
അബുദാബി: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മ ചിത്രങ്ങള്‍ നിരത്തി അബുദാബി സര്‍ഗ്ഗധാര ഒരുക്കുന്ന ‘ആര്‍ദ്ര മൌനത്തിലേക്കൊരു ജാലകം’ എന്ന ഫോട്ടോ പ്രദര്‍ശനം നവംബര്‍ 5 വൈകീട്ട് 4 .30 ന് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍.
ചന്ദ്രിക ദിനപ്പത്ര ത്തിന്‍റെ ഫോട്ടോഗ്രാഫര്‍ ഷംസീര്‍, ശിഹാബ് തങ്ങളുടെ കൂടെ നടന്ന് എടുത്തിരുന്ന അപൂര്‍വ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ പരിപാടിയോടനു ബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്കായി ചിത്ര രചനാ മത്സരവും ഒരുക്കിയിരിക്കുന്നു. അന്നേ ദിവസം ഉച്ച തിരിഞ്ഞ് 3 മണി മുതല്‍ മത്സരം നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ / രക്ഷിതാക്കള്‍, 056 134 70 59 എന്ന നമ്പറിലോ sargadharaabudhabi അറ്റ്gmail ഡോട്ട് കോം എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.








ദുബായ് : ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സമൂഹത്തിനും സഭയ്ക്കും സ്നേഹത്തിന്റെ കരസ്പര്‍ശമായി മാറുന്ന വലിയ ഇടയനാണ് എന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ദുബായ് മാര്‍ത്തോമ്മ പാരീഷ് തിരുമേനിയുടെ എണ്‍പതാം ജന്മ ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുമോദന സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുക യായിരുന്നു ഉമ്മന്‍ ചാണ്ടി.


























