ദുബായ് : പാടലടുക്ക ഖിളര്‍ ജമാ അത്ത് യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി പുന: സംഘടിപ്പിച്ചു. പി. കെ. ബദറുദ്ധീന്‍ പാടലടുക്ക(പ്രസിഡന്‍റ്), സുബൈര്‍ പി. വി.( ജനറല്‍ സെക്രട്ടറി),ഷിഹാബ് പാടലടുക്ക( ട്രഷറര്‍), ഉമര്‍ വെളിയങ്കോട് (വൈസ് പ്രസിഡന്‍റ്), പി. എ. അയൂബ് (ജോയിന്‍റ് സെക്രട്ടറി)എന്നിവരെ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.
പി. കെ. ബദറുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. മഹാത്മ കോളജ് ലക്ചറര്‍ ഷംസുദ്ധീന്‍ പാടലടുക്ക ഉദ്ഘാടനം ചെയ്തു. മുന്‍ ജനറല്‍ സെക്രട്ടറി സലാം പാടലടുക്ക സ്വാഗതവും പി. എ. അയൂബ് നന്ദിയും പറഞ്ഞു.
– അയച്ചു തന്നത് : ശംസുദ്ധീന്‍ പാടലടുക്ക