റിയാദ് : റിയാദിലെ പ്രാദേശിക കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി യുടെ ആഭിമുഖ്യ ത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ബത്ത യിലെ ക്ലാസിക് റസ്റ്റോറന്‍റ് ഹാളില്‍ വെച്ച് നടന്ന പരിപാടി യില്‍ റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും സൗഹൃദ വേദി അംഗ ങ്ങളോ ടോപ്പം ഒത്തു ചേര്‍ന്നു.
നോമ്പ് തുറക്കു ശേഷം നടന്ന സമ്മേളന ത്തില്‍ വേദി ജനറല്‍ സെക്രട്ടറി സനൂപ് പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. വിശിഷ്ടാതിഥിയും ഇസ്‌ലാഹി സെന്‍റര്‍ പ്രതിനിധി യുമായ ജനാബ് നാസര്‍ സുല്ലമി പുണ്യ മാസമായ റംസാന്‍റെയും നോമ്പിന്‍റെയും പ്രാധാന്യ ത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
സാമൂഹ്യ പ്രവര്‍ത്ത കരായ നസീര്‍. എം, അമീര്‍, അബ്ദുള്ള വല്ലാഞ്ചിറ, അര്‍ശുല്‍ അഹമ്മദ്, ബാലചന്ദ്രന്‍, മുസ്തഫ കവ്വായി, മുഹമ്മദലി കൂടാളി, അഷ്‌റഫ്, നിസാര്‍, രഘുനാഥ് പറശ്ശിനി ക്കടവ്, റഫീക്ക് പന്നിയങ്കര, രഘുനാഥ് തളിയില്‍, മെഹബൂബ്, നവാസ് വെള്ളിമാടു കുന്ന് എന്നിവരും മാധ്യമ പ്രവര്‍ത്ത കരായ നജീം കൊച്ചുകലുങ്ക്, ഷക്കീബ് കൊളക്കാടന്‍, അഷ്‌റഫ്, ഷംനാദ് കരുനാഗപ്പള്ളി, നാസര്‍ കാരക്കുന്ന്, സാലിം എന്നിവരും റിയാദിലെ പ്രമുഖ ഡോക്ടര്‍മാരായ ഭരതന്‍, രാജ്‌മോഹന്‍, തമ്പാന്‍ തുടങ്ങിയവരും ഇഫ്താര്‍ സംഗമ ത്തില്‍ പങ്കെടുത്തു.