അബുദാബി യിലെ ചര്‍ച്ചു കളിലേക്ക് പ്രത്യേക ബസ്സ് സര്‍വ്വീസ്

September 23rd, 2019

new-express-bus-service-x09-to-church-ePathram
അബുദാബി : ക്രിസ്തീയ ദേവാലയ ങ്ങളില്‍ പ്രാര്‍ത്ഥന ക്കു പോകുന്ന വരുടെ സൗകര്യാര്‍ത്ഥം അവധി ദിന മായ വെള്ളിയാഴ്ച കളില്‍ എക്സ് പ്രസ്സ് ബസ്സ് സര്‍വ്വീസ് (X 9) ആരം ഭിച്ചു.

അല്‍ വാഹ്ദ യിലെ പ്രധാന ബസ്സ് ടെര്‍മിന ലില്‍ നിന്നും രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെ അര മണി ക്കൂര്‍ ഇടവിട്ട് ചര്‍ച്ചു കള്‍ സ്ഥിതി ചെയ്യുന്ന മുഷ്രിഫ് ഭാഗ ത്തേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നു.

സഹിഷ്ണുതാ വർഷാചരണ ത്തിന്റെ ഭാഗം ആയി ട്ടാണു X 09 ബസ്സ് സര്‍വ്വീസ് ആരംഭി ച്ചിരിക്കുന്നത് അധി കൃതര്‍ അറിയിച്ചു. ഇതു കൂടാതെ മറ്റൊരു പുതിയ ബസ്സ് സര്‍വ്വീസ് കൂടെ ആരംഭിച്ചിട്ടുണ്ട്.

അൽ സാഹിയ എയർ ടെർമിനലിൽ (പഴയ ടൂറിസ്റ്റ് ക്ലബ്ബ് ഏരിയ) നിന്നു മുഹ മ്മദ് ബിൻ സായിദ് സിറ്റി യിലേക്കു എക്സ് പ്രസ്സ് ബസ്സ് സര്‍വ്വീസ് (X 10) തുട ക്കം കുറിച്ചു.

രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ 1 മണിക്കൂർ ഇടവിട്ടുള്ള സര്‍വ്വീസ് ആയി രിക്കും എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനുശോചനവും കൂട്ടു പ്രാർത്ഥനയും

August 19th, 2019

skssf-kannapuram-mowlid-meet-ePathram
അബുദാബി : സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും വിദ്യഭ്യാസ ബോർഡ് സിക്രട്ടറി യും കാസർ കോഡ് ജില്ലാ എസ്. കെ. എസ്. എസ്. എഫ്. ജന റല്‍ സെക്രട്ടറി യു മായ എം. എ. കാസിം മുസ്ലി യാരുടെ നിര്യാണ ത്തിൽ അബുദാബി പയ്യ ന്നൂർ മേഖല എസ്. കെ. എസ്. എസ്. എഫ്. കമ്മിറ്റി അനു ശോചനം രേഖപ്പെ ടുത്തി.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റിൽ സംഘടി പ്പിച്ച അനുശോചന യോഗ ത്തില്‍ ഖുര്‍ ആന്‍ പാരായണം, മൻഖൂസ് മൗലിദ് പാരായണം, കൂട്ടു പ്രാർത്ഥനയും നടത്തി. ഉസ്താദ് ശിഹാബ് കക്കാട് പ്രാർത്ഥനക്കു നേതൃത്വം നൽകി.

ഇസ്മായില്‍ പാലക്കോട് അദ്ധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ്. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നിയാസ് വട്ടപൊയിൽ ഉദ്ഘാടനം ചെയ്തു.

എസ്. കെ. എസ്. എസ്. എഫ്. നേതാക്ക ളായ മഹ്‌റൂഫ് ദാരിമി കണ്ണപുരം, ഹഫീൽ ചാലാട്, ജാഫർ രാമന്തളി, ഒ. പി. അലി ക്കുഞ്ഞി ആലക്കാട്, മുസ്തഫ കടവത്ത്, അബ്ദുൽ ഫത്താഹ് പുതിയങ്ങാടി, അബ്ദുൽ വാഹിദ് മാടായി എന്നിവർ പ്രസംഗിച്ചു. മേഖലാ ജനറൽ സെക്രട്ടറി സലീം മൻഹ റിപ്പോർട്ട് അവതരിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം

July 8th, 2019

golden-jubilee-celebration-st-stephen-orthodox-church-ePathram
അബുദാബി : സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറി യാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം ഒരു വർഷ ക്കാലം നീണ്ടു നിൽക്കുന്ന ജനകീയ പരിപാടി കളോടെ നടത്തും. അബു ദാബിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ വെച്ച് ഭാര വാഹി കൾ അറി യിച്ചതാണ് ഇക്കാര്യം.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2019 ആഗസ്റ്റ് 3 ശനിയാഴ്ച പെരുമ്പാവൂ രിലെ ‘കൊയ്നോ നിയ’ എന്ന ആശ്രയ കേന്ദ്ര ത്തിൽ രണ്ട് ഡയാ ലിസിസ് യൂണിറ്റു കൾക്ക് കുറിക്കും. ഇതോടു അനു ബന്ധിച്ച് 50 വൃക്ക രോഗി കൾക്ക് ഡയാലിസിസ് കിറ്റു കൾ സൗജന്യ മായി നൽകും.

st-stephen-s-syrian-orthodox-church-golden-jubilee-ePathram

അർബുദ രോഗ ബാധി തർ ആയിട്ടുള്ള 50 പേർ ക്ക് ചികിത്സാ സഹായം നൽകും. ഇടുക്കി ജില്ല യിലെ 50 നിർദ്ധന രായ വിദ്യാർത്ഥി കൾക്ക് വിദ്യാ ഭ്യാസ സഹായ വും സ്‌കൂൾ നവീ കരണ ത്തി നുള്ള സൗകര്യ വും ഏർപ്പെ ടുത്തും.

ഇട വക യിലെ വനിതാ സംഘവും യുവജന വിഭാഗവു മാണ് ക്ഷേമ പ്രവർ ത്തന ങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഇടവക മെത്രാ പ്പോലീത്ത ഐസക് മാർ ഒസ്താത്തി യോസ്,‌ ഇട വക വികാരി ഫാ. ജിജൻ എബ്രഹാം, സെക്ര ട്ടറി സൈജി കെ. പി, ട്രസ്റ്റി ബിനു തോമസ്, ജൂബിലി യുടെ ജനറൽ കൺ വീനർ സൈമൺ തോമസ്, ട്രസ്റ്റി ലിജു ഐപ്പ്, ഷിബി പോൾ, സന്ദീപ് ജോർജ്ജ് എന്നി വർ വാർത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സെന്റ് തോമസ് ദിനാചരണം

June 28th, 2019

bishop-paul-hinter-at-st-thomas-day-2013-ePathram
അബുദാബി: സെന്റ് ജോസഫ് കത്തീഡ്ര ലിൽ സെന്റ് തോമസ് ദിനം ആചരിക്കുന്നു. മലയാളി വിഭാഗം നേതൃത്വം നല്‍കുന്ന പരി പാടി കള്‍ ജൂണ്‍ 28 വെള്ളി യാഴ്ച വൈകു ന്നേരം അഞ്ചു മണി മുതല്‍ ആരം ഭിക്കും എന്നു സംഘാടകര്‍ അറി യിച്ചു.

പാരിഷ് ഹാളിൽ നടക്കുന്ന പരിപാടി യിൽ ബിഷപ്പ് പോൾ ഹിൻഡർ അദ്ധ്യ ക്ഷത വഹിക്കും. ‘തിരുകുടുംബ ത്തിന്റെ കാവൽ ക്കാരൻ’ എന്ന പേരി ൽ മലയാളം വിഭാഗം അവ തരി പ്പി ക്കുന്ന നൃത്ത സംഗീത നാടകം അര ങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ ജന സഖ്യം പ്രവർത്തന ഉദ്ഘാടനം

June 10th, 2019

gulf-mar-thoma-youth-conference-ePathram
അബുദാബി : മാർത്തോമ്മാ യുവജന സഖ്യം 2019 – ‘ 20 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്ത നോ ദ്ഘാ ടനം അബു ദാബി മാർത്തോമ്മാ ഇട വക വികാരി റവ. ബാബു പി. കുലത്താക്കൽ നിർവ്വ ഹിച്ചു.

റവ. ബിജു സി. പി., ഇട വക സെക്രട്ടറി സുജിത് മാത്യു, സിബി വർഗ്ഗീസ്, സിൽസി റേച്ചൽ, കെ. വി. ജോസഫ് തുടങ്ങി യവർ പ്രസംഗിച്ചു.

ആഗസ്റ്റ് മാസ ത്തില്‍ നടക്കുന്ന ഗൾഫ് മാർ ത്തോ മ്മാ യൂത്ത് കോൺ ഫറൻ സി ന്റെ ഔദ്യോ ഗിക ബ്രോഷർ, രജിസ്‌ട്രേ ഷൻ കൗണ്ടർ എന്നിവ യുടെ ഉദ്ഘാ നവും നടന്നു.

ജി. സി. സി. രാജ്യ ങ്ങളിലെ വിവിധ മാർ ത്തോ മ്മാ ദേവാ ലയ ങ്ങളിൽ നിന്നായി ആയിരത്തോളം യുവ ജന സഖ്യം അംഗ ങ്ങൾ ക്കായി ട്ടാണ് ആഗസ്റ്റ് 10, 11, 12 തീയ്യതി കളിൽ ഗൾഫ് മാർ ത്തോമ്മാ യൂത്ത് കോൺ ഫറൻസ് അബു ദാബി യില്‍ സംഘടി പ്പിക്കു ന്നത് എന്നും ‘ഞങ്ങൾ ക്രിസ്തു വിന്റെ സൗരഭ്യ വാസന (WE, THE AROMA OF CHRIST)’ എന്ന ചിന്താ വിഷയ ത്തെ ആസ്പദ മാക്കി വിവി ധ പ്രോഗ്രാമു കൾ ആണ് ഈ വര്‍ഷം ഒരു ക്കി യിരി ക്കുന്നത് എന്നും ഭാര വാഹി കള്‍ അറി യിച്ചു.

കൂടാതെ വേദ പഠന ക്ലാസ്സു കൾ, സെമി നാറു കൾ, എകൃുെ മനി ക്കൽ സംഗമം, ചെസ്സ് മല്‍സരം, വോളി ബോള്‍ – ബാഡ് മിന്റണ്‍ ടൂര്‍ണ്ണ മെ ന്റു കള്‍, പ്രതിഭാ സംഗമം, ഹ്രസ്വ ചലച്ചിത്ര മത്സര ങ്ങൾ, കയ്യെഴുത്തു മാസിക, ലേബർ ക്യാമ്പി ലെ തൊഴി ലാളി കളുടെ ഒത്തു കൂടൽ, ഓണം – ക്രിസ്മ സ് ആഘോഷ ങ്ങൾ, കലാ സന്ധ്യ, വിഷ രഹിത പച്ചക്കറി കൃഷി, മികച്ച കർഷകനെ കണ്ടെ ത്താ നു ള്ള കർഷക ശ്രീ മത്സരം, ജീവ കാരു ണ്യ പ്രവർ ത്തന ങ്ങൾ തുടങ്ങി വൈവി ധ്യങ്ങ ളായ പ്രോഗ്രാ മുകൾ ക്കാണ് യുവ ജന സഖ്യം നേതൃത്വം നൽകുന്നത്.

യുവ ജന സഖ്യം സെക്രട്ടറി ജെറിൻ ജേക്കബ്ബ്, വൈസ് പ്രസിഡണ്ട് ബോബി ജേക്കബ്, ട്രഷറർ ഷിജിൻ പാപ്പച്ചൻ, വനിതാ സെക്രട്ടറി ബിൻസി രാജൻ, ജോയിന്റ് സെക്രട്ടറി ദിപിൻ പണിക്കർ, അക്കൗ ണ്ടന്റ് ജൂബി എബ്രഹാം എന്നിവർ നേതൃത്വം നല്കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മൂസ്സ എരഞ്ഞോളി യുടെ സ്മരണ യില്‍ ചെറിയ പെരുന്നാൾ പരിപാടി കള്‍
Next »Next Page » ഷാജി പുഷ്പാംഗദന്റെ ‘ഇൻഷാ അള്ളാ…’ യിലെ ഗാനം റിലീസ് ചെയ്യുന്നു. »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine