അബുദാബി : മാർത്തോമാ യുവജന സഖ്യം സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. മുസ്സഫയിലെ മാർത്തോമാ ദേവാലയത്തിൽ നടന്ന ചടങ്ങില്‍ മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോക്ടര്‍. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം നിർവ്വഹിച്ചു.
മാർത്തോമാ സഭ റാന്നി – നിലക്കൽ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. തോമസ് മാർ തിമോഥിയോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ച പ്രകാശന ചടങ്ങിൽ യുവജനസഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ്, വൈസ് പ്രസിഡണ്ട് റവ. അജിത്ത് ഈപ്പൻ തോമസ്, സുവർണ്ണ ജൂബിലി പ്രോഗ്രാം ജനറൽ കൺ വീനർ ജിനു രാജൻ, സെക്രട്ടറി സാംസൺ മത്തായി, മീഡിയ കൺവീനർ ജെറിൻ ജേക്കബ്, പ്രോഗ്രാം കൺവീനർ ദിപിൻ പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.
പുതുക്കം – കൃപയോടും കൃതജ്ഞതയോടും എന്ന ജൂബിലി ചിന്താ വിഷയത്തെ ആസ്‌പദമാക്കിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.