സലിൽ ചൌധരിക്ക് പ്രണാമം : ‘ഓർമ്മകളേ കൈവള ചാർത്തി’ ദോഹ യിൽ

August 28th, 2014

salil-chaudhari-ormmakale-kaivala-charthi-ePathram
ദോഹ : മലയാള സിനിമാ ഗാന ശാഖ യ്ക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചു കടന്നു പോയ സലിൽ ചൌധരി യുടെ ഓർമ്മകൾ ഉണർത്തുന്ന 25 ഗാനങ്ങൾ ഉൾപ്പെടുത്തി ക്കൊണ്ട് സെപ്തംബർ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് തിരുമുറ്റം ഖത്തർ ചാപ്റ്റർ ദോഹ യിലുള്ള സ്കിൽസ് ഡെവലപ്മെൻറ് സെന്ററിൽ ഒരുക്കുന്ന ‘ഓർമ്മകളേ കൈവള ചാർത്തി’ എന്ന സംഗീത സന്ധ്യ അരങ്ങേറും.

തിരുമുറ്റം കൂട്ടായ്മ യിലെ അംഗ ങ്ങളായ സന്തോഷ്‌ എറണാകുളം, ഷഹീബ് തിരൂർ, നൗഷാദ് അലി, അനീഷ്‌ കുമാർ, സിജു നിലമ്പൂർ, ശ്യാം മോഹൻ, കാർത്തിക അനിറ്റ്, നിഷ എന്നീ കലാകാരന്മാർ അവതരിപ്പിക്കുന്ന ‘ഓർമ്മകളേ കൈവള ചാർത്തി’ സംഗീത സന്ധ്യ യിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും.

-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ

- pma

വായിക്കുക: , , , ,

Comments Off on സലിൽ ചൌധരിക്ക് പ്രണാമം : ‘ഓർമ്മകളേ കൈവള ചാർത്തി’ ദോഹ യിൽ

സെമിനാർ : ‘നാടന്‍ പാട്ടും നാട്ടു നന്മയും’

August 20th, 2014

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ആഗസ്റ്റ്‌ 20 ബുധനാഴ്ച രാത്രി 9 മണിക്ക് സംഘടിപ്പിക്കുന്ന ‘നാടന്‍ പാട്ടും നാട്ടു നന്മയും’ എന്ന പരിപാടി യിൽ സെമിനാറും നാടന്‍ പാട്ടു കളും അവതരിപ്പിക്കും.

നാടന്‍ പാട്ട് ഗവേഷകന്‍ ഡോ. ആര്‍. സി. കരിപ്പത്ത് ‘മലയാളി സമൂഹ ത്തില്‍ നാടന്‍ പാട്ടിന്റെ സ്ഥാനം’ എന്ന വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് വേനല്‍തുമ്പികള്‍ അവതരിപ്പി ക്കുന്ന നാടന്‍ പാട്ടുകളും ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on സെമിനാർ : ‘നാടന്‍ പാട്ടും നാട്ടു നന്മയും’

കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു

August 13th, 2014

alain-blue-star-honor-singer-kannur-shereef-ePathram-
അല്‍ ഐന്‍ : മാപ്പിള പ്പാട്ടു രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രമുഖ ഗായകൻ കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു.

ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അല്‍ ഐന്‍ ബ്ളൂ സ്റ്റാർ സംഘടി പ്പിച്ച ‘ഇശല്‍ ഇന്‍ അല്‍ ഐന്‍’ സംഗീത പരിപാടി യോട് അനുബ ന്ധി ച്ചാണ് കണ്ണൂര്‍ ഷെരീഫിനെ ആദരിച്ചത്.

അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ശശി സ്റ്റീഫന്‍, ബ്ളൂ സ്റ്റാർ ജനറല്‍ സെക്രട്ടറി ആനന്ദ് പവിത്രന്‍, രക്ഷാധി കാരി ജിമ്മി, കലാ വിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി.

തുടര്‍ന്ന് കണ്ണൂർ ഷരീഫ്, ആദില്‍ അത്തു, സജ്‌ല സലിം, ഇസ്മത്ത് എന്നിവർ അണി നിരന്ന ഗാനമേളയും ഷബ്‌നം ഷെരീഫിന്റെ നേതൃത്വ ത്തില്‍ ഐ. എസ്. സി. യിലെ കുട്ടികള്‍ അണി നിരന്ന വിവിധ കലാ പരിപാടി കളും നടന്നു .

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു

കണ്ണൂർ ശരീഫിനെ ആദരിക്കുന്നു

August 6th, 2014

mappilappattu-singer-kannur-shereef-ePathram
അല്‍ഐന്‍: മാപ്പിള പ്പാട്ടു രംഗത്ത് 22 വര്‍ഷം പിന്നിടുന്ന പ്രമുഖ ഗായകൻ കണ്ണൂര്‍ ഷെരീഫിനെ അൽ ഐനിലെ സാംസ്കാരിക കൂട്ടായ്മയായ ബ്ളൂ സ്റ്റാർ ആദരിക്കും.

അൽ ഐൻ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ആഗസ്റ്റ്‌ 7 വ്യാഴാഴ്ച രാത്രി 8.30ന് സംഘടിപ്പി ക്കുന്ന ‘ഇശല്‍ ഇന്‍ അല്‍ ഐന്‍’എന്ന പരിപാടിയിൽ വെച്ചാണ് ഷരീഫിനെ ആദരിക്കുക.

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂർ ശരീഫിനെ ആദരിക്കുന്നു

മുഹമ്മദ്‌ റഫിയെ അനുസ്മരിച്ചു

August 3rd, 2014

chiranthana-mohammed-rafi-anusmaranam-ePathram

ദുബായ് : അനുഗ്രഹിത ഗായകന്‍ ‍മുഹമ്മദ് റഫി സംഗീതത്തില്‍ ചാലിച്ച ദാര്‍ശനിക വ്യഥയായിരുന്നു എന്നും, ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ച അതുല്യ പ്രതിഭയായിരുന്നു എന്നും ചിരന്തന സംസ്കാരിക വേദി സംഘടിപ്പിച്ച റഫി അനുസ്മരണ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

മുഹമ്മദ് റഫിയുടെ 34 ആമത് ചരമ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടി, പ്രവാസി കോണ്‍ഗ്രസ് സാംസ്‌കാരിക വിഭാഗം സെക്രട്ടറി ബി. എ. നാസര്‍ ഉദ്ഘാടനം ചെയ്തു.

ചിരന്തന വൈസ് പ്രസിഡന്റ് നാസര്‍ പരദേശി അധ്യക്ഷത വഹിച്ചു. അബ്ദുള്ളക്കുട്ടി ചേറ്റുവ മുഖ്യ പ്രഭാഷണം ചെയ്തു.

രാജന്‍ കൊളവിപ്പാലം, ടി. പി. അശ്‌റഫ്, ജിജോ ജേക്കബ് നയ്യാശ്ശേരി, കമാല്‍ റഫീക്ക്, എ. കെ. പ്രസാദ്, ഷംസുദ്ദീന്‍ വെങ്ങര എന്നിവര്‍ പ്രസംഗിച്ചു.

റഹ്മത്തുള്ള തളങ്കര, കബീര്‍ തിക്കോടി, അബ്ദു സമദ് തുടങ്ങിയവര്‍ റഫിയുടെ ഗാനങ്ങൾ ആലപിച്ചു. സുബൈര്‍ വെളിയോട് സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മണ്ണും മണലും ചേര്‍ന്ന് പ്രവാസ സാഹിത്യം രൂപപ്പെടുന്നു : വി. മുസഫര്‍ അഹമ്മദ്
Next »Next Page » സമാജം സമ്മര്‍ ക്യാമ്പ് : ‘ഉല്ലാസ പ്പറവകള്‍’ »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine