എനോര സ്നേഹ സംഗമം

January 5th, 2012

edakkazhiyur-nri-enora-logo-ePathram
അബൂദാബി : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ പ്രദേശത്തു നിന്നുള്ളവരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ എനോര (എടക്കഴിയുര്‍ നോണ്‍ റെസിഡന്‍റ് അസോസിയേഷന്‍) യുടെ ആഭിമുഖ്യത്തില്‍ പുതു വര്‍ഷ ത്തോടനുബന്ധിച്ച്‌ ജനുവരി 6 വെള്ളിയാഴ്ച അബൂദാബി പഴയ എയര്‍പോര്‍ട്ട് റോഡ്‌ പാര്‍ക്കില്‍ വെച്ച് കുടുംബ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തില്‍ യു എ ഇ യിലെ വിവിധ ഭാഗങ്ങളിലുള്ള എടക്കഴിയൂര്‍ നിവാസികള്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടി കളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കു മായി വിനോദവും വിജ്ഞാനവും പകരുന്ന വിവിധ തരം പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 570 52 91 , 050 41 42 519

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര അറബി ഭാഷാ ദിന സംഗമവും പുസ്തക പ്രകാശനവും

January 2nd, 2012

ദുബായ് : മുസ്‌രിസ് ഹെരിറ്റേജിന്‍റെ (കൊടുങ്ങല്ലൂര്‍ പൈതൃകം) യും പെരിയാര്‍ യൂണി വേഴ്‌സിറ്റി യുടേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അറബി ഭാഷാ ദിന സംഗമം സംഘടിപ്പിക്കുന്നു.

2012 ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേര ഇത്തിസലാത്തിനു എതിര്‍വശം സിറ്റി ബാങ്ക് ബില്‍ഡിംഗിലെ അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് പ്രൊഫ. ഡോ. വി. എ അഹ്മദ് കബീര്‍ രചിച്ച ‘ഫജറുല്‍ ഇസ്ലാം ഫില്‍ ഹിന്ദ്’ എന്ന പുസ്തക ത്തിന്‍റെ ഗള്‍ഫ് മേഖല പ്രകാശനം ഖലീഫ മുഹമ്മദ് സാലിഹ് അബ്ദുള്ള അല്‍ ബന്ന നിര്‍വ്വഹിക്കും.

പ്രസ്തുത സംഗമ ത്തില്‍ യു. എ. ഇ. യിലെ പ്രമുഖ വ്യക്തിത്വ ങ്ങള്‍ പങ്കെടുക്കുന്നു. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 74 62 946 ( സൈഫ് കൊടുങ്ങല്ലൂര്‍).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. കെ. ഗോപിക്ക് യാത്രയയപ്പ്‌

December 26th, 2011

samajam-sent-off-to member-gopi-ePathramഅബുദാബി : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മലയാളി സമാജം സജീവ പ്രവര്‍ത്തകനും ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം യു. എ. ഇ. കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ എ. കെ. ഗോപിക്ക് സമാജ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ യാത്രയയപ്പ് നല്‍കുന്നു.

1975 – ല്‍ ഗള്‍ഫില്‍ എത്തിയ ഗോപി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി ഘടകത്തിന്‍റെ പ്രസിഡന്‍റ്, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍, ഒ. ഐ. സി. സി. അബുദാബി യുടെ സ്ഥാപക ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തി ച്ചിട്ടുണ്ട്.

മൂന്നര പതിറ്റാണ്ടായി ഹിലാല്‍ ആന്‍ഡ് പാര്‍ട്ട്‌ണേഴ്‌സ് എന്ന സ്ഥാപന ത്തില്‍ സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്തു വരുന്ന ഇദ്ദേഹം തൃശ്ശൂര്‍ നാട്ടിക സ്വദേശിയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തപസ്സ് സര്‍ഗോത്സവം 2011

December 23rd, 2011

tapas-sargolsavam-ePathramഅബുദാബി : തളിപ്പറമ്പ് താലൂക്ക് നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ തപസ്സ് വാര്‍ഷി കാഘോഷം ‘സര്‍ഗോത്സവം’ ദുബായ് വിമെന്‍സ് കോളേജില്‍ വെച്ചു നടന്നു. വിശിഷ്ട അതിഥി കളായി ചലച്ചിത്ര സംവിധായകരായ ബ്ലെസ്സി, ലാല്‍ജോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി കെ. സി. വേണു ഗോപാല്‍, കേരള ധനകാര്യമന്ത്രി കെ. എം. മാണി, തളിപ്പറമ്പ് മണ്ഡലം നിയമസഭാ പ്രതിനിധി ജെയിംസ് മാത്യു എന്നിവര്‍ ആശംസാ സന്ദേശം നല്‍കി.
tapas-sargolsavam-2011-meeting-ePathramതപസ്സ് ചെയര്‍മാന്‍ മുരളീവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജയശങ്കര്‍ സ്വാഗതം പറഞ്ഞു. സര്‍ഗോത്സവ ത്തിന്‍റെ മുഖ്യസഹകാരി യായിരുന്ന രാജേഷ്, ട്രഷറര്‍ മാധവന്‍, വിജി ജോണ്‍ എന്നിവര്‍ നന്ദിയും അറിയിച്ചു.
tapas-sargolsavam-2011-shobha-yathra-ePathram
തപസ്സിന്‍റെ കലാകാരന്മാര്‍ അവതരിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികള്‍, തെയ്യം, പുലിക്കളി, വാദ്യം, ശോഭായാത്ര എന്നിവ സര്‍ഗോത്സവം വര്‍ണ്ണാഭമാക്കി.

-അയച്ചു തന്നത് : ദേവദാസ്‌,അബുദാബി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുല്ലൂറ്റ് അസോസിയേഷന്‍ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

December 19th, 2011

uae-pullut-assosiation-committee-ePathramദുബായ് : പതിമൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന യു. എ. ഇ. പുല്ലൂറ്റ് അസോസിയേഷന്‍റെ പുതിയ ഭാരവാഹി കളായി കബീര്‍ പുല്ലൂറ്റ് (പ്രസിഡന്‍റ്), പി. ബി. സജയന്‍ (വൈസ് പ്രസിഡന്‍റ്), അഷ്‌റഫ് കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി) ജിബിന്‍ ജനാര്‍ദ്ദനന്‍ (ജോയിന്‍റ് സെക്രട്ടറി) സുനില്‍ വി. എസ്. (ട്രഷറര്‍) വി. കെ. മുരളിധരന്‍, അഡ്വ : വിനോദ് കുമാര്‍ വര്‍മ, ഷാജി വി. ആര്‍., വിനയചന്ദ്രന്‍ പി. എന്‍., ഡോള്‍ കെ. വി., സാബു പി. ഡി., സുനില്‍ കുമാര്‍ പി. വി., സതീഷ് ബാബു പി. കെ. (കമ്മിറ്റി അംഗങ്ങള്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

വിവിധ എമിറേറ്റു കളിലായി സ്‌നേഹ സംഗമം (ഫെബ്രുവരി 3 ), ഓണാഘോഷം (സെപ്റ്റംബര്‍ 14 ), ഈദ് മീറ്റ് 2012 (നവംബര്‍ 23 ) എന്നിവയും മെയ് അവസാന വാരം നാട്ടില്‍ പഴയ പ്രവാസികള്‍, റിട്ട : അദ്ധ്യാപകര്‍, പ്രവാസി കുടുംബ ങ്ങളിലെ കാരണവര്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങോടു കൂടിയ പ്രവാസി സംഗമം എന്നിവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ കൂടുതല്‍ സജീവമാക്കാനും പരിപാടികള്‍ ആവിഷ്‌കരിച്ചു.

-അയച്ചു തന്നത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

68 of 731020676869»|

« Previous Page« Previous « നാടകോത്സവ ത്തില്‍ ‘ത്രീ പെനി ഓപ്പറ’ ഞായറാഴ്ച
Next »Next Page » നിറച്ചാര്‍ത്ത് ശ്രദ്ധേയമായി »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine