ദുബായ് : കേരളത്തില്‍ മന്ത്രി സഭാ സംവിധാനത്തെ സി. പി. എം. അട്ടിമറിച്ചതായി കേരള കോണ്ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ടി. എം. ജേക്കബ് പറഞ്ഞു. പ്രവാസി കേരള കോണ്ഗ്രസിന്റെ പ്രവര്‍ത്തക കണ്‍വെന്ഷനും കുടുംബ സംഗമവും ദുബായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. പി. എം. തീരുമാനിക്കുന്ന കാര്യങ്ങളെ ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുള്ളൂ. ക്യാബിനറ്റിനകത്ത് പോലും ഇപ്പോള്‍ സി. പി. എം. ഗ്രൂപ്പ് ചര്‍ച്ചയാണ് നടക്കുന്നത്. ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലാത്ത രീതിയിലാണ്കേരളത്തില്‍ ക്യാബിനറ്റ് സംവിധാനം അട്ടിമറി ക്കപ്പെട്ടി രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണ രംഗത്ത് എല്‍. ഡി. എഫ്. സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ടി. എം. ജേക്കബ് പറഞ്ഞു.
സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് നിഷ്ക്രിയവും പരാജയവുമാണ്. ഇതേ തുടര്‍ന്നാണ് തീവ്രവാദം പോലുള്ളവയ്ക്ക് വേരോട്ടം ലഭിക്കുന്നത്.

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
കരാമ വൈഡ് റേഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി കേരളാ കോണ്ഗ്രസ് പ്രസിഡണ്ട് ബോവാസ് ഈട്ടിക്കാലായില്‍, ജനറല്‍ സെക്രട്ടറി എബി ബേബി മംഗലശ്ശേരി, പാര്‍ട്ടി സെക്രട്ടറി ജോര്‍ജ്ജ് കുന്നപ്പുഴ, ലാലന്‍ ജേക്കബ് കുവൈത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.



ഷാര്‍ജ : പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ നടപടികള്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് എം. മുരളി എം. എല്‍. എ. അഭിപ്രായപ്പെട്ടു. നോണ്‍ റെസിഡന്റ് മാവേലിക്കര അസോസിയേഷന്‍ (നോര്‍മ) യു.എ.ഇ. തനിക്കും മാവേലിക്കര ബിഷപ് മൂര്‍ കോളേജ് പ്രിന്‍സിപ്പലും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. മാത്യു കോശി പുന്നയ്ക്കാടിനും നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു എം. മുരളി.
അബുദാബി : ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒന്നും കാണാതെ അപകീര്‍ത്തി പ്പെടുത്താനാണ് മാധ്യമ ങ്ങള്‍ ശ്രമിക്കുന്നത് എന്ന്‍ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരന്. അബുദാബി ശക്തി തിയേറ്റേഴ്‌സ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇടതുപക്ഷ സര്‍ക്കാറിന്‍റെ നാലു വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് മന്ത്രി വിശദമാക്കി. ഓരോ വകുപ്പിലും ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം വിവരിച്ചു.
അബുദാബി : സഹകരണ മന്ത്രി ജി. സുധാകരന് അബുദാബി ശക്തി തിയറ്റഴ്സ് സ്വീകരണം നല്‍കുന്നു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 4 വെള്ളിയാഴ്ച വൈകീട്ട് 8:30 നാണ് സ്വീകരണം. എല്ലാവരെയും കുടുംബ സമേതം പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ശക്തി തിയറ്റഴ്സ് സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് സക്കറിയ അറിയിച്ചു.

























