സൃഷ്ടാവിന്റെ മഹത്വം ബോദ്ധ്യമായ വര്ഷം

August 30th, 2011

maulavi-abdussalam-mongam-epathram

ദുബൈ: അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യത്തിന്റെ മഹത്വം കൂടുതല്‍ ഉയരങ്ങള്‍ താണ്ടിയ കാലയളവായിരുന്നു കഴിഞ്ഞ വര്‍ഷക്കാലമെന്ന്‌ പ്രമുഖ വാഗ്മിയും ദുബൈ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ മൗലവി അബ്ദുസ്സലാം മോങ്ങം പറഞ്ഞു. അല്‍മനാര്‍ അങ്കണത്തിലെ ഈദ്‌ നമസ്കാരത്തിന്‌ നേതൃത്വം നല്‍കിയതിനു ശേഷം ഖുത്വബ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്രഷ്ടാവിന്റെ മഹത്വവും മനുഷ്യന്റെ നിസ്സാരതയും ബോധ്യമായ പ്രകൃതി ദൃഷ്ടാന്തങ്ങള്‍ നിരവധി നമ്മുടെ മുമ്പിലവതരിച്ചു. ജപ്പാനിലെ സുനാമിയുടെ മുമ്പില്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ മനുഷ്യനു കഴിഞ്ഞുള്ളൂ. ഏറിയ ബുദ്ധിയും സമയവും അദ്ധ്വാനവും പണവും ചിലവഴിച്ച്‌ തന്റെ സുഖ സൗഖ്യങ്ങള്‍ക്കായി മനുഷ്യന്‍ നിര്‍മ്മിച്ചെടുത്ത യന്ത്രങ്ങളും രമ്യഹര്‍മ്യങ്ങളും രാക്ഷസ രൂപം പൂണ്ട ചുഴികളില്‍ കുട്ടികളുടെ കളിപ്പാട്ടം പോലെ കറങ്ങിത്തിരിഞ്ഞു. നാടു മുഴുവന്‍ നക്കിത്തുടച്ചു.

al-manar-eid-gaah-qutbah-epathram

ആരാണ്‌ നന്ദിയുള്ളവര്‍ ആരാണ്‌ നന്ദി കെട്ടവര്‍ എന്നറിയാനായി സ്രഷ്ടാവ്‌ നമ്മെ പരീക്ഷണത്തിന്‌ വിധേയമാക്കുകയാണ്‌. ആ പരീക്ഷണത്തില്‍ നാം വിജയിച്ചില്ലെങ്കില്‍ പിന്നെ വീണ്ടും നാം നഷ്ടകാരികളിലുള്‍പ്പെടും. സ്വന്തം ചെറുപ്പവും സ്രഷ്ടാവിന്റെ വലിപ്പവും മനസ്സിലായി താഴ്മയുള്ള ദാസന്മാരായില്ലെങ്കില്‍ നഷ്ടം മനുഷ്യന്റേതു തന്നെ. പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല. ഭൗതിക സുഖ സൗകര്യങ്ങളില്‍ ലോകത്തു തന്നെ ഉന്നത അദ്വിതീയമായ സ്ഥാനമലങ്കരിക്കുന്ന അമേരിക്ക ഇന്ന്‌ നാം ഈ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഐറീന്‍ കൊടുങ്കാറ്റിന്‌ മുന്നില്‍ മുട്ടു വിറച്ചു നില്‍ക്കുന്നു. അദ്ദേഹം പറഞ്ഞു.

ഖുര്‍ആന്‍ പറഞ്ഞുവല്ലോ, “അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തു പോയവനെ പോലെയാണോ?) എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന്‌ അകന്ന്‌ ഹൃദയങ്ങള്‍ കടുത്തു പോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.”(അസ്സുമര്‍:22)

കാപട്യത്തിന്റെ ലാഞ്ഛനയില്ലാതെ തികഞ്ഞ ഇഖ്ലാസോടു കൂടി സ്രഷ്ടാവിലേക്ക്‌ മടങ്ങേണ്ട ആവശ്യകതയിലേക്കാണ്‌ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. അതിനായി നാം നമ്മുടെ മുന്‍ഗണനാ പട്ടികയില്‍ മാറ്റം വരുത്തേണ്ടതുണ്ട്‌. ജീവിതത്തെ മുച്ചൂടും മാറ്റി മറിക്കേണ്ടതുണ്ട്‌. അതല്ലെങ്കില്‍ തിരിച്ചു കയറ്റം അസാദ്ധ്യമായ പതനത്തിലേക്ക്‌ നാം നമ്മെത്തന്നെ വലിച്ചെറിയുന്നതിന്‌ സമാനമായിരിക്കുമത്‌.

അനുഗൃഹീത റമദാനില്‍ നാം കര്‍മങ്ങള്‍ ചെയ്തത്‌ തികഞ്ഞ പ്രതിഫലേച്ഛയില്ലാതെയും കളങ്കമൊഴിഞ്ഞ മനസ്സോടെയുമാണെങ്കില്‍ നാം ധന്യരായി. ആ ധന്യത ചോര്‍ന്നു പോകാത്ത വിധത്തില്‍ നാം നമ്മുടെ മുന്‍ഗണനാ പട്ടിക മാറ്റി എഴുതേണ്ടതുണ്ട്‌.

ഈദിന്‌ രണ്ടു വശങ്ങളുണ്ട്‌. ഒന്ന്‌ ദൈവീകം മറ്റേത്‌ മാനുഷികം. ഇസ്ലാമിലെ ആഘോഷം സ്രഷ്ടാവിനെ മറന്ന്‌ കൂത്താടാനുള്ള അവസരമല്ല. ആഘോഷിക്കാം, പക്ഷേ വിധി വിലക്കുകള്‍ക്ക്‌ വിധേയമായി. ഇബാദത്തുകളില്‍ നിന്ന്‌ മുക്തമാകാനുള്ള അവസരവുമല്ല ഈദ്‌. അതിരും എതിരുമില്ലാത്ത ആഘോഷങ്ങള്‍ക്ക്‌ ഇസ്ലാമില്‍ ഒരു സ്ഥാനവുമില്ല.

രണ്ടാമത്തേത്‌ മാനുഷികം. അതാകട്ടെ തന്റെ സഹജീവികളോട്‌ മുസ്ലിം എങ്ങനെ വര്‍ത്തിക്കണം എന്നുള്ളതിന്റെ നിര്‍ദേശങ്ങളാണ്‌. കുടുംബത്തോടൊപ്പം ആഹ്ലാദത്തോടെ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ രോഗത്താലോ സാമൂഹ്യ സാഹചര്യങ്ങളാലോ ആഘോഷിക്കേണ്ടതു പോലെ പെരുന്നാള്‍ ആഘോഷിക്കാനാവാത്ത ഹതഭാഗ്യരോട്‌ കൂടെ നാമുണ്ടാകണം.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തെമ്പാടും നിരവധി മാറ്റങ്ങളുണ്ടായി; വിശിഷ്യ, ഇസ്ലാമിക ലോകത്ത്‌. ഒരു വര്‍ഷത്തിനു മുമ്പുള്ള ഇസ്ലാമിക ലോകമല്ല ഇന്നുള്ളത്‌. ഇസ്ലാമിക ലോകത്ത്‌ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നന്മക്കായിരിക്കണമെന്ന്‌ നമുക്ക്‌ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കാം. നല്ല നാളെകളായിരിക്കട്ടെ മുസ്ലിം ലോകത്തിനു വേണ്ടി വിധി കാത്തു വെച്ചിരിക്കുന്നതെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം, അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഈദ്‌ പ്രാര്‍ഥനകളില്‍ പങ്കെടുത്തു.

(അയച്ചു തന്നത് : ആരിഫ്‌ സൈന്‍)

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

കെ.എം.സി.സി ഹാളില്‍ ഇഫ്താര്‍ സംഗമം

August 29th, 2011

shj kmcc iftar-epathram

ഷാര്‍ജ : കെ.എം.സി.സി ഷാര്‍ജ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി കെ.എം.സി.സി ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ്‌ ടി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ശുഐബ് തങ്ങള്‍ പ്രഭാഷണം നടത്തി. ഓര്ഗ.സെക്രട്ടറി നിസാര്‍ വെള്ളികുളങ്ങര സ്വാഗതം പറഞ്ഞു. സൂപ്പി തിരുവള്ളൂര്‍, ഇബ്രാഹിം നടുവണ്ണൂര്‍, മുസ്തഫ പൂക്കാട്, സുബൈര്‍ തിരുവങ്ങൂര്‍, സി.കെ കുഞ്ഞബ്ദുള്ള, അഷ്‌റഫ്‌ അത്തോളി, സുബൈര്‍ വള്ളിക്കാട് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

മാസ പ്പിറവി നിരീക്ഷണ സമിതി 29 ന് യോഗം ചേരും

August 25th, 2011

ramadan-epathramഅബുദാബി : ഈദുല്‍ ഫിത്വര്‍ നിര്‍ണ്ണയ ത്തിന് മാസപ്പിറവി നിരീക്ഷണ സമിതി ആഗസ്റ്റ്‌ 29 ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം അബുദാബി യിലെ നീതി ന്യായ വകുപ്പില്‍ യോഗം ചേരും എന്ന് യു. എ. ഇ. നിയമ മന്ത്രി ഡോ. ഹാദിഫ് ജുവാന്‍ അല്‍ ദാഹിരി അറിയിച്ചു.

രാജ്യത്ത് എവിടെ എങ്കിലും മാസപ്പിറവി ദൃശ്യമായാല്‍ സമിതിയെ അറിയിക്കണമെന്ന് എല്ലാ ശരീഅത്ത് കോടതി കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യു. എ. ഇ. അടക്കം മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈദുല്‍ ഫിത്വര്‍ ഈമാസം 31ന് ആയിരിക്കാനാണ് സാദ്ധ്യത എന്ന് ഇസ്‌ലാമിക മാസപ്പിറവി നിരീക്ഷണ സമിതി (ഐ. സി. ഒ. പി) നേരത്തേ അറിയിച്ചിരുന്നു.

റമദാന്‍ 29 ന് ചന്ദ്രപ്പിറവി കാണാന്‍ സാദ്ധ്യത ഇല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സാഹചര്യ ത്തില്‍ 30 ന് റമദാന്‍ 30 പൂര്‍ത്തിയാക്കി 31 ന് ശവ്വാല്‍ ഒന്നായി കണക്കാക്കുക യാണെന്ന് സമിതി തലവന്‍ മുഹമ്മദ് ഷൗക്കത്ത് ഔദയെ ഉദ്ദരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

‘തഫ്‌സീറുല്‍ കബീര്‍’ യു. എ. ഇ. യില്‍ വിതരണം തുടങ്ങി

August 24th, 2011

thafseerul-kabeer-malayalam-quraan-ePathram
അബുദാബി : പരിശുദ്ധ ഖുര്‍ആന്‍റെ ക്ലാസ്സിക്‌ വ്യാഖ്യാന ങ്ങളില്‍ ഒന്നായി ഗണിക്ക പ്പെടുന്നതും ഒരു സഹസ്രാബ്ദം മുന്‍പ്‌ രചിക്ക പ്പെട്ടതുമായ ശൈഖുല്‍ ഇസ്ലാം ഇമാം ഫഖ്‌റുദ്ദീന്‍ റാസി യുടെ ‘തഫ്‌സീറുല്‍ കബീര്‍’ എന്ന വ്യാഖ്യാത ഗ്രന്ഥ ത്തിന്‍റെ മലയാള പരിഭാഷ യു. എ. ഇ. യില്‍ വിതരണം ആരംഭിച്ചു. ഖുര്‍ആന്‍റെ സാരവും സന്ദേശവും സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ‘ഖുര്‍ആന്‍ ഫോര്‍ വേള്‍ഡ്’ എന്ന സ്ഥാപനമാണ് ഖുര്‍ആന്‍ അവതരിച്ച പരിശുദ്ധ റമദാനില്‍ ഈ സംരംഭ വുമായി രംഗത്ത്‌ വന്നത്.

ഇംഗ്ലീഷിലും മലയാള ത്തിലുമായി ഖുര്‍ആന്‍റെ തണലില്‍, ഖുര്‍ആന്‍ : മലയാള സാരം, ഖുര്‍ആന്‍ : ദി ലിവിംഗ് ട്രൂത്ത്, സ്‌റ്റോറി ഓഫ് ഖുര്‍ആന്‍ എന്നീ ഗ്രന്ഥ ങ്ങളുടെ പതിനായിര ക്കണക്കിന് കോപ്പികള്‍ ഇതിനകം സൗജന്യ മായി വിതരണം ചെയ്‌തു കഴിഞ്ഞു എന്ന് ഖുര്‍ആന്‍ ഫോര്‍ വേള്‍ഡിന്‍റെ മുഖ്യ സംഘാടകനും ഖുര്‍ആന്‍ പരിഭാഷകനും പ്രസാധക നുമായ വി. എസ്. സലീം അറിയിച്ചു.

അഹലു സുന്നത്തു വല്‍ ജമാഅത്തിന്‍റെ ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാന മായ ‘തഫ്‌സീറുല്‍ കബീര്‍’ വി. എസ്. സലീമിന്‍റെ നേതൃത്വ ത്തില്‍ ഒരു സംഘം പണ്ഡിത ന്മാരാണ് 4,500 പേജു കളുള്ള ആറ് വാള്യ ങ്ങളിലായി പരിഭാഷ പ്പെടുത്തി യിരിക്കുന്നത്.

പ്രിന്‍റ് എഡിഷനൊപ്പം കമ്പ്യൂട്ടര്‍ ഉപയോക്താ ക്കള്‍ക്കായി സോഫ്റ്റ് എഡിഷനും പുറത്തിറ ക്കിയിട്ടുണ്ട്. സോഫ്റ്റ് എഡിഷന്‍റെ യു. എ. ഇ. യിലെ വിതരണം വി. എസ്. സലീമില്‍ നിന്ന് ആദ്യ പ്രതി ഏറ്റുവാങ്ങി എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസഫലി നിര്‍വ്വഹിച്ചു.

വിദേശത്തും സ്വദേശത്തു മുള്ള സ്‌പോണ്‍സര്‍ മാരുടെ സഹകരണ ത്തോടെ യാണ് ഗ്രന്ഥവും സീഡി യും സൗജന്യ മായി വിതരണം ചെയ്യുന്നത്. മസ്ജിദു കള്‍ക്കും മദ്രസ്സ കള്‍ക്കും ലൈബ്രറി കള്‍ക്കും ഗ്രന്ഥ ത്തിന്‍റെ കോപ്പികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹി ക്കുന്ന വര്‍ക്കും സീഡി കള്‍ ആവശ്യ മുള്ള വര്‍ക്കും intimate at quran 4 world dot org എന്ന ഇ – മെയില്‍ വിലാസ ത്തില്‍ ബന്ധപ്പെടാ വുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈദുല്‍ ഫിത്വര്‍ ആഗസ്റ്റ്‌ 31ന് : മാസപ്പിറവി നിരീക്ഷണ സമിതി

August 23rd, 2011

eid-ul-fitr-uae-epathram
അബുദാബി : യു. എ. ഇ. അടക്കം മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈദുല്‍ ഫിത്വര്‍ ഈ മാസം 31 ന് ആയിരിക്കും എന്ന് ഇസ്‌ലാമിക മാസപ്പിറവി നിരീക്ഷണ സമിതി (ഐ. സി. ഒ. പി) അറിയിച്ചു. റമദാന്‍ 29 ന് പിറവി കാണാന്‍ സാദ്ധ്യത ഇല്ല എന്ന് ശാസ്ത്രീയ മായി തെളിയിക്കപ്പെട്ട സാഹചര്യ ത്തില്‍ ഈ മാസം 30 ന് റമദാന്‍ 30 പൂര്‍ത്തിയാക്കി 31 ന് ശവ്വാല്‍ ഒന്നായി കണക്കാക്കുക യാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ റിപ്പോര്‍ട്ട് ചെയ്തു.

റമദാന്‍ 29 ന് സൂര്യന്‍ അസ്തമിക്കുന്നതിന് മുന്‍പോ, സൂര്യന് ഒപ്പമോ ചന്ദ്രന്‍ ചക്രവാള ത്തില്‍ നിന്ന് അപ്രത്യക്ഷ മാകുന്ന തിനാല്‍ യു. എ. ഇ., ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ അറബ് മേഖല യിലൊന്നും മാസ പ്പിറവി ദൃശ്യമാകില്ല എന്ന് സമിതി ചൂണ്ടിക്കാട്ടി.

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യു. എ. ഇ. യിലെ ഗവണ്മെന്‍റ് ഓഫീസുകള്‍ ആഗസ്റ്റ്‌ 28 ഞായര്‍ മുതല്‍ സെപ്തംബര്‍ 3 വരെ അവധി ആയിരിക്കും. സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക്‌ ഈദുല്‍ ഫിത്വര്‍ അവധി ശവ്വാല്‍ ഒന്നും രണ്ടും ദിവസ ങ്ങളില്‍ ആയിരിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ബദര്‍ ഖിസ്സ പാട്ട് ദുബായില്‍
Next »Next Page » മലബാര്‍ പ്രവാസി ദിവസ് സെപ്തംബര്‍ മൂന്നിന് കോഴിക്കോട്ട് »



  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine