ഷാര്ജ : പ്രേരണ യു. എ. ഇ. യുടെ നേതൃത്വത്തില്‍ ആഗസ്ത് 13 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വച്ച് പ്രശസ്ത ഇന്ത്യന്‍ സാഹിത്യകാരന്‍ കോവിലനെയും പ്രശസ്ത പോര്ച്ചു ഗീസ് എഴുത്തുകാരനും പ്രക്ഷോഭകാരിയും നോബല്‍ പുരസ്കാര ജേതാവുമായ ജോസ് സരമാഗോവിനെയും അനുസ്മരിക്കുന്നു.
ജോസ് സരമാഗോ അനുസ്മരണം ഡോ. അബ്ദുള്‍ ഖാദര്‍ നിര്‍വഹിക്കും. തുടര്ന്ന് ശ്രീ സി. വി. സലാം കോവിലന്‍ കൃതികളിലെ മിത്തുകളുടെ പശ്ചാത്തലം എന്ന വിഷയത്തിലും, സത്യന്‍ മാടാക്കര കോവിലന്‍ ഒരു ജനകീയ സാഹിത്യകാരന്‍ എന്ന വിഷയത്തിലും കേന്ദ്രീകരിച്ച് കോവിലന്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
ജോസ് സരമാഗോ
കഥകളുടെ ലഭ്യമായ ചിട്ടകളോട് കലഹിക്കുകയും ഇതിവൃത്തം, ഭൂമിക, ഭാഷാപരമായ വാസ്തുശില്പം, ദര്ശനം ഇവയിലൊക്കെ സമകാലത്തിന്റെ അഭിരുചികളെ വിഭ്രമിപ്പിക്കുന്ന മറുലോകം ചമയ്ക്കുകയും ചെയ്ത കോവിലന്റെ കൃതികളെ ആസ്പദമാക്കി ശ്രീ. കെ. എ. മോഹന്‍ ദാസ് തയ്യാറാക്കിയ “മലയാള കഥയിലെ ആന്റി തെസീസ്” എന്ന പഠനം തുടര്ന്ന് ചര്ച്ചയ്ക്കായി അവതരിപ്പിക്കും. ശ്രീ ബാലകൃഷ്ണന്‍ (ഷാര്ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്) കോവിലനെ അനുസ്മരിച്ചു സംസാരിക്കും.
കൂടുതല്‍ വിവരങ്ങള്ക്ക് പ്രദോഷ് കുമാര്‍ (050 5905862), ഭാനു (055 3386816) എന്നിവരെ ബന്ധപ്പെടുക.