മസ്കറ്റ് : സുല്‍ത്താനേറ്റ് ഓഫ് ഒമാനി ൽ മണി ട്രാൻ സ്‌ഫർ, ഫോറിൻ എക്സ് ചേഞ്ച്, പേയ് മെന്റ് സൊല്യൂ ഷൻസ് തുടങ്ങിയ സേവന ങ്ങൾ നല്കി വരുന്ന മുൻ നിര പണമിട പാട് ബ്രാൻഡു കളില്‍ ഒന്നായ ഒമാൻ യു. എ. ഇ. എക്സ് ചേഞ്ച് ഇനി മുതൽ യൂനി മണി എന്ന പുതു നാമ ത്തിൽ അറിയ പ്പെടും.
ഒമാൻ സെൻട്രൽ ബാങ്ക് എക്സിക്യൂട്ടീവ് പ്രസി ഡണ്ട് താഹിർ ബിൻ സലിം അബ്ദുള്ള അൽ അംറി ഔദ്യോഗിക മായി യൂനി മണി നാമ കരണം പ്രഖ്യാ പിച്ചു.
മസ്‌കറ്റി ൽ നടന്ന വർണ്ണാ ഭ മായ ചട ങ്ങിൽ ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാകേഷ് അദ് ലഖ, ശൈഖ് സെയ്‌ഫ് ബിൻ ഹാഷിൽ അൽ മസ്‌കരി, ശൈഖ് മുഹ മ്മദ് ബിൻ നാസർ അൽ ഹാഷർ, ഫിനാബ്ലർ ഗ്രൂപ്പ് സി. ഇ. ഒ. പ്രമോദ് മങ്ങാട്ട്, യൂനി മണി – യു. എ. ഇ. എക്സ് ചേഞ്ച് സി. ഇ. ഒ. പ്രദീപ് കുമാർ, യൂനി മണി ഒമാൻ കൺട്രി ഹെഡ് ബോബൻ എം. പി. എന്നിവർ ചടങ്ങില്‍ സന്നി ഹിത രായിരുന്നു.
ജി. സി. സി, അപാക്, ആഫ്രിക്ക, അമേരിക്ക എന്നീ മുഖ്യ വിപണി കൾ ഉൾ പ്പെടെ ലോകത്ത് ഉട നീളം വ്യാപിച്ചു കിടക്കുന്ന യൂനി മണി ശൃംഖല യിൽ യൂനി മണി ഒമാനും ഭാഗ മാകുന്നു.
ഉപഭോക്താക്കളുടെ പണമിട പാട് സംബന്ധ മായ എല്ലാ ആവശ്യ ങ്ങളും തടസ്സ ങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ഏറ്റവും വേഗ ത്തിലും കൃത്യത യോടെയും സാധി പ്പിക്കു വാൻ നൂതന സാങ്കേ തിക സംവി ധാന ങ്ങൾ ഉപ യോഗ പ്പെടു ത്തുവാൻ ഇത് കൂടുതൽ സഹായക മാകും.
ഒമാനിൽ ഉടനീളം ഇപ്പോൾ അറുപത് ശാഖ കളും എഴുപതോളം ബാങ്കു കളു മായി വിനി മയ ബന്ധ ങ്ങളും ഉള്ള യൂനി മണി ഒമാൻ, കൂടു തൽ ശാഖ കൾ ഏർ പ്പെടു ത്താനും സമഗ്ര മായ ഡിജിറ്റൽ അധി ഷ്ഠിത സംവി ധാന ങ്ങൾ വ്യാപി പ്പിക്കുവാനും സമീപ ഭാവിയിൽ ഊന്നൽ നല്‍കും എന്നും അധി കൃതര്‍ അറി യിച്ചു. നേരിട്ടുള്ള സേവന ങ്ങൾക്ക് ഒപ്പം തന്നെ ഡിജിറ്റൽ – മൊബൈൽ ഇട പാടു കളും സ്വയം സേവന സജ്ജ മായ കിയോസ്കു കളും എല്ലാ യിടത്തും ലഭ്യമാക്കും.
ഒമാൻ തങ്ങൾക്ക് എപ്പോഴും പ്രധാന മായ വിപണി യാണെന്നും കഴിഞ്ഞ ഏതാനും വർഷ ങ്ങളി ലൂടെ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഏറ്റവും സ്വീക രിച്ച വിപണി എന്ന നിലക്ക് യൂനി മണി യുടെ വികസിത ഡിജിറ്റൽ – മൊബൈൽ പണമിട പാട് സേവന ങ്ങൾക്ക് നല്ല സാധ്യത ഉണ്ട് എന്നും ഫിനാ ബ്ലർ ഗ്രൂപ്പ് സി. ഇ. ഒ. പ്രമോദ് മങ്ങാട്ട് പറഞ്ഞു.
ഡിജിറ്റലൈസേഷന് മുഖ്യ പരിഗണന നല്കുന്ന ഒമാൻ, ജി. സി. സി. യിൽ മൊബൈൽ ഫോൺ ഉപ യോഗ ത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കു മ്പോൾ നാലിൽ മൂന്നു ഭാഗം ജന ങ്ങൾക്കും ഇന്റർ നെറ്റ് സൗകര്യം പ്രാപ്യമാണ് എന്നി രിക്കെ, യൂനി മണി യുടെ ഡിജിറ്റൽ മണി ട്രാൻ സ്‌ഫർ ഇൻഫ്രാ സ്ട്രക്ച്ചർ വികസന ങ്ങൾ ജന ങ്ങൾക്ക് വലിയ പ്രയോജനം ചെയ്യും എന്നും പ്രമോദ് മങ്ങാട്ട് പറഞ്ഞു.