ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് 2013

March 22nd, 2013

ramesh-chennithala-in-abudhabi-ePathram
അബുദാബി : കെ. പി. സി. സി. യുടെ നേതൃത്വ ത്തില്‍ ഏപ്രില്‍ 11, 12, 13 തീയതി കളില്‍ അബുദാബി യില്‍ നടക്കുന്ന ‘ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് 2013’ നുള്ള ഒരുക്ക ങ്ങള്‍ വില യിരുത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ അബുദാബി യില്‍ എത്തി.

ഗള്‍ഫിലെ എല്ലാ രാജ്യ ങ്ങളിലെയും വിവിധ ചേരി കളിലായി നില്ക്കുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഈ ഗ്ലോബല്‍ മീറ്റ്‌ വഴി സാധിക്കും എന്ന് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഒ. ഐ. സി. സി. അബുദാബി മീറ്റിനെക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി മലയാളി സമാജ ത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

മൂന്നു ദിവസ ങ്ങളിലായി നടക്കുന്ന സമ്മേളനം ഗള്‍ഫിലെ ഇന്ത്യക്കാരുടെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല വ്യക്തമാക്കി. കേരള മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി, വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി, വ്യോമയാന വകുപ്പ് സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, കേരള ത്തിലെ കേന്ദ്ര മന്ത്രിമാര്‍, എം. പി. മാര്‍, എം. എല്‍. എ. മാര്‍, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളന ത്തില്‍ പങ്കെടുക്കും.

ഗള്‍ഫ് മലയാളി കള്‍ ഉന്നയിക്കുന്ന വിഷയ ങ്ങള്‍ സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യും. സമ്മേളന ത്തിന്റെ വിജയക രമായ നടത്തിപ്പിനു വേണ്ടി 16 സബ് കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്ത് എം. എം. ഹസ്സന്‍ പറഞ്ഞു.

ഒ. ഐ. സി. സി. അബുദാബി പ്രസിഡന്റ് ഡോ. മനോജ്‌ പുഷ്കര്‍, കെ. എച്ച്. താഹിര്‍, ഷുക്കൂര്‍ ചാവക്കാട്, ടി. എ. നാസര്‍, പള്ളിക്കല്‍ ഷുജാഹി, ഷിബു വര്‍ഗീസ്, ജീബാ എം. സാഹിബ്, വിദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ. പി. സി. സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കെ. പി. സി. സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. സി. ജോര്‍ജ്ജ് പൊതു സമൂഹത്തിനു അപമാനം : യുവ കലാ സാഹിതി

March 19th, 2013

ദുബായ് : കവല ചട്ടമ്പി മാര്‍ പോലും പറയാന്‍ അറയ് ക്കുന്ന ഭാഷാ പ്രയോഗ ങ്ങളിലൂടെ മലയാള ഭാഷ യെയും സംസ്കാരത്തെയും പൊതു സമൂഹത്തെ ആകെയും നിരന്തരം ആക്രമി ക്കുകയും കേരള രാഷ്ട്രീയ ത്തിലെ മാതൃകാ കമ്മ്യുണിസ്റ്റ്‌ നേതാക്കളു മായിരുന്ന ടി. വി. തോമസിനെയും കെ. ആര്‍. ഗൌരിയ മ്മയെയും അപകീര്‍ത്തി പ്പെടുത്തി സംസാരിക്കു കയും ചെയ്ത പി. സി. ജോര്‍ജ് കേരള ത്തിന്‌ അപമാന മാണെന്ന് യുവ കലാ സാഹിതി ദുബായ് ഘടകം പ്രമേയത്തിലൂടെ ആരോപിച്ചു.

കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പ്രവാസി കളോട് കാണിച്ച അവഗണന യ്ക്കെതിരെ ശക്തമായ സമര ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രവാസി സമൂഹം നിര്‍ബന്ധിത മായിരിക്കുക യാണെന്ന് മറ്റൊരു പ്രമേയ ത്തിലൂടെ യുവ കലാ സാഹിതി മുന്നറിയിപ്പ് നല്‍കി.

പ്രസിഡണ്ട്‌ ജലീല്‍ പാലോത്ത് അധ്യക്ഷത വഹിച്ച യോഗ ത്തില്‍ കേന്ദ്ര സമിതി നേതാക്ക ളായ വില്‍സണ്‍ തോമസ്‌, വിജയന്‍ നണിയൂര്‍ എന്നിവരും പ്രവര്‍ത്തക സമിതി അംഗം ഷാജി ജോര്‍ജ്‌, അനീഷ്‌ ഉമ്മര്‍, ഉദയ കുമാര്‍ തുടങ്ങി യവര്‍ സംസാരിച്ചു. സെക്രട്ടറി സത്യന്‍ മാറഞ്ചേരി സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒ. ഐ. സി. സി. പാലക്കാട് ജില്ല പ്രവര്‍ത്തക യോഗം വെള്ളിയാഴ്ച

March 19th, 2013

അബൂദാബി : ഏപ്രില്‍ 12, 13 തീയതി കളില്‍ അബൂദാബി യില്‍ നടക്കുന്ന മൂന്നാമത് ഒ. ഐ. സി. സി ഗ്ലോബല്‍ മീറ്റിന്റെ പ്രചാരണാര്‍ത്ഥം യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളില്‍ നിന്നുമുള്ള പാലക്കാട് ജില്ല ഒ. ഐ. സി. സി. അംഗ ങ്ങളുടെ പ്രവര്‍ത്തക യോഗം മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ 11.30 നു അബൂദാബി മലയാളീ സമാജ ത്തില്‍ ചേരും.

വിവരങ്ങള്‍ക്ക് : 050 570 68 05 / 050 566 52 64

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം : അബുദാബിയില്‍ പൊതു പ്രഭാഷണം

March 16th, 2013

അബുദാബി : മുസ്ലിം ലീഗിന്റെ അറുപത്തി ആറാം സ്ഥാപക ദിനാചരണ ത്തിന്റെ ഭാഗമായി അബുദാബി കെ. എം. സി. സി “മുസ്ലിം ലീഗ് ജാഗരണ ത്തിന്റെ 65 വര്‍ഷങ്ങള്‍” എന്ന വിഷയ ത്തില്‍ പൊതു പ്രഭാഷണം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 17 ഞായറാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രമുഖ വാഗ്മി യുമായ അസ്കര്‍ ഫറൂക്ക് മുഖ്യ പ്രഭാഷണം നടത്തും. യു. എ. ഇ. കെ. എം. സി. സി. കേന്ദ്ര നേതാക്കള്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഭരണകൂടം ജനങ്ങളെ അപമാനിച്ചു: എം. വി. ഗോവിന്ദന്‍

March 16th, 2013

ദുബായ് : ഇന്ത്യന്‍ ഭരണകൂടം സ്വന്തം ജനതയെ ലോക ത്തിനു മുന്നില്‍ അപമാനിത രാക്കുകയാണ് എന്ന് സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. വി. ഗോവിന്ദൻ ദുബായിൽ പറഞ്ഞു. ഇറ്റാലിയന്‍ നാവികര്‍ക്കു ഇന്ത്യ യില്‍ നിന്നു തപാല്‍വോട്ട് രേഖപ്പെടുത്താമെന്നിരിക്കെ വസ്തുതകള്‍ കോടതി യില്‍ നിന്നു മറച്ചു വച്ച് അവര്‍ക്കു രാജ്യം വിടാന്‍ കേന്ദ സര്‍ക്കാര്‍ അവസരം ചെയ്തു കൊടുത്തു. സാമ്രാജ്യത്വ ത്തോടുള്ള ദാസ്യ മനോഭാവ മാണ് ഇതെന്നും ദല സ്വീകരണ സമ്മേളന ത്തില്‍ ആരോപിച്ചു.

ജാമ്യം നിന്ന ഇറ്റാലിയന്‍ സ്ഥാനപതിയെ ഏതു വിധേനയും രാജ്യം വിടാന്‍ അനുവദിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്. തുടര്‍ച്ചയായ ജന വിരുദ്ധ സമീപന ങ്ങള്‍ മൂലം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്നു. ജന ങ്ങളെ ജാതി, മത, വര്‍ഗ, ലിംഗ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു പോരടി പ്പിക്കാനുള്ള ഗുഢാലോചന നടക്കുക യാണെന്നും പറഞ്ഞു.

പ്രസിഡന്റ് മാത്തുക്കുട്ടി കടോണ്‍ അധ്യക്ഷത വഹിച്ചു. രാജന്‍ മാഹി, ജനറല്‍ സെക്രട്ടറി പി. പി. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. മന്ത്രി സഭ പുന:സംഘടിപ്പിച്ചു
Next »Next Page » മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം : അബുദാബിയില്‍ പൊതു പ്രഭാഷണം »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine