്ച അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. ആഘോഷ പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം അബുദാബി സ്റ്റേറ്റ് പ്രസിഡന്‍റ് എന്‍. എം. അബ്ദുള്ളയ്ക്ക് കൈമാറി ക്കൊണ്ട് കുഞ്ഞാവുട്ടി അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു.

വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന പൊതു സമ്മേളന ത്തില്‍ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരെ ആദരിക്കും. ഐ. എന്‍. എല്‍. ദേശീയ സംസ്ഥാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

ഐ. എം. സി. സി. കലാ വിഭാഗം ‘ധ്വനി’ യുടെ നേതൃത്വത്തില്‍ ’ധ്വനി ഇശല്‍ നിലാവ്’ സംഗീത നിശയും അരങ്ങേറും.

ഐ. എന്‍. എല്‍. സംസ്ഥാന കമ്മറ്റി ഈ മാസം 25 ന്‌ നടത്താന്‍ തീരുമാനിച്ച എയര്‍ പോര്‍ട്ട് മാര്‍ച്ച് വന്‍ വിജയമാക്കണം എന്നും ഐ. എം. സി. സി. ആഹ്വാനം ചെയ്തു.

കുഞ്ഞാവുട്ടി അബ്ദുള്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍. എം. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഖാന്‍ പാറയില്‍, ഗഫൂര്‍ ഹാജി, താഹിര്‍ പൊറപ്പാട്, സമീര്‍ ശ്രീകണ്ടപുരം, സാലിഹ്‌, റിയാസ്‌ കൊടുവള്ളി, മുജീബ്‌ താമരശ്ശേരി, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. എം. ഫാറൂഖ്‌ സ്വാഗതവും അഷ്‌റഫ്‌ വലിയ വളപ്പില്‍ നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

Comments Off on ഐ. എം. സി. സി. വാര്‍ഷിക ആഘോഷം ഏപ്രില്‍ 23 ന്‌

പ്രണാമം : ഗായകന്‍ എടപ്പാള്‍ ബാപ്പുവിനെ ആദരിക്കുന്നു

March 16th, 2015

singer-edappal-bappu-pranamam-ePathram
അബുദാബി : ഗാനമേള വേദികളില്‍ നിറഞ്ഞു നിന്നിരുന്ന പ്രമുഖ ഗായകന്‍ എടപ്പാള്‍ ബാപ്പു വിനെ ആദരിക്കാന്‍ സംഗീത ആസ്വാദ കര്‍ ഒരുക്കുന്ന ‘പ്രണാമം’ എന്ന കലാ സന്ധ്യ മാര്‍ച്ച് 19 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. സാമൂഹ്യ സാംസ്കാരിക കലാ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

pranamam-to-siger-edappal-bappu-ePathram
പ്രമുഖ ധന വിനിമയ സ്ഥാപനമായ എക്സ്പ്രസ്മണി യാണ് ‘പ്രണാമം’ അരങ്ങില്‍ എത്തിക്കുന്നത്. ചടങ്ങിനോട് അനുബന്ധിച്ച് അബുദാബി മെലഡി മൈന്‍ഡ്സിന്റെ നേതൃത്വ ത്തില്‍ കെ. കെ. മൊയ്തീന്‍ കോയ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.

ചലച്ചിത്ര പിന്നണി ഗായകരും റേഡിയോ – ടെലിവിഷന്‍ താര ങ്ങളുമായ കബീര്‍, സുമി അരവിന്ദ്, റജി മണ്ണേല്‍, യൂസുഫ് കാരക്കാട്, ആദില്‍ ഇബ്രാഹിം, മുഹമ്മദ് ഈസാ, ഉന്മേഷ് ബഷീര്‍, അപ്സര ശിവപ്രസാദ്, ഹര്‍ഷ, അജയ് ഗോപാല്‍ എന്നിവര്‍ വേദി യിലെത്തും. പരിപാടി യിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

വിവര ങ്ങള്‍ക്ക് 055 180 34 34, 050 49 95 861

- pma

വായിക്കുക: ,

Comments Off on പ്രണാമം : ഗായകന്‍ എടപ്പാള്‍ ബാപ്പുവിനെ ആദരിക്കുന്നു

ലോക റെക്കോഡ് നേട്ടവുമായി സുധീര്‍

February 22nd, 2015

singer-paravur-sudheer-singing-for-guinness-book-of-world-record-ePathram
അബുദാബി : ഗിന്നസ് റെക്കോഡ് എന്ന സ്വപ്ന നേട്ട ത്തിലേക്ക് പറവൂര്‍ സ്വദേശി വി. എന്‍. സുധീര്‍ പാടിക്കയറി. അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നിറഞ്ഞ സദസ്സിനു മുന്നിലാണ് നിലവിലെ റെക്കോഡായ 105 മണിക്കൂര്‍ നിര്‍ത്താതെ ഗാനാലാപനം എന്ന റെക്കോഡ് സുധീര്‍ മറി കടന്നത്. ശനിയാഴ്ച അര്‍ദ്ധ രാത്രി യോടെയാണ് 110 മണിക്കൂര്‍ പാടുക എന്ന ലക്ഷ്യം കൈ വരിച്ചത്.

രാത്രി ഒന്‍പതു മണിയോടെ ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസിന്റെ ഫോണ്‍ വിളി സുധീറിനെ തേടി എത്തി. തനിക്ക് സ്വപ്ന ത്തില്‍ പോലും ആലോചിക്കാന്‍ കഴിയാത്തതാണ് ഈ നേട്ടം എന്നും കൂടുതല്‍ ഉയര ങ്ങള്‍ കൈവരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്നും യേശുദാസ് അനുഗ്രഹിച്ചു.

അഞ്ചു ദിവസം നീണ്ട ഗാനാലാപന യജ്ഞ ത്തിന്റെ വിഡിയോ ഉടനെ തന്നെ ഗിന്നസ് അധികൃതര്‍ക്കു സമര്‍പ്പിക്കും. ഇനി ബാക്കിയുള്ളത് ഈ സാങ്കേതികത്വ ത്തിന്‍െറ ദൂരം മാത്രം. അധികൃത രുടെ പരിശോധന യ്ക്കു ശേഷം റെക്കോര്‍ഡ് പ്രഖ്യാപനം വന്നാല്‍ പ്രത്യേക ചടങ്ങ് അബുദാബി യില്‍ തന്നെ സംഘടിപ്പിക്കും.

ഞായറാഴ്ച രാത്രി എട്ടു മണിക്ക് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അബുദാബി യിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും ചേര്‍ന്ന്, വിജയ കരമായി ദൌത്യം പൂര്‍ത്തിയാക്കിയ സുധീറിനെ ആദരിക്കും.

- pma

വായിക്കുക: , ,

Comments Off on ലോക റെക്കോഡ് നേട്ടവുമായി സുധീര്‍

സുധീര്‍ നിര്‍ത്താതെ പാടുന്നു : ലോക റെക്കോര്‍ഡ് നേടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

February 20th, 2015

singer-paravur-sudheer-singing-for-guinness-book-of-world-record-ePathram
അബുദാബി : ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാനായി അബുദാബി യിൽ ഗാനാലാപന യജ്ഞം നടത്തുന്ന പറവൂര്‍ സുധീര്‍ എന്ന ഗായകൻ തന്റെ ദൌത്യത്തിൽ 72 മണിക്കൂർ വിജയ കര മായി പൂർത്തിയാക്കി.

അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ ആരംഭിച്ച യജ്ഞം, 110 മണിക്കൂര്‍ പൂര്‍ത്തിയാക്കി ഗിന്നസ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ എറണാകുളം ജില്ല യിലെ പറവൂര്‍ ചിറ്റാറ്റുകര മാച്ചാം തുരുത്ത് സ്വദേശിയായ വി. എന്‍. സുധീറിന് ഇനി ഏതാനും മണിക്കൂറു കള്‍ മാത്രം മതി യാവും. ശാരീരിക വിഷമതകള്‍ ഒന്നും അനുഭവപ്പെടാതെ തുടര്‍ച്ചയായി 72 മണിക്കൂര്‍ വിജയകരമായി പാടിക്കഴിഞ്ഞു.

വിവിധ സ്കൂളു കളില്‍ നിന്നും വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും വിവിധ കൂട്ടയ്മകളിലെ പ്രവര്‍ത്തകരും വ്യവസായ വാണിജ്യ മേഖല കളിലെ പ്രമുഖരും അടക്കം സമൂഹ ത്തിന്റെ നാനാ തുറ കളിലുള്ള നിരവധി സന്ദർശകർ ഈ പരിപാടി ആസ്വദിക്കാനും സുധീറിനെ പ്രോത്സാഹി പ്പിക്കാനും ആശീർവദി ക്കാനു മായി ഐ. എസ്. സി. യിലേക്ക് എത്തി.

നാഗ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ യുടെ105 മണിക്കൂര്‍ ഗിന്നസ് റെക്കോര്‍ഡ് ഭേദിക്കാനുള്ള ശ്രമ ത്തിലാണ് ഈ മുപ്പത്തഞ്ചുകാരന്‍. തുടര്‍ച്ച യായുള്ള ആലാപനം തൊണ്ടയ്ക്കു ചെറിയ അസ്വസ്ഥത ഉണ്ടായതല്ലാതെ മറ്റു ആരോഗ്യ പ്രശ്‌ന ങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നും ദൈവാനുഗ്ര ഹവും സംഗീത പ്രേമികളുടെ അകമഴിഞ്ഞ പ്രോത്സാഹനവും മലയാളി സമൂഹ ത്തിന്‍റെ പ്രാര്‍ത്ഥന കളും തനിക്കു കിട്ടുന്ന തിലൂടെ ഈ യജ്ഞം വിജയ കരമായി പൂര്‍ത്തി യാക്കാന്‍ തനിക്കു സാധിക്കും എന്നും ഗായകന്‍ സുധീര്‍ പറഞ്ഞു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരി ക്കാന്‍ അബുദാബി യില്‍ അവസരം ലഭിച്ചതിലും ഇവിടത്തെ ഇന്ത്യന്‍ സമൂഹം തനിക്കു നല്‍കി വരുന്ന പിന്തുണയിലും സുധീര്‍ വളരെ സംതൃപ്തനാണ്.

പറവൂര്‍ തത്തപ്പിള്ളി സ്വദേശി യും അബുദാബി യിലെ എവര്‍ സെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ട റുമായ എം. കെ. സജീവന്‍, നാട്ടില്‍ നിന്നെത്തിയ പരിപാടിയു ടെ കോര്‍ഡി നേറ്റര്‍ കെ. കെ. അബ്ദുല്ലയും മറ്റു സുഹൃത്തുക്കളും പാട്ടില്‍ ലോക റെക്കോഡ് കുറിക്കാന്‍ സുധീറിന് വേണ്ടതായ സഹായ സഹകരങ്ങള്‍ നല്‍കി കൂടെയുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on സുധീര്‍ നിര്‍ത്താതെ പാടുന്നു : ലോക റെക്കോര്‍ഡ് നേടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം


« Previous Page« Previous « സമാജം ബേബിഷോ 2015
Next »Next Page » അബുദാബിയില്‍ വന്‍ തീപ്പിടുത്തം : 10 മരണം »



  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine