വിദ്വേഷ പ്രചാരണം : ഖത്തര്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ്

September 29th, 2021

abudhabi-indian-embassy-logo-ePathram

ദോഹ : സോഷ്യല്‍ മീഡിയകളില്‍ ഇന്ത്യക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എതിരെ ട്വിറ്റര്‍ പേജിലൂടെ മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി. തെറ്റായ പ്രചാരണങ്ങളിലൂടെ വിദ്വേഷവും പൊരുത്ത ക്കേടുകളും സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ആരും ഇത്തരം പ്രചാരണങ്ങളുടെ ഇരകള്‍ ആകരുത്.

എല്ലാവരും ജാഗരൂകരായിരിക്കണം. ദുരുദ്ദേശ ത്തോടെ യുള്ള ഈ കുപ്രചാരണ ങ്ങളിൽ പെട്ടു പോകരുത് എന്നും എല്ലാ ഇന്ത്യന്‍ പൗരന്മാരും ഐക്യത്തോടെ തുടരണം എന്നും എംബസ്സി ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക്നോർക്ക റൂട്ട്സ് വഴി നിയമനം

July 16th, 2021

logo-norka-roots-ePathram
ദോഹ : പ്രമുഖ വിദ്യാഭ്യാസ സ്ഥാപന മായ ബിർള പബ്ലിക് സ്‌കൂളിലെ വിവിധ തസ്തിക കളിലേക്ക് നോർക്ക റൂട്ട്സ് വഴി നിയമനം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2021 ജൂലായ് 22.

പ്രവർത്തി പരിചയമുള്ള അദ്ധ്യാപകര്‍ക്കും മറ്റു ഓഫീസ് സ്റ്റാഫുകള്‍ ആയവര്‍ക്കും അപേക്ഷിക്കാം.

70,000 മുതല്‍ 89,000 രൂപ യോളം അടിസ്ഥാന ശമ്പളം. വിശദ വിവര ങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്ന തിനും നോര്‍ക്ക യുടെ വെബ് സൈറ്റ്  സന്ദര്‍ശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ 1800 425 3939 എന്ന നമ്പറിൽ ബന്ധപ്പെടുക.

(പി. എൻ. എക്സ് 2352/2021)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏഷ്യന്‍ കപ്പ് ഫുട്‌ ബോള്‍ : ഖത്തര്‍ ഫൈനലി ലേക്ക്

January 30th, 2019

logo-afc-asian-cup-uae-2019-ePathram
അബുദാബി : ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ ബോള്‍ ഫൈനലി ലേക്ക് കടന്നു. അബു ദാബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡി യത്തി ൽ ആതിഥേയ രായ യു. എ. ഇ. യോട് പൊരുതി യാണ് (4-0) ഖത്തര്‍ ഫൈനലി ലേക്ക് എത്തി യത്.

ഏഷ്യൻ കപ്പ് മല്‍സര ങ്ങളില്‍ ഇതു വരെ ഒരു ഗോൾ പോലും വഴങ്ങാതെ യാണു ഖത്തർ ഫൈനല്‍ വരെ എത്തി യത് എന്ന താണ് ശ്രദ്ധേയം. സൗദി അറേബ്യ, ലബനന്‍, ഉത്തര കൊറിയ, ഇറാഖ് എന്നീ ടീമു കള്‍ ഖത്തറി ന്റെ കളി മികവിനു മുന്നില്‍ അടി പതറിയവര്‍ ആയി രുന്നു.

പത്തു തവണ ഏഷ്യന്‍ കപ്പില്‍ കളിച്ച ഖത്തര്‍ ആദ്യ മായാണ് ഫൈനലി ലേക്ക് എത്തുന്നത്. മുന്‍ചാമ്പ്യന്‍ മാരായ ജപ്പാന്‍, വെള്ളി യാഴ്ച സായിദ് സ്പോർട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ നടക്കുന്ന ഫൈനല്‍ മല്‍സര ത്തില്‍ ഖത്തറിനെ നേരിടും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ തൊഴില്‍ ഉടമ യുടെ അനുമതി ഇല്ലാതെ വിദേശി കള്‍ക്ക് രാജ്യം വിട്ടു പോകാം

September 6th, 2018

qatar-national-flag-ePathram
ദോഹ : ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി കൾക്ക് രാജ്യം വിട്ടു പോകുവാന്‍ ഇനി മുതല്‍ തൊഴില്‍ ഉടമ യുടെ അനുമതി (എക്സിറ്റ് പെർമിറ്റ്) ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അംഗീ കാരം നൽകി. എൻട്രി, എക്സിറ്റ്, താമസ നിയമ ങ്ങളിൽ ഭേദഗതി വരുത്തി യാണ് പ്രവാസി കൾക്ക് ആനു കൂല്യം നൽകു ന്നത്.

ഖത്തറിലെ നില വിലെ നിയമം അനു സരിച്ച് ജോലി മാറു വാനും രാജ്യ ത്തിന് പുറത്തേക്ക് യാത്ര ചെയ്യു വാനും സ്പോണ്‍സര്‍ നല്‍കുന്ന എക്സിറ്റ് പെർമിറ്റ് ആവശ്യ മാണ്. ഗാർഹിക ത്തൊഴി ലാളി കൾ ഉൾപ്പെടെ ഉള്ള വർക്ക് പുതിയ നിയമ ഭേതഗതി ബാധകം ആയി രിക്കും. എന്നാൽ, ജോലി യുടെ സ്വഭാവം അനു സരിച്ച് ചിലർക്ക് തൊഴില്‍ ഉടമ യുടെ എൻ. ഒ. സി. നിര്‍ബ്ബന്ധം തന്നെ യാണ്. ഇവരു ടെ വിവര ങ്ങൾ തൊഴില്‍ ഉടമ മന്ത്രാലയ ത്തിന് സമര്‍പ്പി ച്ചിരി ക്കണം.

പുതിയ നിയമം പ്രാബല്യ ത്തില്‍ വരുന്നതോടെ തൊഴി ലാളി കളുടെ അവകാശ ങ്ങൾ സംര ക്ഷി ക്ക പ്പെടും എന്നും തൊഴിൽ മേഖല യിലെ പ്രശ്ന ങ്ങൾ ഏറെക്കുറെ പരി ഹരിക്ക പ്പെടും എന്നുമാണ് കരുതുന്നത്.

സമൂഹ ത്തിന്റെ വിവിധ തുറ കളിൽ നിന്നും മികച്ച പ്രതി കരണം ആണ് കിട്ടുന്നത്. നിയമ ഭേദഗതി യെ അന്താ രാഷ്ട്ര തൊഴിൽ സംഘടന (ഐ. എൽ. ഒ.) സ്വാഗതം ചെയ്തു.

വാര്‍ത്ത അയച്ചു തന്നത് : കെ. വി. അസീസ്, ദോഹ.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേരളത്തിന് ഖത്തർ അമീര്‍ 35 കോടി രൂപ സഹായം എത്തിക്കും

August 19th, 2018

qatar-ameer-sheikh-thameem-bin-hamed-althani-ePathram
ദോഹ : പ്രളയ ക്കെടുതി യിലായ കേരള ത്തിന് അന്‍പത് ലക്ഷം ഡോളര്‍ (ഏക ദേശം 35 കോടി രൂപ) വക യിരു ത്തു വാന്‍ ഖത്തര്‍ ഭരണാധി കാരി ശൈഖ് തമിം ബിന്‍ ഹമദ് അല്‍ താനി നിര്‍ദ്ദേശിച്ചു.

പ്രളയ ത്തില്‍ വീടു കള്‍ നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗക ര്ങ്ങള്‍ ഒരുക്കുന്ന തിനാ യാണ് തുക അനു വദി ച്ചിരി ക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്ത ങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തിര സഹായ മായി അഞ്ച് ലക്ഷം ഖത്തര്‍ റിയാലി ന്റെ (ഏക ദേശം 95 ലക്ഷം രൂപ) ദുരി താശ്വാസ പ്രവര്‍ ത്തന ങ്ങള്‍ ഖത്തർ സർക്കാരിനു കീഴിൽ പ്രവർ ത്തിക്കുന്ന സന്നദ്ധ സംഘടന യായ ഖത്തർ ചാരിറ്റി വഴി നടപ്പാക്കും. ഖത്തര്‍ ചാരിറ്റി യുടെ ഇന്ത്യ യിലെ പ്രതി നിധി ഓഫീസ് വഴി യാണ് പ്രവര്‍ ത്തന ങ്ങള്‍ നടത്തുക.

ദുരിത ബാധിതര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകള്‍, താമസ സൗകര്യ ങ്ങള്‍ തുടങ്ങിയവ ‘കേരള ഫ്‌ളഡ് റിലീഫ്’ എന്ന പേരിലുള്ള കാമ്പയി നിലൂടെ നടക്കും. രാജ്യത്തിനു പുറത്തു നിന്ന് കേരള ത്തിലെ ദുരിതാ ശ്വാസ പ്രവർ ത്തന ങ്ങള്‍ക്കു ലഭി ക്കുന്ന ഏറ്റവും വലിയ സഹായ പ്രഖ്യാപനം ആണിത്.

വാര്‍ത്ത അയച്ചു തന്നത് : കെ. വി. അസീസ്, ദോഹ. 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളത്തിനു കൈത്താങ്ങായി യു. എ. ഇ. : സ​ഹാ​യി​ ക്കുവാന്‍ ശൈ​ഖ്​ മു​ഹ​മ്മ​ദിന്റെ ആ​ഹ്വാ​നം
Next »Next Page » കേരള ത്തിനു സഹായ വുമായി റെഡ്‌ ക്രസന്റ് രംഗത്ത് »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine