ദുബായ് : ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദേര അല്‍മനാര്‍ സെന്ററില്‍ നടക്കുന്ന പൊതു പരിപാടിയിലും “മോക്ഷം ഏക ദൈവ ആരാധനയിലൂടെ” എന്ന വിഷയത്തില്‍ പ്രമുഖ യുവ പണ്ഡിതന്‍ ശാഫി സ്വബാഹി പ്രഭാഷണം നടത്തും. ദേര ബറഹ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ സ്വലാഹി അദ്ധ്യക്ഷത വഹിക്കും.
ഖുസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വെള്ളിയാഴ്ച രാത്രി 7.45നു സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയിലും ശാഫി സ്വലാഹി പ്രസംഗിക്കും. വിഷയം : “ആരാണ് യഥാര്‍ത്ഥ വിശ്വാസി?” ഖുസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ കക്കാട് അദ്ധ്യക്ഷത വഹിക്കും. ജനുവരി ആദ്യ വാരം കോട്ടക്കലില്‍ നടക്കുന്ന എം. എസ്. എം. കേരള സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ് പ്രചരണത്തിന്റെ ഭാഗമായാണ് പ്രസ്തുത പരിപാടികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 04 272 2723 (ദേര മനാര്‍ സെന്റര്‍), 04 263 3391 (ഖുസൈസ് ഇസ്ലാഹി സെന്റര്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.