ജനാധിപത്യ അവകാശ സംരക്ഷണത്തിനായി ഒന്നിക്കുക

December 31st, 2010

free-dr-binayak-sen

മനാമ : പ്രസിദ്ധ മനുഷ്യാവകാശ – ആരോഗ്യ പ്രവര്‍ത്തകനായ ബിനായക് സെന്നിനെയും നാരായണ്‍ സന്യാല്‍, പീയുഷ് ഗുഹ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരെയും ജീവപര്യന്തം ശിക്ഷ വിധിച്ച റായ്പൂര്‍ സെഷന്‍സ് കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച അവകാശ വാദങ്ങളുടെ പൊള്ളത്തരം ഒരിക്കല്‍ കൂടി വെളിപ്പെടു ത്തിയിരിക്കുകയാണെന്ന് പ്രേരണ ബഹറിന്‍ അഭിപ്രായപ്പെട്ടു. ചത്തീസ്ഗഡ്ഡിലെ കോര്‍പറേറ്റ് കുത്തകകളുടെ മൃഗീയ ചൂഷണത്തിന് വിധേയരായ ആദിവാസികളെ സംഘടിപ്പിച്ചും അവര്‍ക്ക് അന്യമായ ആതുര സേവനം നല്‍കിയും പ്രവര്‍ത്തിച്ചു എന്ന കാരണം പറഞ്ഞാണ് അദ്ദേഹത്തെ വിചാരണ കൂടാതെ തടങ്കലില്‍ വച്ചിരുന്നത്. സുപ്രീം കോടതിയുടെയും മന്‍ഷ്യാവകാശ പ്രവര്‍ത്തകരുടെയും നിരന്തരമായ ഇടപെടല്‍ ഒന്നു കൊണ്ട് മാത്രമാണ് അദ്ദേഹം മോചിതനായത്. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ആദിവാസി, ദളിത് ഇതര വര്‍ഗ്ഗത്തെ പിന്തുണക്കുകയും അതു വഴി സാധാരണക്കാരില്‍ സാധാരണ ക്കാരായവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അണി നിരന്നവരെയും ദേശ സുരക്ഷയുടെ മറവില്‍ തടവറകളിലേക്ക് അയക്കാനുള്ള ശ്രമങ്ങളില്‍ ഭരണകൂടവും ജുഡീഷ്യറിയും ഒന്നിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നു.

നമ്മുടെ ജനാധിപത്യത്തിന്റെ കാവലാളായി വര്‍ത്തിക്കുന്ന മാധ്യമങ്ങളെയും വേട്ടയാടുവാന്‍ ഭരണകൂട സംവിധാനങ്ങള്‍ മടിക്കുന്നില്ല. ഒറീസ്സയിലെ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗത്തെയും, കഞ്ചാവ് വ്യാപാരത്തെയും പറ്റി റിപ്പോര്‍ട്ട് ചെയ്ത സംവാദ് പത്രത്തിന്റെ ലേഖകനെ കരി നിയമത്തില്‍ പെടുത്തി ജയിലിലടക്കാന്‍ ഭരണകൂടം മടിച്ചില്ല. നിസ്സാന്‍ ആഴ്ച്ചപ്പതിപ്പിന്റെ റിപ്പോര്‍ട്ടര്‍ ലെനിന്‍ കുമാറിനെ നക്സല്‍ പക്ഷപാതിത്വം ചുമത്തി തടവിലാക്കിയിരിക്കുന്നു. ഝാര്‍ഖണ്ട് സര്‍ക്കരിന്റെ കോര്‍പറേറ്റ് ബന്ധം വെളിപ്പെടുത്തിയ പീയൂഷ് സേത്തിയെ സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ഷാഹിനയെ ദേശദ്രോഹക്കുറ്റം ചുമത്തി ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ തെളിയിക്കുന്നത് നമ്മുടെ രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നാണ്.

രാജ്യത്തെ മുഴുവന്‍ പ്രകൃതി വിഭവങ്ങളും ആഗോള, ദേശീയ കുത്തകകള്‍ ക്കായി ഭാഗം ചെയ്യുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്താകമാനം ഉയര്‍ന്നു വരുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനായി പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവും ജുഡീഷ്യറിയും പൊലീസും ബ്യൂറോക്രാറ്റുകളും ഒന്നിക്കുന്ന ഭീതിജനകമായ അവസ്ഥയിലേക്ക് രാജ്യം എടുത്തെറിയ പ്പെട്ടിരിക്കുന്നു. ഭരണവര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരവധി കരി നിയമങ്ങള്‍ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്റുകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍‌പ്പിച്ച് വരുന്നു. ഈ പ്രതികൂല കാലാവസ്ഥയില്‍ രാജ്യത്തിന്‍റെ സ്വത്തും ജനാധിപത്യാ വകാശങ്ങളും സംരക്ഷിക്കാന്‍ മുഴുവന്‍ ജനങ്ങളും ഒന്നിച്ചണി ചേരണമെന്നു പ്രേരണ ബഹറിന്‍ അഭ്യര്‍ത്ഥിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൈലന്റ് വാലി സമര വിജയ വാര്‍ഷികം

December 22nd, 2010

prerana-silent-valley-epathram

ഷാര്‍ജ : പ്രേരണ യു. എ. ഇ. ഷാര്‍ജ എമിരേറ്റ്സ് സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17വെള്ളിയാഴ്ച ഷാര്‍ജ ഏഷ്യന്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ വച്ച് സൈലന്റ് വാലി സമര വിജയത്തിന്റെ ഇരുപത്തി ആറാം വാര്‍ഷികം ആചരിച്ചു.

സൈലന്റ് വാലി പദ്ധതി പ്രഖ്യാപിക്ക പ്പെട്ടതിന്റെ ആദ്യ നാളുകളില്‍ തന്നെ സൈലന്റ് വാലി സംരക്ഷി ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവുമായി സഞ്ചരിച്ച ഷംസുദീന്‍ മൂസ തന്റെ അനുഭവങ്ങള്‍ പങ്ക് വച്ചു. അതിന്റെ ഭാഗമായി പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് നടന്ന സെമിനാറില്‍ വേണു മൊഴൂരിനും (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌), ഡോ. അബ്ദുള്‍ ഖാദറും (പ്രേരണ യു. എ. ഇ. പ്രസിഡന്റ്) എന്നിവര്‍ ഓരോ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കബീര്‍ കറ്റ്ലാറ്റ് പ്രബന്ധങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയും അതിനെ തുടര്‍ന്ന് സദസില്‍ നിന്നുമുള്ള പൊതു ചര്‍ച്ചയും ഉണ്ടായി.

ശാസ്ത്രം പരിസ്ഥിതി പ്രശ്നം പരിഹരിക്കും എന്നത് തെറ്റായ ധാരണയാണ്. എന്‍ഡോസള്‍ഫാന്‍ പോലുള്ള ഒരു കീടനാശിനി ഇറങ്ങി കുറച്ച് സമയത്തിനുള്ളില്‍ ആ കീടം പ്രതിരോധ ശേഷി ഉള്ളതായി മാറും. അപ്പോള്‍ മറ്റോരു കീടനാശിനി ഉണ്ടാക്കുക എന്നതാണ് ശാസ്ത്രത്തിന്റെ വഴി. അത് അതിനേക്കാള്‍ മാരക പ്രശ്നങ്ങളുണ്ടാക്കും. അതു കൊണ്ട് തന്നെ ഇതൊരു പൊളിറ്റിക്കല്‍ വിഷയമാണ് എന്ന് ഡോ. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. പക്ഷേ ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ എല്ലാം എന്‍. ജി. ഒ. കളുടെ നേതൃത്വത്തില്‍ അരാഷ്ട്രീയമായ റൊമാന്റിസിസ ത്തിന്റെ തലത്തിലാണ് എന്നത് ദുഖകരമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. പരിസ്ഥിതി പ്രശ്നം വികസന പരിപ്രേക്ഷ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമാണ് എന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

യോഗത്തില്‍ സുരേഷ് സ്വാഗതം പറഞ്ഞു. രാജീവ് ചേലനാട്ട് അദ്ധ്യക്ഷത വഹിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേരണ ദെയറ – ഹോര്‍ലാന്‍സ്‌ യൂണിറ്റ് രൂപീകരിച്ചു

September 22nd, 2010

prerana-deira-horalans-unit-epathram

ദുബായ്‌ : പ്രേരണ യു. എ. ഇ. ദയറ – ഹോര്‍ലാന്‍സ്‌ യൂണിറ്റ് രൂപീകരണവും ഓണാഘോഷ പരിപാടിയും കരാമ കോണ്ടിനെന്‍റല്‍ സ്റ്റാര്‍ റെസ്റ്റോറെന്റ് ഹാളില്‍ വെച്ച് സെപ്തംബര്‍ 17ന് നടന്നു. പരിപാടി പ്രശസ്ത മലയാളം സിനിമാ സംവിധായകന്‍ പ്രദീപ് ചൊക്ലി ഉദ്ഘാടനം നിര്‍വഹിച്ചു. എം. പി. മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശശി. ഇ. പി. സ്വാഗതം പറഞ്ഞു.

പ്രേരണയുടെ സമീപന രേഖയില്‍ ഊന്നി നിന്നു കൊണ്ട് സംഘടനയുടെ കേന്ദ്ര കമ്മറ്റി സെക്രട്ടറി പ്രദോഷ്‌ കുമാര്‍ സംസാരിച്ചു. വിവിധ സാമ്പത്തിക കാരണങ്ങളാല്‍ സ്വന്തം സാംസ്കാരിക ധാരയില്‍ നിന്നും പലായനം ചെയ്യപ്പെട്ട് ഇവിടെ എത്തി ച്ചേര്‍ന്നിരിക്കുന്ന മലയാളികളുടെ, അവന്‍ എത്തി ച്ചേര്‍ന്നിരിക്കുന്ന ബഹുസ്വരമായ സാംസ്കാരിക അവസ്ഥയില്‍ മറ്റു ഭാഷാ സംസ്കാരങ്ങളോട് ഇടപഴകാനും പുതിയ സംസ്കാരത്തില്‍ വേരുറപ്പിക്കാനും ഉതകുന്ന, സാംസ്കാരിക പ്രതിരോധത്തിലൂടെ അവരെ ആശയങ്ങളുടെ ലോകത്തേക്ക്‌ അടുപ്പിക്കാനുള്ള ഒരു സാംസ്കാരിക പ്രവര്‍ത്തനമാണ് പ്രേരണ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ വിട്ടു വന്ന കേരള സംസ്കാരത്തെ അതേ പടി പുതിയ സാഹചര്യത്തില്‍ പറിച്ചു നടാനും അതിനു കഴിയാത്ത തിനാലുണ്ടാകുന്ന ഗൃഹാതുരത്വവും, അത് സൃഷ്ടിക്കുന്ന പ്രതിലോമ ചിന്തകളുടെയും സ്ഥാനത്ത്‌ പുരോഗമന പരമായ ആശയങ്ങളുടെയും സഹവര്‍ത്തി ത്വത്തിന്റെയും സഹ വാസത്തിന്റെയും പുതിയ തിരിച്ചറിവുകള്‍, സമകാലീനമായ സാംസ്കാരിക അന്തരീക്ഷത്തിലൂടെ സൃഷ്ടിച്ചെടുക്കാനാണ് പ്രേരണ ശ്രമിക്കുന്നത്. വിവിധ മതങ്ങളുടെ പേരിലും ജാതി – ഉപജാതികളുടെ പേരിലും, മറ്റു പ്രാദേശിക ചിന്തകളുടെ പേരിലും സംഘടിപ്പിക്കപ്പെട്ട് കിടക്കുന്ന പ്രവാസി സമൂഹത്തെ സാമ്രാജ്യത്വ വിരുദ്ധമായ, മതേതരവും ജാതി – ഉപജാതി വിരുദ്ധവും, പ്രാദേശിക ചിന്തകള്‍ക്ക് അതീതവുമായ ഒരു ബൃഹത്താവി ഷ്കാരത്തിന്റെ സംസ്കാരം പകര്‍ന്ന് കൊടുക്കാനാണ് പ്രേരണ നിലകൊള്ളുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

തുടര്‍ന്ന് യൂനിറ്റ്‌ ഭാരവാഹികളായി സെക്രട്ടറി ശശി ഇ. പി., പ്രസിടന്റ്റ്‌ സുരേഷ് തെണ്ടല്‍കണ്ടി, ജോ. സെക്രട്ടറി സത്യന്‍ കണ്ടോത്ത്‌, വൈ. പ്രസിഡന്റ് രാജേഷ്‌, ട്രഷറര്‍ പി. വി. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 അംഗ കമ്മറ്റി തിരഞ്ഞെടുത്തു. പ്രേരണ കേന്ദ്ര കമ്മറ്റി പ്രസിഡന്‍റ് ഡോ. അബ്ദുള്‍ ഖാദര്‍, കേന്ദ്ര കമ്മറ്റി അംഗം രാജീവ്‌ ചേലനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പ്രശസ്ത ഡോക്യൂമെന്ററി സംവിധായ കനായിരുന്ന ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത പ്ലാച്ചിമട സമരത്തെ കുറിച്ചുള്ള “1000 ഡേയ്സ് ആന്‍റ് എ ഡ്രീം” എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശരത് ചന്ദ്രന്‍ അനുസ്മരണം ദുബായില്‍

June 20th, 2010

sarath-chandranപ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ജൂണ്‍ 18-ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്സ് ഓഡിറ്റോറിയത്തില്‍ വെച്ച്  പ്രശസ്ത എഴുത്തുകാരന്‍ കോവിലന്റെയും, പ്രശസ്ത ഡോക്യുമെന്ററി നിര്മ്മാതാവായ സി. ശരത് ചന്ദ്രന്റെയും  അനുസ്മരണം നടത്തി.  ശരത് ചന്ദ്രന്റെ അനുസ്മരണം മുന്കൂട്ടി നിശ്ചയിച്ച പരിപാടി ആയിരുന്നെങ്കിലും, ആകസ്മികമായി ഇന്ത്യന്‍ സാഹിത്യ മണ്ഡലത്തില്‍ ഒരു ശൂന്യത സൃഷിച്ചു കടന്നു പോയ കോവിലന് അനുശോചനം അര്പ്പിക്കാതെ മുന്നോട്ട് പോകാനാവില്ല എന്നതു കൊണ്ടാണ് ഈ വേദിയില്‍ വെച്ചു തന്നെ അത്തരമൊരു അനുസ്മരണം നടത്തിയത്‌. എന്നാല്‍ സാഹിത്യ മേഖലയിലുള്ള പരിപടിയോടു കൂടി കോവിലന്‍ അനുസ്മരണം പിന്നീട് നടത്തും എന്ന് സെക്രട്ടറി പ്രദോഷ് സൂചിപ്പിച്ചു.

സി. വി. സലാം കോവിലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. e പത്രം കോളമിസ്റ്റ് ഫൈസല്‍ ബാവ ശരത് ചന്ദ്രന്‍ അനുസ്മരണം നടത്തി. സൈലെന്റ്റ്‌ വാലി സമരം മുതല്‍ ഒരുപാട് സമരങ്ങളില്‍ അതിന്റെ ഭാഗമായി നില്ക്കുകയും, അതിനെ തന്റെ ക്യാമറ കൊണ്ടു ഒപ്പിയെടുക്കുകയും, അത് ആളുകളിലേക്ക് എത്തിക്കുന്നതിനു ശ്രമിക്കുകയും ചെയ്തിരുന്ന ഒരു നല്ല സുഹൃത്തിനെ ഫൈസല്‍ ഓര്മ്മിച്ചു.

faisal-bava-on-sarath-chandran

ഫൈസല്‍ ബാവ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. സി.വി. സലാം, പ്രദോഷ് എന്നിവര്‍ വേദിയില്‍

‘മൂന്നാം സിനിമയുടെ നിര്‍മ്മാണം വര്ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍’ എന്ന വിഷയത്തില്‍ വല്സലന്‍ കാനറ സംസാരിച്ചു. മുതലാളിത്ത സംസ്കാരത്തിലൂന്നി ഹോളിവുഡ്‌ പ്രചരിപ്പിക്കുന്ന ഒന്നാം സിനിമയ്ക്കും, സര്ക്കാര്‍ നിയന്ത്രിതമായ വ്യവസ്ഥാപിത സോവിയറ്റ്‌ സിനിമയ്ക്കും അപ്പുറത്ത്‌, ജനകീയമായ സംസ്കാരത്തിനും, കലയ്ക്കും പ്രാധാന്യമുള്ള മൂന്നാം സിനിമ ഉണ്ടായി വരേണ്ടതിനെ ക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒരു സാംസ്കാരിക മുന്നേറ്റത്തിന്റെ ഭാഗമായിട്ടേ അത്തരമൊരു സിനിമാ പ്രസ്ഥാനം ഉണ്ടായി വരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തുടര്ന്ന്  ഈ വിഷയത്തില്‍ ചര്ച്ച യും നടന്നു.

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

ശരത്തിന്റെ “യുവേഴ്സ് ട്രൂലി ജോണ്‍ (Yours truly John) , “ചാലിയാര്‍ ദി ഫൈനല്‍ സ്ട്രഗിള്‍” എന്നീ ഡോക്യുമെന്ററികളും പ്രദര്ശിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രേരണ ശരത് ചന്ദ്രന്‍ അനുസ്മരണം

June 15th, 2010

prerana-logoദുബായ് : പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂണ്‍ 18-ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്സ് ഓഡിറ്റോരിയത്തില്‍ വെച്ച് പ്രശസ്ത ഡോകുമെന്ററി നിര്മ്മാതാവായ അന്തരിച്ച സി. ശരത് ചന്ദ്രന്റെ അനുസ്മരണം നടത്തുന്നു. ജനകീയ സമരങ്ങള്ക്ക് ഒപ്പം നില്ക്കുകയും തന്റെ ക്യാമറക്കണ്ണ് കൊണ്ട് പ്രതിരോധത്തിന്റെ ജ്വാല പടര്ത്തി, ചെറുത്തു നില്‍പ്പുകള്‍ക്ക് ഊര്ജം പകരുകയും ചെയ്ത ശരത് ഇന്ന് ഓര്മ്മയാണ്.

4.00 മണിക്ക് ശരത്തിന്റെയും, അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ കോവിലന്റെയും അനുസ്മരണ പ്രഭാഷണം നടക്കും. തുടര്ന്ന് ശരത്തിന്റെ “യുവെര്സ് ട്രൂലി ജോണ്‍” (Yours truly John) എന്ന ഡോകുമെന്ററി പ്രദര്ശിപ്പിക്കും. ‘വര്ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ മൂന്നാം ലോക സിനിമയുടെ നിര്മ്മാണം’ എന്ന വിഷയത്തില്‍ വത്സലന്‍ കാനറയുടെ വിഷയാവതരണവും ഓപ്പണ്‍ ഫോ‍റവും ഉണ്ടാവും. അതിനെ തുടര്ന്ന് ശരത്തിന്റെ “ചാലിയാര്‍” എന്ന ഡോകുമെന്ററി പ്രദര്ശിപ്പിക്കും.

എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്ക്ക് പ്രദോഷ്‌ കുമാര്‍ (050 5905862), വല്സലന്‍ കാനറ (050 2849396) എന്നിവരെ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « എം.എല്‍.എ. എം. മുരളിയ്ക്ക് സ്വീകരണം
Next » ദുബായില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ റിസോഴ്സ് സെന്റര്‍ »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine