മയ്യില്‍ ഗ്രാമോത്സവം

January 12th, 2012

ദുബായ് : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ , കൊളച്ചേരി പഞ്ചായത്ത് നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ ‘മയ്യില്‍ എന്‍ . ആര്‍ . ഐ. ‘യുടെ ആഭിമുഖ്യ ത്തില്‍ ജനുവരി 13 വെള്ളിയാഴ്ച കരാമ അല്‍മദീന വൈഡ് റേഞ്ച് ഹോട്ടല്‍ ഹാളില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടി കളോടെ ‘ഗ്രാമോത്സവം’ കൊണ്ടാടും. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക 050 54 60 641.

-വാര്‍ത്ത അയച്ചത് : പ്രകാശന്‍ കടന്നപ്പള്ളി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. വി. രാധാകൃഷ്ണപിള്ളക്ക് പ്രവാസി ഭാരതീയ സമ്മാന്‍

January 9th, 2012
P.V.Radhakrishna Pillai-epathram
ബഹ്‌റൈന്‍: ബഹ്‌റൈനിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകനായ പി. വി. രാധാകൃഷ്ണ പിള്ളക്ക് ഈ വര്‍ഷത്തെ ‘പ്രവാസി ഭാരതീയ സമ്മാന്‍‘ നിന് തിരഞ്ഞെടുത്തു. ബഹ്‌റൈനിലെ ജല-വൈദ്യുതി മന്ത്രാലയത്തില്‍ എഞ്ചിനീയറായ രാധാകൃഷ്ണ പിള്ള മാവേലിക്കര സ്വദേശിയാണ്. മാവേലിക്കര ലക്ഷ്മി നിലയത്തില്‍ വാസുദേവന് പിള്ള ‍-സരസമ്മ ദമ്പതികളുടെ  മകനാണ്. ലതയാണ് ഭാര്യ രാധിക, രഞ്ജിനി എന്നിവര്‍ മക്കളാണ്.
തൊണ്ണൂറുകളുടെ ആദ്യത്തില്‍ ബഹ്‌റൈനില്‍ എത്തിയ രാധാകൃഷ്ണ പിള്ള വളരെ പെട്ടെന്ന് തന്നെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി. മികച്ച പ്രാസംഗികനും സംഘാടകനുമായ അദ്ദേഹം ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് പല പരിഷ്കരണങ്ങള്‍ക്കും തുടക്കം കുറിച്ചു. മലയാള ഭാഷ പഠിക്കുന്നവര്‍ക്കായി പ്രത്യേകമായി സ്കൂള്‍ ഓഫ് മലയാളം സ്ഥാപിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ സെന്റര്‍ ബഹ്‌റൈനില്‍ സ്ഥാപിച്ചു. ബഹ്‌റൈനിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെയും  അമരക്കാനായി ഇരുന്നിട്ടുണ്ട്. നിലവില്‍ കേരളീയ സമാജത്തിന്റെ പ്രസിഡണ്ടാണ്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

എനോര സ്നേഹ സംഗമം

January 5th, 2012

edakkazhiyur-nri-enora-logo-ePathram
അബൂദാബി : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ പ്രദേശത്തു നിന്നുള്ളവരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ എനോര (എടക്കഴിയുര്‍ നോണ്‍ റെസിഡന്‍റ് അസോസിയേഷന്‍) യുടെ ആഭിമുഖ്യത്തില്‍ പുതു വര്‍ഷ ത്തോടനുബന്ധിച്ച്‌ ജനുവരി 6 വെള്ളിയാഴ്ച അബൂദാബി പഴയ എയര്‍പോര്‍ട്ട് റോഡ്‌ പാര്‍ക്കില്‍ വെച്ച് കുടുംബ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തില്‍ യു എ ഇ യിലെ വിവിധ ഭാഗങ്ങളിലുള്ള എടക്കഴിയൂര്‍ നിവാസികള്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടി കളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കു മായി വിനോദവും വിജ്ഞാനവും പകരുന്ന വിവിധ തരം പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 570 52 91 , 050 41 42 519

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര അറബി ഭാഷാ ദിന സംഗമവും പുസ്തക പ്രകാശനവും

January 2nd, 2012

ദുബായ് : മുസ്‌രിസ് ഹെരിറ്റേജിന്‍റെ (കൊടുങ്ങല്ലൂര്‍ പൈതൃകം) യും പെരിയാര്‍ യൂണി വേഴ്‌സിറ്റി യുടേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അറബി ഭാഷാ ദിന സംഗമം സംഘടിപ്പിക്കുന്നു.

2012 ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേര ഇത്തിസലാത്തിനു എതിര്‍വശം സിറ്റി ബാങ്ക് ബില്‍ഡിംഗിലെ അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് പ്രൊഫ. ഡോ. വി. എ അഹ്മദ് കബീര്‍ രചിച്ച ‘ഫജറുല്‍ ഇസ്ലാം ഫില്‍ ഹിന്ദ്’ എന്ന പുസ്തക ത്തിന്‍റെ ഗള്‍ഫ് മേഖല പ്രകാശനം ഖലീഫ മുഹമ്മദ് സാലിഹ് അബ്ദുള്ള അല്‍ ബന്ന നിര്‍വ്വഹിക്കും.

പ്രസ്തുത സംഗമ ത്തില്‍ യു. എ. ഇ. യിലെ പ്രമുഖ വ്യക്തിത്വ ങ്ങള്‍ പങ്കെടുക്കുന്നു. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 74 62 946 ( സൈഫ് കൊടുങ്ങല്ലൂര്‍).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. കെ. ഗോപിക്ക് യാത്രയയപ്പ്‌

December 26th, 2011

samajam-sent-off-to member-gopi-ePathramഅബുദാബി : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മലയാളി സമാജം സജീവ പ്രവര്‍ത്തകനും ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം യു. എ. ഇ. കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ എ. കെ. ഗോപിക്ക് സമാജ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ യാത്രയയപ്പ് നല്‍കുന്നു.

1975 – ല്‍ ഗള്‍ഫില്‍ എത്തിയ ഗോപി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി ഘടകത്തിന്‍റെ പ്രസിഡന്‍റ്, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍, ഒ. ഐ. സി. സി. അബുദാബി യുടെ സ്ഥാപക ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തി ച്ചിട്ടുണ്ട്.

മൂന്നര പതിറ്റാണ്ടായി ഹിലാല്‍ ആന്‍ഡ് പാര്‍ട്ട്‌ണേഴ്‌സ് എന്ന സ്ഥാപന ത്തില്‍ സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്തു വരുന്ന ഇദ്ദേഹം തൃശ്ശൂര്‍ നാട്ടിക സ്വദേശിയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

62 of 671020616263»|

« Previous Page« Previous « സമാജം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
Next »Next Page » അബുദാബി കോഴിക്കോട് ജില്ലാ സി. എച്ച്. സെന്‍റര്‍ രൂപവത്കരിച്ചു »



  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine