അബുദാബി : കൊല്ലം ജില്ലയിലെ കുണ്ടറ നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ, ‘കുണ്ടറ കള്‍ച്ചറല്‍ & എന്‍. ആര്‍. ഐ. വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍’ കുടുംബ സംഗമവും ആറാമത് വാര്‍ഷിക ആഘോഷവും വെബ്സൈറ്റ് ഉദ്ഘാടനവും അബുദാബി മുസ്സഫ എമിറേറ്റ്സ് ഫ്യൂച്ചര്‍ അക്കാദമി ഓഡിറ്റോറിയ ത്തില്‍ നടന്നു.
പ്രസിഡന്‍റ് അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം കെ. കെ. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്‍ വെബ്സൈറ്റ് www.mykundara.com സ്വിച്ച്ഓണ്‍ കര്‍മ്മവും നിര്‍വ്വഹിച്ചു.
ജനറല്‍ സെക്രട്ടറി പ്രതാപന്‍ സ്വാഗതം ആശംസിച്ചു. റോബിന്‍സണ്‍ പണിക്കര്‍, ഫിലിപ്പോസ് വര്‍ഗ്ഗീസ്, ഷാലു ജോണ്‍, ജെസ്സി അന്ന ഫിലിപ്പ്, ജെറി രാജന്‍, ഡോ.നൗഷാദ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. നൈനാന്‍ തോമസ് പണിക്കര്‍ നന്ദി പ്രകാശിപ്പിച്ചു.
യു. എ. ഇ. യില്‍ 25 വര്‍ഷം പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. അസ്സോസ്സിയേഷന്‍ അംഗങ്ങളുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടി കളും അരങ്ങേറി.