
അബുദാബി : അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മ ദിനത്തില്‍ ഒ. ഐ. സി. സി. അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ യുടെ അനുസ്മരണ യോഗം ചേര്‍ന്നു.
മുസ്സഫ യിലെ അബുദാബി മലയാളീ സമാജ ത്തില്‍ നടന്ന പരിപാടിയില്‍ ഡോ. മനോജ് പുഷ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. എം. യു. ഇര്‍ഷാദ് ഇന്ദിരാജിയുടെ ഭരണ നൈപുണ്യത്തെയും അതിലൂടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ ക്കുറിച്ചും വിശദീകരിച്ചു.
ടി. എ. നാസര്‍, കെ. എച്. താഹിര്‍, അബ്ദുല്‍കരീം, യേശുശീലന്‍, സുനില്‍, ജീബ. എം. സാഹിബ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.



ഇന്ത്യയില്‍ തെരുവു കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന നവ് ജ്യോതി ഫൗണ്ടേഷന് പിന്തുണ തേടി കിരണ്‍ ബേദി ദുബായില്‍ എത്തി. ഇന്ത്യയില്‍ തെരുവില്‍ ഉപേക്ഷിക്ക പ്പെടുകയോ, വിദ്യാഭ്യാസ സാഹചര്യം ഇല്ലാതെ വളരുകയോ ചെയ്യുന്ന കുട്ടികളെ ദത്തെടുക്കാന്‍ യു. എ. ഇ. യിലെ പലരും മുന്നോട്ട് വരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് കിരണ്‍ ബേദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

























