അബുദാബി : തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ട്രൂപ്പിന്റെ യു. എ. ഇ. യിലെ മൂന്നാമത്തെ സ്‌റ്റേജ് ഷോ മെയ് 8 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ അരങ്ങേറും.
പഴയതും പുതിയതുമായ പാട്ടുകളെ തങ്ങളുടെ വൈവിധ്യ മാര്‍ന്ന ശൈലി യില്‍ അവതരി പ്പിച്ച് ശ്രദ്ധേയരായ തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ട്രൂപ്പ്, എല്ലാ പ്രായക്കാരെയും ആകര്‍ഷി ക്കുന്ന രീതിയിലാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തി യിരിക്കുന്നത്.
സോഷ്യല്‍ മീഡിയ കളിലൂടെയും ദൃശ്യ മാധ്യമ ങ്ങളിലൂടെയും യുവ ജനങ്ങളുടെ ഇഷ്ട സംഗീത ട്രൂപ്പായി മാറിയ തൈക്കുടം ബ്രിഡ്ജിന്റെ യു. എ. ഇ. യിലെ മൂന്നാമത്തെ സ്‌റ്റേജ് ഷോ ആണ് വ്യാഴാഴ്ച അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ അരങ്ങേറുന്നത്.
സാധാരണ മ്യൂസിക് ബാന്‍ഡുകള്‍ റോക്ക് സംഗീത ത്തിലാണ് ശ്രദ്ധ പതിപ്പിക്കുന്നത് എങ്കിലും പഴയ പാട്ടു കള്‍ക്കൊപ്പം പുത്തന്‍ പരീക്ഷണ ങ്ങളും ഒരുമിച്ചു കൊണ്ട് പോകാ നാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്ന് തൈക്കുടം ബ്രിഡ്ജ് അംഗ ങ്ങള്‍ പറഞ്ഞു.
സിനിമാ പിന്നണി ഗാന രംഗത്ത് പ്രവര്‍ത്തിക്കുന്ന എട്ടു ഗായകര്‍ അടക്കം പതിനാലു സംഗീതജ്ഞര്‍ പങ്കെടുക്കുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോ സംഗീതാസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവം ആയിരിക്കും എന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
സിദ്ധാര്‍ഥ് മേനോന്‍, വിപിന്‍ ലാല്‍, ക്രിസ്റ്റിന്‍ ജോസഫ്, പിയൂഷ് കപൂര്‍, മിഥുന്‍ രാജ്, അശോക് നെല്‍സണ്‍, വിയാന്‍ ഫെര്‍ണാണ്ടസ്, ആല്‍ബിന്‍ തേജ്, റുതിന്‍ തേജ്, തുടങ്ങി യവരാണ് എന്നിവരാണ് തൈക്കുടം ബ്രിഡ്ജിന്റെ പിന്നണി പ്രവര്‍ത്തകര്‍.
പരിപാടി യെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകരായ ടെക്‌നോ പ്രിന്റ് സിദ്ധിക്ക് ഇബ്രാഹിം, അന്‍വര്‍ ഇബ്രാഹിം, ആബിദ് പാണ്ട്യാല, തൈക്കുടം ബ്രിഡ്ജ് കലാകാരന്മാരും സംബന്ധിച്ചു.