

അബൂദാബി : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ പ്രദേശത്തു നിന്നുള്ളവരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ എനോര (എടക്കഴിയുര്‍ നോണ്‍ റെസിഡന്‍റ് അസോസിയേഷന്‍) യുടെ ആഭിമുഖ്യത്തില്‍ പുതു വര്‍ഷ ത്തോടനുബന്ധിച്ച് ജനുവരി 6 വെള്ളിയാഴ്ച അബൂദാബി പഴയ എയര്‍പോര്‍ട്ട് റോഡ് പാര്‍ക്കില്‍ വെച്ച് കുടുംബ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തില്‍ യു എ ഇ യിലെ വിവിധ ഭാഗങ്ങളിലുള്ള എടക്കഴിയൂര്‍ നിവാസികള്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടി കളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കു മായി വിനോദവും വിജ്ഞാനവും പകരുന്ന വിവിധ തരം പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 570 52 91 , 050 41 42 519
- pma
ദുബായ് : മുസ്‌രിസ് ഹെരിറ്റേജിന്‍റെ (കൊടുങ്ങല്ലൂര്‍ പൈതൃകം) യും പെരിയാര്‍ യൂണി വേഴ്‌സിറ്റി യുടേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അറബി ഭാഷാ ദിന സംഗമം സംഘടിപ്പിക്കുന്നു.
2012 ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേര ഇത്തിസലാത്തിനു എതിര്‍വശം സിറ്റി ബാങ്ക് ബില്‍ഡിംഗിലെ അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് പ്രൊഫ. ഡോ. വി. എ അഹ്മദ് കബീര്‍ രചിച്ച ‘ഫജറുല്‍ ഇസ്ലാം ഫില്‍ ഹിന്ദ്’ എന്ന പുസ്തക ത്തിന്റെ ഗള്‍ഫ് മേഖല പ്രകാശനം ഖലീഫ മുഹമ്മദ് സാലിഹ് അബ്ദുള്ള അല്‍ ബന്ന നിര്‍വ്വഹിക്കും.
പ്രസ്തുത സംഗമ ത്തില്‍ യു. എ. ഇ. യിലെ പ്രമുഖ വ്യക്തിത്വ ങ്ങള്‍ പങ്കെടുക്കുന്നു. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 74 62 946 ( സൈഫ് കൊടുങ്ങല്ലൂര്‍).
- pma
അബുദാബി : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മലയാളി സമാജം സജീവ പ്രവര്‍ത്തകനും ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം യു. എ. ഇ. കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ എ. കെ. ഗോപിക്ക് സമാജ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ യാത്രയയപ്പ് നല്‍കുന്നു.
1975 – ല്‍ ഗള്‍ഫില്‍ എത്തിയ ഗോപി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി ഘടകത്തിന്‍റെ പ്രസിഡന്‍റ്, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍, ഒ. ഐ. സി. സി. അബുദാബി യുടെ സ്ഥാപക ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തി ച്ചിട്ടുണ്ട്.
മൂന്നര പതിറ്റാണ്ടായി ഹിലാല്‍ ആന്‍ഡ് പാര്‍ട്ട്‌ണേഴ്‌സ് എന്ന സ്ഥാപന ത്തില്‍ സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്തു വരുന്ന ഇദ്ദേഹം തൃശ്ശൂര്‍ നാട്ടിക സ്വദേശിയാണ്.
- pma
വായിക്കുക: nri, മലയാളി സമാജം
അബുദാബി : തളിപ്പറമ്പ് താലൂക്ക് നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ തപസ്സ് വാര്‍ഷി കാഘോഷം ‘സര്‍ഗോത്സവം’ ദുബായ് വിമെന്‍സ് കോളേജില്‍ വെച്ചു നടന്നു. വിശിഷ്ട അതിഥി കളായി ചലച്ചിത്ര സംവിധായകരായ ബ്ലെസ്സി, ലാല്‍ജോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി കെ. സി. വേണു ഗോപാല്‍, കേരള ധനകാര്യമന്ത്രി കെ. എം. മാണി, തളിപ്പറമ്പ് മണ്ഡലം നിയമസഭാ പ്രതിനിധി ജെയിംസ് മാത്യു എന്നിവര്‍ ആശംസാ സന്ദേശം നല്‍കി.
തപസ്സ് ചെയര്‍മാന്‍ മുരളീവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജയശങ്കര്‍ സ്വാഗതം പറഞ്ഞു. സര്‍ഗോത്സവ ത്തിന്‍റെ മുഖ്യസഹകാരി യായിരുന്ന രാജേഷ്, ട്രഷറര്‍ മാധവന്‍, വിജി ജോണ്‍ എന്നിവര്‍ നന്ദിയും അറിയിച്ചു.

തപസ്സിന്‍റെ കലാകാരന്മാര്‍ അവതരിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികള്‍, തെയ്യം, പുലിക്കളി, വാദ്യം, ശോഭായാത്ര എന്നിവ സര്‍ഗോത്സവം വര്‍ണ്ണാഭമാക്കി.
-അയച്ചു തന്നത് : ദേവദാസ്,അബുദാബി.
- pma