ഇന്ദിരാ അനുസ്മരണം

November 1st, 2010

indira-gandhi-epathram

അബുദാബി : അബുദാബി മലയാളി സമാജവും ഓ. ഐ. സി. സി. അബുദാബിയും സംയുക്തമായി ഇന്ദിരാ പ്രിയദര്‍ശിനിയുടെ 26ആം രക്തസാക്ഷി വാര്‍ഷിക ദിനം അനുസ്മരിച്ചു. സമാജം പ്രസിഡണ്ട് മനോക്‌ പുഷ്കരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സമാജം ജനറല്‍ സെക്രട്ടറിയും ഓ. ഐ. സി. സി. പ്രസിഡണ്ടും കൂടിയായ യേശുശീലന്‍ സ്വാഗതവും മൂസ ഇടപ്പനാട്, ഇടവ സെയ്ഫ്, താഹിര്‍, രാജു സക്കറിയ, സഫറുള്ള പാലപ്പെട്ടി, അമര്‍ സിംഗ്, അസീസ്‌ എന്നിവര്‍ അനുസ്മരിച്ചു സംസാരിക്കുകയും അഷ്‌റഫ്‌ പട്ടാമ്പി നന്ദി പറയുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷെയ്ഖ്‌ സഖ്ര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി അന്തരിച്ചു

October 27th, 2010

shaikh-saqr-bin-mohammad-al-qasimi-epathram

അബുദാബി : യു. എ. ഇ. സുപ്രീം കൗണ്‍സില്‍ മെംബറും റാസ് അല്‍ ഖൈമ ഭരണാധികാരി യുമായ ഷെയ്ഖ്‌ സഖ്ര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി അന്തരിച്ചു. ഇന്നു പുലര്‍ച്ചെ യാണു ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. യു. എ. ഇ. പ്രസിഡന്‍റ് ഷൈഖ് ഖലീഫാ ബിന്‍ സായിദ് അനുശോചനം അറിയിച്ചു. 1920  ല്‍ റാസ് അല്‍ ഖൈമയില്‍ ആയിരുന്നു ജനനം. 1948 ല്‍ ഭരണ സാരഥ്യം ഏറ്റെടുത്തു. ഈ മേഖല യിലെ ഏറ്റവും ആദരണീയനായ ഭരണാധികാരി കളുടെ നിരയില്‍  ഷെയ്ഖ്‌ സഖ്ര്‍ സ്ഥാനം നേടി. പരേത നോടുള്ള ആദര സൂചകമായി ഇന്നു മുതല്‍ ഏഴു ദിവസത്തെ ദുഖാചരണം ഉണ്ടായിരിക്കും. റാസ് അല്‍ ഖൈമ  യുടെ പുതിയ ഭരണാധികാരി യായി ഷൈഖ് സൗദ് ബിന്‍ സഖ്ര്‍ അല്‍ ഖാസിമി ചുമതലയേറ്റു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അയ്യപ്പന്റെ നിര്യാണത്തില്‍ അനുശോചനം

October 27th, 2010

അബുദാബി : അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്റെ നിര്യാണത്തില്‍ യുവ കലാ സാഹിതി അബുദാബി ഘടകം അനുശോചനം രേഖപെടുത്തി. സമകാലീന
.മലയാള കവിതയിലെ ഒറ്റയാനായിരുന്നു അയ്യപ്പനെന്നു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവി അയ്യപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ചു

October 27th, 2010

ദുബായ് : പ്രമുഖ കവി എ. അയ്യപ്പന്‍റെ ആകസ്മിക വേര്‍പാടില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്ന “കടന്നപ്പള്ളി പ്രവാസ വേദി” അഗാധമായ ദുഃഖം രേഖപ്പെടുത്തി. മാളമില്ലാത്ത പാമ്പ്‌ വെയിലില്‍ വീണു മരിച്ചെന്നും ആ മരണം കേരളത്തിലെ സാംസ്കാരിക ലോകത്തിന്റെയും സാധാരണ മനുഷ്യരുടെയും മനസ്സുകളില്‍ ആഴമേറിയ ദുഃഖമേല്‍പ്പിച്ചെന്നും പ്രസിഡണ്ട് പ്രകാശന്‍ കടന്നപ്പള്ളി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍

October 24th, 2010

ഷാര്‍ജ : കവിതയുടെ സ്വാഭാവിക രീതി ശാസ്ത്രങ്ങളെ തിരസ്കരിച്ചു കൊണ്ട് തനിക്കു മാത്രം അവകാശപ്പെട്ട ഒരു കാവ്യ രീതിയിലുടെ സഞ്ചരിച്ച മലയാള കവിതയിലെ അത്ഭുതമായിരുന്ന ശ്രീ എ. അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.

കാല്‍പനിക വല്കരിക്കപ്പെട്ട പ്രണയത്തെ കോറിയിടുമ്പോഴും തെല്ലും ചിതറി തെറിക്കാത്ത മൂര്‍ത്തമായ രാഷ്ട്രീയ ബോധത്തിന്റെ തീ പൊരികള്‍ വാക്കുകളില്‍ അദ്ദേഹം കാത്തു വെച്ചു. അനാഥവും അരക്ഷിതവുമായ ജീവിതങ്ങളെ ശ്ളഥ ബിംബങ്ങളിലൂടെ കാവ്യവല്‍കരിക്കുകയും അത് സ്വ ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്തു അദ്ദേഹം. കാല്പനികമായ ഒരു അന്യഥാ ബോധം അദ്ദേഹത്തിന്റെ കവിതകളിലെ അന്തര്‍ധാര യായിരുന്നു.

സമകാല മലയാള കവിതയിലെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വമാണ് ശ്രീ അയ്യപ്പന്റെ മരണത്തോടെ അവസാനിച്ചത്‌. ജീവിതം മുഴുവന്‍ കാവ്യ ഭിക്ഷയ്ക്കായി നീക്കി വെച്ച കവിയായിരുന്നു അദ്ദേഹം. പൊയ്മുഖമില്ലാതെ ജീവിച്ചു മരണത്തിലേക്ക് അനാഥനായി നടന്നു പോയ മലയാളത്തിന്റെ മനുഷ്യ ഭാവം അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍. രൂപത്തേക്കാള്‍ ഉള്ളടക്കം തന്നെയാകാന്‍ ഇഛിച്ച അയ്യപ്പന്റെ വിയോഗ ദുഃഖത്തില്‍ തങ്ങളും പങ്കു ചേരുന്നു.

സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം , 25 /10 /2010 തിങ്കളാഴ്ച വൈകുന്നേരം ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ മാസ്സ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുശോചന യോഗത്തിലേക്ക് അയ്യപ്പനെ സ്നേഹിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘മൈലാഞ്ചി മൊഞ്ച്2010’ കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും
Next »Next Page » മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ദുബായില്‍ യോഗം ചേര്‍ന്നു »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine