കഅബ യുടെ കിസ്‌വ അബുദാബി യില്‍

August 10th, 2011

kiswa-from-kaaba-ePathram
അബുദാബി : വിശുദ്ധ കഅബയില്‍ ചാര്‍ത്തുന്ന കിസ്‌വ അബുദാബി യില്‍ പൊതു ജനങ്ങള്‍ക്കു വേണ്ടി പ്രദര്‍ശിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടിന്‍റെ ചരിത്രം പേറുന്ന കിസ്‌വ, അതി മനോഹരമായ ശില്പ ചാരുത യാലും, നിര്‍മ്മാണ വൈവിധ്യ ത്താലും ശ്രദ്ധേയമാണ്.

എ. ഡി. 1804 ല്‍ തയ്യാറാക്കിയ ഈ അങ്കി, വിശ്വാസി കള്‍ക്ക് എന്നത് പോലെ കലാസ്വാദകര്‍ ക്കും ചരിത്രാന്വേഷി കള്‍ക്കും ഒരു അസുലഭ കാഴ്ചയാണ്.

kaabaa-kisswa-in-abudhabi-ePathram

അബുദാബി ഇസ്ലാമിക്‌ ബാങ്കിന്‍റെ സഹകരണ ത്തോടെ അബുദാബി എമിറേറ്റ്‌സ്‌ പാലസ് ഹോട്ടലില്‍ ഒരുക്കിയ ഈ എക്സിബിഷന്‍, സെപ്തംബര്‍ 3 വരെ ഉണ്ടാവും. വൈകീട്ട് 6 മണി മുതല്‍ രാത്രി 12 വരെ യാണ് സന്ദര്‍ശന സമയം.

– അയച്ചു തന്നത് : സമീര്‍ കല്ലറ, വിഷന്‍ വിഷ്വല്‍ മീഡിയ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പേരോട് അബ്ദുറഹ്മാന്‍ സഖാഫി അബുദാബി യില്‍

August 6th, 2011

perodu-abdul-rahiman-sakhafi-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ അതിഥി യായി റമദാന്‍ പ്രഭാഷണ ത്തിനായി ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി യുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി അബുദാബി യില്‍ എത്തി.

ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സിന്‍റെ ( ഔഖാഫ്) ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം പ്രഭാഷണം നടത്തുന്നുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്നായി 40 ഓളം പണ്ഡിതരാണ് അതിഥി കളായി എത്തിയിട്ടുള്ളത്. രാഷ്ട്ര പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ മേല്‍നോട്ട ത്തില്‍ ആരംഭിച്ച റംസാന്‍ പ്രഭാഷണ പരമ്പര യ്ക്ക് എത്തിച്ചേര്‍ന്ന പണ്ഡിതര്‍ക്ക് എല്ലാ സൗകര്യങ്ങളും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സര ത്തില്‍ മര്‍കസ് വിദ്യാര്‍ത്ഥി

August 2nd, 2011

hafiz-shamir-dubai-holy-quraan-award-ePathram

ദുബായ് : അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സര ത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണയും മര്‍കസ് വിദ്യാര്‍ത്ഥി. കാരന്തൂര്‍ മര്‍കസു സഖാഫത്തി സുന്നിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി ഹാഫിസ് ശമീര്‍ ആണ് ഇത്തവണ മറ്റു 98 ഓളം രാജ്യങ്ങളിലെ മത്സരാര്‍ത്ഥി കളോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

മലപ്പുറം വേങ്ങര ചേറൂര്‍ സ്വദേശിയായ ശമീര്‍, കൊടക്കല്ലന്‍ മുഹമ്മദ്‌ കുട്ടി യുടെയും ഖദീജ യുടെയും മകനാണ്. 2002 ല്‍ മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ ആനില്‍ ചേര്‍ന്ന ശമീര്‍ 2005 ല്‍ ഹാഫിസ് ബിരുദം കരസ്ഥ മാക്കി. 

2008 ല്‍ നടന്ന സംസ്ഥാന സ്കൂള്‍ അറബിക് കലോത്സവ ത്തില്‍ ഖിറാഅത്തിന് ഒന്നാം സ്ഥാനം നേടിയ ശമീര്‍ 2010 ല്‍ ഈജിപ്റ്റില്‍ നടന്ന ഖുര്‍ആന്‍ മത്സര ത്തിലും 2007 ല്‍ തിരുവനന്തപുരത്തും 2009 ല്‍ കോഴിക്കോടും നടന്ന അഖില കേരള ഖുര്‍ആന്‍ മത്സര ങ്ങളിലും 2006 ല്‍ നടന്ന എസ്. എസ്. എഫ്. സംസ്ഥാന സാഹിത്യോത്സവ് ലും ഖിറാഅത്തിനു ഒന്നാം സ്ഥാനം നേടിയിരുന്നു.

ഇത്തവണയും മലയാളി യായ മത്സരാര്‍ത്ഥി ഇന്ത്യയെ പ്രതിനിധീ കരിക്കുന്നതില്‍ ആവേശ ത്തിലാണ് യു. എ. ഇ. യിലെ മലയാളി സമൂഹം.

2009 ല്‍ നടന്ന മത്സര ത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മര്‍കസ് വിദ്യാര്‍ത്ഥി ഹാഫിസ് ഇബ്രാഹിം സയ്യിദ്‌ അഹമദ്‌ ഒന്നാം സ്ഥാനം നേടിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാന്തപുരത്തിന്‍റെ റമദാന്‍ പ്രഭാഷണം അബുദാബി യില്‍

July 31st, 2011

kantha-puram-in-icf-dubai-epathram
അബുദാബി : വിശുദ്ധ റമദാന്‍, വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയ ത്തെ ആസ്പദമാക്കി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആഗസ്റ്റ് 12 ന് അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ റമദാന്‍ പ്രഭാഷണം നടത്തും.

പരിപാടി യുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.
പി. വി. അബൂബക്കര്‍ മുസ്‌ലിയാര്‍ ( ചെയര്‍മാന്‍), സിദ്ദിഖ് അന്‍വരി, ഉമര്‍ മുസ്‌ലിയാര്‍, ഉസ്മാന്‍ സഖാഫി തിരുവത്ര (വൈസ് ചെയര്‍മാന്‍), അബ്ദുല്‍ ഹമീദ് ഈശ്വര മംഗലം (ജനറല്‍ കണ്‍വീനര്‍), അബ്ദുല്ല പൊന്മുണ്ടം, ഷാഫി പട്ടുവം, ഖാസിം പുറത്തീല്‍, മുസമ്മില്‍ കടാങ്കോട് (ജോയിന്‍റ.കണ്‍വീനര്‍മാര്‍), മാട്ടൂല്‍ മുസ്തഫ ഹാജി (ട്രഷറര്‍) മുസ്തഫ ദാരിമി കടാങ്കോട്, ഡോ. ഷാജു ജമാല്‍, കുറ്റൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, ഡോ. അബ്ദുല്‍ സലാം, അബൂട്ടി ഹാജി ചെമ്മാട് എന്നിവര്‍ രക്ഷാധികാരി കളാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക റെക്കോഡ് ജേതാവ് ബെന്നി പ്രസാദ് യു. എ. ഇ. യില്‍

July 22nd, 2011

musician-benny-prasad-ePathram
അബുദാബി : ഇന്ത്യന്‍ സംഗീത ലോകത്ത് പുതിയ മാനങ്ങള്‍ തീര്‍ത്ത അന്തര്‍ദേശീയ ലോക റെക്കോഡ് ജേതാവ് ബെന്നി പ്രസാദ് യു. എ. ഇ. യില്‍ സംഗീത പരിപാടി കളില്‍ പങ്കെടുക്കുന്നു.

ക്രിസ്ത്യന്‍ ട്രെന്‍ഡ്‌സ്, മന്ന വിഷന്‍ എന്നിവര്‍ സംയക്തമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടി യായ ‘ബെന്നി പ്രസാദ് ലൈവ് മ്യൂസിക്’ ജൂലായ് 23 ശനിയാഴ്ച വൈകുന്നേരം 7.30 ന് അബുദാബി ഇവാഞ്ചലിക്കല്‍ സെന്‍ററിലും ജൂലായ്‌ 25 തിങ്കളാഴ്ച വൈകുന്നേരം 8 മണിക്ക് ഷാര്‍ജ വര്‍ഷിപ്പ് സെന്‍ററിലും നടക്കും.

അഞ്ച് ദിവസത്തെ സന്ദര്‍ശന ത്തിന്നായി എത്തിച്ചേര്‍ന്ന ബെന്നി, ഈ രണ്ട് പൊതു പരിപാടി കള്‍ക്കു പുറമെ മുസ്സഫ, അജ്മാന്‍ എന്നിവിട ങ്ങളിലെ ലേബര്‍ ക്യാമ്പു കളിലും സംഗീത പരിപാടികള്‍ അവതരിപ്പിക്കും.

ആറര വര്‍ഷം കൊണ്ട് 245 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ബെന്നി പ്രസാദ് ഗാന സദസ്സുകള്‍ ഒരുക്കിയിട്ടുണ്ട്.

സംഘര്‍ഷ ഭരിതമായ ലോകത്ത് സ്‌നേഹ ത്തിന്‍റെയും സമാധാന ത്തിന്‍റെയും സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ബെന്നി പ്രസാദ് ദക്ഷിണ സുഡാനിലും കഴിഞ്ഞ ആഴ്ചയില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 32 41 610, 056 – 70 67 106, 050 – 53 70 173, 055 – 39 11 800.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലബാര്‍ പ്രവാസി ദിവസ് സെപ്റ്റംബര്‍ നാലിന്
Next »Next Page » പട്ടുറുമാല്‍ സമ്മാന വിതരണം »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine