അബുദാബി : ഓ ഐ സി സി നേതൃത്വ ത്തില്‍ രൂപീകരിച്ച 14 ജില്ലാ കമ്മിറ്റി കളുടെ പ്രവര്‍ത്തന ഉദ്ഘാടനം കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍ നിര്‍വഹിച്ചു.
ഓ ഐ സി സി പ്രസിഡന്റ് ഡോക്ടര്‍ മനോജ് പുഷ്ക്കര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി മാന്നാര്‍ അബ്ദു ലത്തീഫ്, മലയാളി സമാജം ജനറല്‍ സെക്രട്ടറി സതീഷ് പട്ടാമ്പി, ഓ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ എച് താഹിര്‍, ഓ ഐ സി സി വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട്, ട്രഷറര്‍ ഷിബു വര്‍ഗീസ്, സെക്രടറി എ എം അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ടി എ നാസര്‍ സ്വാഗതവും ഏറണാകുളം ജില്ല പ്രസിഡന്റ് മൊയ്ദീന് അസീസ് നന്ദിയും പറഞ്ഞു. നേരത്തെ പ്രവര്ത്ത കര്‍ക്ക് വേണ്ടി സംഘടിപ്പിച്ച നേതൃത്ത്വ പരിശീലന ക്യാമ്പില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍, സെക്രട്ടറി മാന്നാര്‍ അബ്ദു ലത്തീഫ്, മനോജ് പുഷ്ക്കര്‍, ഇര്‍ഷാദ് പെരുമാതുറ എന്നിവര്‍ ക്ലാസ്സുകള്‍ക്കു നേതൃത്വം നല്കി.
ടി എ നാസര്‍, സെബാസ്റ്റ്യന്‍ സിറില്‍, എഡ്വിന് പി നെറ്റാര്‍, എം അബുബക്കര്‍, സി സാദിഖലി, ഷാജു കണ്ണൂര്‍, ഉമ്മര്‍ തിരൂര്‍, എം ബി അസീസ്, സുരേഷ് കാടാച്ചിറ എന്നിവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു. അബ്ദുല്‍ കാദര്‍ തിരുവത്ര സ്വാഗതവും ഷിബു വര്‍ഗീസ് നന്ദിയും പറഞ്ഞു.
-ഷുക്കൂര്‍ ചാവക്കാട്, അബുദാബി.