മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ വ്യാഴാഴ്ച തുടങ്ങും

January 14th, 2015

ahalya-samajam-youth-festival-2015-press-meet-ePathram
അബുദാബി : യു. എ. ഇ. തലത്തില്‍ മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ ജനുവരി 15, 16, 17 തിയതി കളില്‍ മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഒരുക്കിയ വിവിധ വേദി കളില്‍ നടക്കു മെന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

യു. എ. ഇ. യിലെ എല്ലാ സ്കൂളു കളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സര ങ്ങളില്‍ പങ്കെ ടുക്കാം. പ്രായ ത്തിന്‍െറ അടിസ്ഥാന ത്തില്‍ 4 ഗ്രൂപ്പു കളായി തിരിച്ചായിരിക്കും മത്സര ങ്ങള്‍ നടത്തുക.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നീ നൃത്ത ഇന ങ്ങളിലും ലളിതഗാനം, ശാസ്ത്രീയ സംഗീതം, ചലച്ചിത്ര ഗാനം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, ഉപകരണ സംഗീതം, എന്നീ ഗാന ശാഖ കളിലും മോണോ ആക്ട്, ഫാന്‍സി ഡ്രസ് എന്നിവ യിലും മത്സര ങ്ങള്‍ ഉണ്ടാകും. 13 ഇന ങ്ങളിലായി 250ല്‍ പരം പ്രതിഭകള്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നായി മത്സര ങ്ങളില്‍ പങ്കെടുക്കും.

ഓരോ ഗ്രൂപ്പിലെയും ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന കുട്ടികള്‍ക്ക് പ്രത്യേകം സമ്മാനം നല്‍കും. 9 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടി കളില്‍ നിന്ന് നൃത്തം ഉള്‍പ്പെടെ യുള്ള മത്സര ങ്ങളില്‍ വിജയിച്ച് ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന പ്രതിഭ യെ ‘സമാജം കലാതിലകം’ ആയി തെരഞ്ഞെടുക്കുകയും അഹല്യാ ഗ്രൂപ്പ് നല്‍കുന്ന ശ്രീദേവി മെമ്മോറിയല്‍ ട്രോഫി സമ്മാനിക്കുകയും ചെയ്യും. ഈ വര്‍ഷവും നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ വിധി കര്‍ത്താക്കളാണ് വിധി നിര്‍ണയ ത്തിന് എത്തുന്നത്.

1984 ല്‍ ആരംഭിച്ച യുവ ജനോത്സവം കഴിഞ്ഞ കുറേ വര്‍ഷ ങ്ങളായി അഹല്യ ഗ്രൂപ്പു മായി സഹകരി ച്ചാണ് നടക്കുന്നത്. യു. എ. ഇ. യില്‍ ആദ്യമായി സ്കൂള്‍ വിദ്യാര്‍ഥി കള്‍ ക്കായി യുവജനോത്സവം സംഘടി പ്പിച്ച് തുടങ്ങിയത് അബുദാബി മലയാളി സമാജ മാണ്.

സമാജം പ്രസിഡന്‍റ് ഷിബു വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, ആര്‍ട്സ് സെക്രട്ടറി വിജയ രാഘവന്‍, അഹല്യ ഗ്രൂപ്പ് പ്രതിനിധി കളായ സൂരജ് പ്രഭാകര്‍, സനല്‍, ഷാനിഷ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ വ്യാഴാഴ്ച തുടങ്ങും

സോംഗ് ലവ് ഗ്രൂപ്പ് സംഗീത സൌഹൃദ സംഗമം ശ്രദ്ധേയമായി

January 5th, 2015

sidheek-chettuwa-zubair-thalipparamba-ePathram
അബുദാബി : സംഗീത പ്രേമി കളുടെ വാട്സ് ആപ് കൂട്ടായ്മ യായ ‘സോംഗ് ലവ് ഗ്രൂപ്പ്’ അബുദാബിയില്‍ സംഘടിപ്പിച്ച സംഗീത സൌഹൃദ സംഗമം, പരിപാടി യുടെ വിത്യസ്ഥ തയാല്‍ ശ്രദ്ധേയമായി.

അബുദാബി മുസ്സഫ യിലെ ഫുഡ്‌ പാലസ് റെസ്റ്റോറന്റിൽ നടന്ന സംഗീത സൌഹൃദ സംഗമം, ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് അംഗ ങ്ങളുടെയും കുട്ടി കളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും പ്രതിഭ കളെ സോംഗ് ലവ് ഗ്രൂപ്പില്‍ അണി നിരത്തിയ അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ യെ പൊന്നാട അണിയിച്ച് ആദരിച്ചു.

വഹാബ് തിരൂര്‍, പവിത്രന്‍ കുറ്റ്യാടി എന്നിവരുടെ ഓര്‍ക്കസ്ട്ര യില്‍ പ്രമുഖ ഗായകരായ വി. വി. രാജേഷ്, അഷ്‌റഫ്‌ നാറാത്ത്, സുബൈര്‍ തളിപ്പറമ്പ് തുടങ്ങിയ വരുടെ നേതൃത്വ ത്തില്‍ മുപ്പതോളം ഗായകര്‍ പങ്കെടുത്ത ഗാനമേളയും ഹംസക്കുട്ടി, റാഫി മഞ്ചേരി, അക്ബര്‍ മണത്തല എന്നിവരുടെ മിമിക്രിയും ശ്രീലക്ഷ്മി സുധീര്‍, ശ്രീവിദ്യ സുധീര്‍ എന്നിവര്‍ വിവിധ നൃത്ത നൃത്യങ്ങളും അവതരിപ്പിച്ചു. ഗായിക അമല്‍ കാരൂത്ത്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പരിപാടിയുടെ അവതാരകര്‍ ആയിരുന്നു.

song-love-group-sidheek-chetuwa-ePathram

അബൂബക്കര്‍സിദ്ധീക്ക്, ദാനിഫ്, റാഫി പെരിഞ്ഞനം, അസീസ്‌ കാസര്‍ കോഡ്, ഷാഹു മോന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ഗള്‍ഫ് രാജ്യ ങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളി കളുടെ ഈ ഓണ്‍ ലൈന്‍ സംഗീത കൂട്ടായ്മയില്‍, ടെലിവിഷന്‍ സംഗീത മത്സര ങ്ങളി ലെയും ഗള്‍ഫിലെ വിവിധ റേഡിയോ നിലയ ങ്ങളിലെയും വിജയികളും മത്സര രംഗ ത്തുള്ള ഗായകരും ഗാന രചയി താക്കളും സംഗീത സംവിധായകരും അടക്കം നിരവധി പ്രതിഭ കളാണ് അംഗങ്ങള്‍ ആയിട്ടുള്ളത്.

ഇരുപത്തി നാല് മണിക്കൂറും പാട്ടും സംഗീത സംബന്ധിയായ വിശേഷങ്ങളുമായി നിലകൊള്ളുന്ന സോംഗ് ലവ് ഗ്രൂപ്പില്‍ ഇന്ത്യ യിലെയും ഖത്തര്‍, സൌദി അറേബ്യ, കുവൈറ്റ്‌, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലേയും ശ്രദ്ധേയരായ ഗായകരും സജീവമാണ്.

- pma

വായിക്കുക: , ,

Comments Off on സോംഗ് ലവ് ഗ്രൂപ്പ് സംഗീത സൌഹൃദ സംഗമം ശ്രദ്ധേയമായി

സോംഗ് ലവ് സൗഹൃദ സംഗീത സന്ധ്യ

January 2nd, 2015

whatts-aap-group-of-sidheek-chettuwa-song-love-ePathram
അബുദാബി : സംഗീതം നെഞ്ചേറ്റിയ കലാകാരന്മാരുടെ വാട്ട്സ് ആപ് കൂട്ടായ്മ യായ ‘സോംഗ് ലവ്ഗ്രൂപ്പ് തങ്ങളുടെ ആദ്യ കൂടി ച്ചേരൽ അബുദാബി മുസ്സഫയിൽ സംഘടി പ്പിക്കും.

ജനുവരി 2 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് മുസ്സഫ എൻ. പി. സി. സി. ക്ക് എതിർ വശത്തുള്ള ഫുഡ്‌ പാലസ് റെസ്റ്റോ റന്റിൽ ‘സൗഹൃദ സംഗീത സന്ധ്യ’ എന്ന പേരിൽ ഒരുക്കുന്ന ഒത്തു കൂടലിൽ യു. എ. ഇ. യിൽ വിവിധ മേഖല കളിൽ പ്രവർത്തിക്കുന്ന സംഗീത പ്രേമികൾ സംബന്ധിക്കും.

സംഗീതവും സംഗീത വിശേഷ ങ്ങളുമായി 24 മണിക്കൂറും ഒന്നിച്ച് കൂടുന്ന ഈ വാട്ട്സ് ആപ് കൂട്ടായ്മ യിൽ യു. എ. ഇ., സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഇന്ത്യ എന്നിവിട ങ്ങളിൽ നിന്നായി അമ്പതോളം അംഗ ങ്ങള്‍ ഉണ്ട് ഗ്രൂപ്പ് എന്ന് അഡ്മിൻ സിദ്ധീഖ് ചേറ്റുവ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on സോംഗ് ലവ് സൗഹൃദ സംഗീത സന്ധ്യ

കേരള മാപ്പിളകലാ അക്കാഡമി ദുബായ് ചാപ്റ്റർ

November 2nd, 2014

kerala-mappila-kala-academy-dubai-epathram

ദുബായ്: കേരളത്തിൽ പതിനഞ്ചു വർഷക്കാലമായി സ്നേഹത്തിന്റെ സന്ദേശവുമായി നന്മയുടെ ഉണർത്തു പാട്ട് പാടുന്ന കേരള മാപ്പിള കലാ അക്കാദമിയുടെ ദുബായ് കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡണ്ട് പി. എച്. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അസീസ്‌ പാലേരി, ജന. സെക്രട്ടറി കബീർ വയനാട്, ട്രഷറർ നാസർ പരദേശി, ഓർഗ. സെക്രട്ടറി അബ്ദുള്ളകുട്ടി ചേറ്റുവ, വൈസ് പ്രസിഡണ്ട് നൂറുദ്ധീൻ കെ. പി., ശംസുദ്ധീൻ ബ്രൗൻസ്റ്റർ, ഇർശാദ് അമ്പലവയൽ. ജോ. സെക്രട്ടറി നവാസ് മാളിയേക്കൽ, ജലീൽ വാഴക്കാട്, അരാഫത്ത് കൊടിയത്തൂർ. രക്ഷാധികാരികൾ: യഹിയ തളങ്കര, ഡോ. മുഹമ്മദ്‌ കാസിം, സുലൈമാൻ തൃത്താല, അബ്ദുൽ അസീസ്‌ എ. കെ., മലയിൽ മുഹമ്മദലി. എക്സി: നൌഷാദ് വടക്കേചാലിൽ, ലത്തീഫ് ചെറുവണ്ണൂർ, മുസ്തഫ, സിദ്ധീഖ് പലേരി.
നാസർ പരദേശി സ്വാഗതവും, കബീർ വയനാട് നന്ദിയും രേഖപ്പെടുത്തി.

– അബ്ദുള്ളകുട്ടി ചേറ്റുവ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇശല്‍മാല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : കണ്ണൂര്‍ ശരീഫ് മികച്ച ഗായകന്‍

September 29th, 2014

mappilappattu-singer-kannur-shereef-ePathram
ദുബായ് : സോഷ്യല്‍ മീഡിയ യിലെ മാപ്പിള പ്പാട്ട് സ്‌നേഹി കളുടെ കൂട്ടായ്മ യായ ‘ഇശല്‍ മാല ഫേസ് ബുക്ക് ആന്‍ഡ് വാട്‌സ് അപ് ഗ്രൂപ്പി’ ന്റെ 2013-ലെ പുരസ്‌കാര ങ്ങള്‍ പ്രഖ്യാപിച്ചു.

ഏറ്റവും നല്ല ഗായകനുള്ള എ. വി. മുഹമ്മദ് സ്മാരക അവാര്‍ഡ് കണ്ണൂര്‍ ഷരീഫിനും സംഗീത സംവിധായ കനുള്ള ചാന്ദ്പാഷ പുരസ്‌കാരം കൊച്ചിന്‍ ഷമീറിനും ഗാന രചയി താവിനുള്ള പി. ടി. അബ്ദുള്‍ റഹ്മാന് അവാര്‍ഡിന് മൊയ്തു മാസ്റ്റര്‍ വാണിമേലും അര്‍ഹരായി. ഒ. എം. കരുവാരക്കുണ്ട്, ഫൈസല്‍ എളേറ്റില്‍, യഹ്യ തളങ്കര എന്നിവര്‍ അടങ്ങുന്ന ജൂറി യാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഒക്ടോബര്‍ നാലിന് ബലി പെരുന്നാള്‍ ദിന ത്തില്‍ ദുബായില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും എന്ന് സംഘാടകരായ സമദ് കടമേരി, സുബൈര്‍ വെള്ളിയോട്, കമാല്‍ റഫീഖ് എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on ഇശല്‍മാല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : കണ്ണൂര്‍ ശരീഫ് മികച്ച ഗായകന്‍


« Previous Page« Previous « സി. എച്ച്. മുഹമ്മദ്‌ കോയ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി
Next »Next Page » ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവം‌ബര്‍ അഞ്ച് മുതല്‍ »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine