കേരളത്തിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരം: ശൈഖ് അലി അൽ ഹാഷിമി

November 23rd, 2022

ali-al-hashimi-release-sabeelul-hidaya-islamic-college-al-nahda-magazine-ePathram
അബുദാബി : കേരളത്തിലെ വൈജ്ഞാനിക പ്രവർത്തനങ്ങൾ മാതൃകാ പരം എന്ന് യു. എ. ഇ. പ്രസിഡണ്ടിന്‍റെ മുൻ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ശൈഖ് അലി അൽ ഹാഷിമി. പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‍ലാമിക് കോളേജ് യു. എ. ഇ. കമ്മിറ്റി സംഘടിപ്പിച്ച അല്‍ മുല്‍തഖ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളവും യു. എ. ഇ. യും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണുള്ളത്. പാണക്കാട് സയ്യിദ് കുടുംബം ആ ബന്ധത്തിന്‍റെ അംബാസഡർമാരാണ് എന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടന്ന സംഗമത്തില്‍ സബീലുൽ ഹിദായ പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.

സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന അന്താ രാഷ്ട്ര അറബിക് പ്രസിദ്ധീകരണമായ അന്നഹ്ദ അറബിക് മാഗസിന്‍റെ യു. എ. ഇ. പ്രത്യേക പതിപ്പ് അലി അൽ ഹാഷിമി, ഡോ. സിദ്ദീഖ് അഹമദ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പതിനാറു വര്‍ഷമായി പ്രസാധനം തുടരുന്ന അന്നഹ്ദ, കേരളത്തെയും അറബ് ദേശത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ് എന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സബീലുല്‍ ഹിദായ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സ് ഗവേഷകനും കൂടിയായ സി. എച്ച്. സ്വാലിഹ് ഹുദവി പറപ്പൂരിനുള്ള ഉപഹാര സമര്‍പ്പണം ചടങ്ങില്‍ വെച്ച് നടന്നു. സ്ഥാപനത്തിലെ ഡിപ്പാർട്മെന്‍റ് ഓഫ് സിവിലൈസേഷണൽ സ്റ്റഡീസിന്‍റെ ലോഗോ പ്രകാശനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബൂബക്കർ ഒറ്റപ്പാലം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സി. എച്ച്. ബാവ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുസ്തഫ ഹുദവി ആക്കോട് സന്ദേശ പ്രഭാഷണം നിര്‍വ്വഹിച്ചു. സ്ഥാപന ശിൽപിയും സൂഫിവര്യനും ആയിരുന്ന പറപ്പൂർ സി. എച്ച്. ബാപ്പുട്ടി മുസ്‍ലിയാരെ അനുസ്മരിച്ച് പ്രമുഖ വാഗ്മി സ്വാലിഹ് ഹുദവി സംസാരിച്ചു.

ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുസലാം, സബീലുല്‍ ഹിദായ സെക്രട്ടറി ടി. അബ്ദുൽ ഹഖ്, കെ. എം. സി. സി. നേതാക്കളായ ഡോ. പുത്തൂര്‍ റഹ്‍മാന്‍, അന്‍വര്‍ നഹ, യു. അബ്ദുല്ല ഫാറൂഖി, അബ്ദു റഊഫ് അഹ്‌സനി, യു. എ. നസീര്‍, ടി. മുഹമ്മദ് ഹിദായത്തുള്ള, അബു ഹാജി കളപ്പാട്ടില്‍ തുടങ്ങി യവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അൽ മഹബ്ബ മീലാദ് ഫെസ്റ്റ് ബാഹിയയിൽ

October 28th, 2022

green-dome-masjid-ul-nabawi-ePathram
അബുദാബി : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഐ. സി. എഫ്. അബുദാബി സെൻട്രൽ കമ്മിറ്റിയും അബു ഹുറൈറ മദ്രസ്സയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘അൽ മഹബ്ബ മീലാദ് ഫെസ്റ്റ്’ അഹല്യ ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർമാർ നേതൃത്വം നൽകുന്ന മെഗാ മെഡിക്കൽ ക്യാമ്പ് എന്നിവ 2022 ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 9 മണി മുതൽ ബാഹിയ ഉമ്മുൽ ബസാത്തിൻ ഗ്രീൻ ഫാമിൽ നടക്കും.

എസ്. എസ്. എഫ്. മുൻ സ്റ്റേറ്റ് പ്രസിഡണ്ട് റാഷീദ് ബുഖാരി ഹുബ്ബുര്‍ റസൂൽ പ്രഭാഷണം നടത്തും. മദ്രസ്സ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ, ഇശൽ വിരുന്ന്, ബുർദ ആലാപനം, മീലാദ് ഘോഷ യാത്ര, ദഫ് മുട്ട്, പ്രഭാഷണം തുടങ്ങിയവ അൽ മഹബ്ബ മീലാദ് ഫെസ്റ്റ് ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.

യു. എ. ഇ. ഗോൾഡൻ വിസ ലഭിച്ച പ്രാസ്ഥാനിക പ്രവർത്തകര്‍ അബ്ദുൽ സലാം ഇർഫാനി, ആലിക്കുട്ടി കന്മനം, മാധ്യമശ്രീ പുരസ്കാര ജേതാവ് സിറാജ് ദിന പത്രം അബുദാബി ബ്യൂറോ ചീഫ് റാഷീദ് പൂമാടം, മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാന്‍ സൂരജ് പ്രഭാകർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഐ. സി. എഫ്. നാഷണൽ- സെൻട്രൽ കമ്മിറ്റി നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും പരിപാടികളിൽ പങ്കെടുക്കും.

*  മാധ്യമ പ്രവർത്തകരെ ആദരിച്ചു

*  പ്രവാസ മയൂരം പുരസ്കാരങ്ങള്‍ സമ്മാനിച്ചു

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗ്രാൻഡ് മൗലിദ് ജല്‍സ അബുദാബി സുഡാനി സെന്‍ററില്‍

October 9th, 2022

green-dome-masjid-ul-nabawi-ePathram
അബുദാബി : തിരുനബി (സ) പ്രപഞ്ചത്തിന്‍റെ വെളിച്ചം എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ്.) സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്‍ ഭാഗമായി അബുദാബിയിലെ ഗ്രാൻഡ് മൗലിദ് 2022 ഒക്ടോബര്‍ 9 ഞായറാഴ്ച വൈകുന്നേരം 6:30 നു സുഡാനി സെന്‍ററിൽ നടക്കും.

മൗലിദ് പാരായണം, ബുർദ മജ്ലിസ്, മദ്ഹ് ഗാനങ്ങൾ, മദ്ഹ് റസൂല്‍ പ്രഭാഷണം, ദുആ മജ്ലിസ് എന്നിവയും ഗ്രാൻഡ് മീലാദിന്‍റെ ഭാഗമായി നടക്കും.

പ്രസിഡണ്ട് ഹംസ അഹ്‌സനി അദ്ധ്യക്ഷത വഹിക്കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തും. സമാപന പ്രാർത്ഥനക്ക് മാട്ടൂല്‍ സയ്യിദ് ത്വയ്യിബുൽ ബുഖാരി തങ്ങള്‍ നേതൃത്വം നൽകും. ഗ്രാൻഡ് മീലാദ് പരിപാടിയിൽ പങ്കെടുക്കുന്ന 5000 പേർക്ക് ഭക്ഷണം വിതരണംചെയ്യും എന്നും ഐ. സി. എഫ്. ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നബിദിനം : ഒക്​ടോബർ എട്ടിന്​ ശമ്പളത്തോടു കൂടിയ അവധി

September 28th, 2022

green-dome-masjid-ul-nabawi-ePathram
അബുദാബി : നബിദിനം പ്രമാണിച്ച് യു. എ. ഇ. യിൽ 2022 ഒക്ടോബർ 8 ശനിയാഴ്ച (ഹിജ്‌റ 1444 – റബീഉൽ അവ്വൽ 12) സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നല്‍കും എന്ന് മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ മന്ത്രാലയം അറിയിച്ചു. നിലവിൽ ഞായറാഴ്ച വാരാന്ത്യ അവധി ദിനമായ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തുടർച്ചയായി രണ്ടു ദിവസം അവധി ലഭിക്കും. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ശനിയാഴ്ച നിലവിൽ വാരാന്ത്യ അവധിയാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവജന സഖ്യം ‘ഓണ വസന്തം 2022’ ശ്രദ്ധേയമായി

September 20th, 2022

onam-2022-mar-thoma-yuva-jana-sakhyam-ePathram

അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബുദാബി മാർത്തോമാ യുവജന സഖ്യം ‘ഓണ വസന്തം 2022’ എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ പരിപാടികളുടെ വൈവിധ്യം കൊണ്ടും അവതരണത്തിന്‍റെ മികവു കൊണ്ടും ശ്രദ്ധേയമായി. ഇടവക വികാരി റവ. ജിജു ജോസഫ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ. അജിത്ത് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.

യുവജന സഖ്യം ഗായക സംഘം ഓണപ്പാട്ടുകൾ പാടി. തിരുവാതിര, നാടൻ പാട്ടുകൾ, കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി.

മുസ്സഫ കമ്മ്യൂണിറ്റി സെന്‍ററിൽ ഒരുക്കിയ ഓണാഘോഷങ്ങളില്‍ വിഭവ സമൃദ്ധമായ ഓണ സദ്യയും നാടിനെ ഓര്‍മ്മിപ്പിക്കുന്ന ഓണച്ചന്തയും അംഗങ്ങള്‍ക്കായി വടംവലി അടക്കം നിരവധി മല്‍സരങ്ങളും ഒരുക്കിയിരുന്നു.

സഖ്യം സെക്രട്ടറി സാംസൺ മത്തായി, പ്രോഗ്രാം കൺവീനർ പ്രവീൺ പാപ്പച്ചൻ, ഡെന്നി ജോർജ്, തോമസ് എൻ. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. സഖ്യം വൈസ് പ്രസിഡണ്ട് ജിനു രാജൻ, വനിതാ സെക്രട്ടറി അനിത ടിനോ, ട്രഷറർ ജേക്കബ് വർഗ്ഗീസ്, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ‘ഓണ വസന്തം’ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി സമാജം ഉപന്യാസ മത്സരം
Next »Next Page » തങ്ങൾ @ അബുദാബി : സൗത്ത് സോൺ കെ. എം. സി. സി. പ്രചാരണ കൺവെൻഷൻ »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine