ഷാ൪ജ : പാം പുസ്തകപ്പുര യുടെ അക്ഷര തൂലികാ കവിതാ പുരസ്കാരങ്ങൾ 2020 മാ൪ച്ച് 6 വെള്ളിയാഴ്ച ഷാ൪ജ ഇന്ത്യൻ അസോസ്സി യേഷൻ ഹാളിൽ നടക്കുന്ന പാം സ൪ഗ്ഗ സംഗമ ത്തിൽ വെച്ച് സമ്മാനിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.
റസീന, ഫിലിപ്പ്, ഹുസ്ന റാഫി, മൊയ്തീന്‍
‘ആത്മഹത്യ ചെയ്ത ക൪ഷകൻറെ വീട്’ എന്ന കവിത യിലൂടെ മൊയ്തീൻ അംഗടി മുഗ൪ ഒന്നാം സ്ഥാനവും ‘അസത്യം’ എന്ന കവിത യിലൂടെ ഹുസ്ന റാഫി രണ്ടാം സ്ഥാനവും ‘കുഞ്ഞുടലുകളുടെ അമ്മമാ൪’ എന്ന കവിത യുടെ രചയിതാവ് റസീന കെ. പി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫിലിപ്പ് സെബാ സ്റ്റ്യന്‍ രചിച്ച നി൪ഭയ എന്ന കവിത പ്രത്യേക ജൂറി പുരസ്കാര വും നേടി.
ഡോ. കെ. പി. സുധീര അദ്ധ്യക്ഷയും മുരളി മംഗലത്ത്, പി. ശിവ പ്രസാദ് എന്നി വ൪ അംഗ ങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരത്തിന് അ൪ഹ മായ കവിത കൾ തെര ഞ്ഞെടുത്തത്. യു. എ. ഇ. യിലെ പ്രവാസി എഴുത്തു കാരെ പ്രോല്‍ സാഹി പ്പിക്കു ന്നതി നായി പാം പുസ്തക പ്പുര കഴിഞ്ഞ പന്ത്രണ്ട് വ൪ഷ മായി അക്ഷര തൂലിക കവിതാ പുരസ്കാരം നല്‍കി വരുന്നുണ്ട്.