സെന്റ് സ്റ്റീഫൻസ് സുറിയാനി പള്ളി യുടെ കൊയ്ത്തുൽസവം വെള്ളി യാഴ്ച

October 29th, 2017

അബുദാബി : സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറി യാനി പള്ളി യുടെ കൊയ്ത്തുൽസവം നവംബര്‍ 3 വെള്ളി യാഴ്ച വൈകു ന്നേരം അഞ്ചു മണി മുതൽ മുസ്സഫ മാർ ത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും എന്ന് ഭാര വാഹി കള്‍ അറി യിച്ചു.

കേരള ത്തനി മയിൽ കൊട്ടും കുരവ യും നാടൻ ഭക്ഷ്യ വിൽപന സ്റ്റാളു കളും കുട്ടി കളുടെ ഗെയിംസ് സ്റ്റാളു കളും അമേരി ക്കൻ ലേലം, ഹാസ്യ സംഗീത കലാ പരി പാടി കൾ എന്നിവയും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായിൽ മരിച്ച പ്രവാസി യുടെ മയ്യിത്ത് നാട്ടിൽ ഖബറടക്കി

October 27th, 2017

അബുദാബി : വ്യാഴാഴ്ച രാവിലെ ദുബായില്‍ വെച്ചു മരണ പ്പെട്ട ബ്ലാങ്ങാട് സ്വദേശി എം. വി. അബ്ദുല്‍ റഹി മാന്റെ ഖബറ ടക്കം ഇന്ന് ഉച്ചക്ക് ശേഷം ബ്ലാങ്ങാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

blangad-mv-abdul-rahiman-ePathram

പനിയെ തുടര്‍ന്ന് ദേര യിലെ ദുബായ് ഹോസ്പിറ്റലിൽ പ്രവേശി പ്പി ച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മരണം സംഭ വിച്ചു. നിയമ നടപടി കൾ പൂർത്തിയാക്കി വെള്ളി യാഴ്ച പുലര്‍ച്ചെ മയ്യിത്ത് നാട്ടിലേക്കു കൊണ്ടു പോയി

പരേതനായ ഖത്തീബ് എം. സി. കുഞ്ഞു മുഹ മ്മദ് മുസ്ലി യാരുടെ മകനായ എം. വി. അബ്ദുല്‍ റഹിമാന്‍ കുടുംബ സമേതം ദുബായില്‍ ആയിരുന്നു.

ബ്ലാങ്ങാട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി എം. വി. അബ്ദുൽ ജലീൽ, എം. വി. അബ്ദുൽ മജീദ് (അബു ദാബി), എം. വി. അബ്ദുൽ അസീസ് (ദുബായ്) എന്നിവർ സഹോ ദര ങ്ങളാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഹാർവെസ്റ്റ് ഫെസ്റ്റിവൽ : കൂപ്പണു കളുടെ വിതരണ ഉദ്ഘാടനം

October 25th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ ദേവാലയ ത്തിലെ ഹാർ വെസ്റ്റ് ഫെസ്റ്റിവലിന്റെ എൻട്രി – ഫുഡ് കൂപ്പണു കളുടെ വിതരണ ഉദ്ഘാടനം മാർ ത്തോമ്മാ സഭ യുടെ മുംബൈ ഭദ്രാ സനാ ധിപൻ ഗീവർഗ്ഗീസ് മാർ തിയോഡോഷ്യസ് നിർവ്വഹിച്ചു. തോമസ് കെ. തോമസ് ആദ്യ കൂപ്പൺ ഏറ്റു വാങ്ങി.

നവംബർ 17 ന് മുസ്സഫ യിലെ മാർത്തോമ്മാ ദേവാ ലയ ത്തിലാണ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ നടക്കുക.

ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ, സഹ വികാരി റവ. സി. പി. ബിജു, ജനറൽ കൺ വീനർ വർഗ്ഗീസ് തോമസ്, ട്രസ്റ്റി മാരായ അജിത് നൈനാൻ, വർഗ്ഗീസ് ബിനു, സെക്രട്ടറി ബോബി ജേക്കബ്, കൺ വീനറ ന്മാരായ ടിനോ മാത്യു തോമസ്, മാത്യു എബ്ര ഹാം എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സീറോ മലബാർ യൂത്ത് മൂവ്മെന്റ് വാര്‍ഷിക ആഘോഷം ശ്രദ്ധേ യമായി

October 8th, 2017

educational-personality-development-class-ePathram
അബുദാബി : സീറോ മലബാർ സഭയുടെ യുവ ജന പ്രസ്ഥാന മായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) അബു ദാബി ചാപ്റ്റർ നാലാം വാർഷിക ആഘോഷവും കുടുംബ സംഗമവും ‘ഇഗ്നൈറ്റ് 2k17’ എന്ന പേരിൽ സംഘടി പ്പിച്ചു.

വാർഷിക വിളംബര റാലി യോടെ തുടങ്ങിയ ആഘോഷം കാഞ്ഞിര പ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം സലോമി മാത്യു കാഞ്ഞിര ക്കാട്ട് ഉത്ഘാടനം ചെയ്തു. SMYM പ്രസിഡണ്ട് ജേക്കബ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബിജു ഡൊമിനിക്, ബിജു മാത്യു തുടങ്ങിയവർ ആശംസകള്‍ നേര്‍ന്നു.

ഭീകരര്‍ തട്ടി ക്കൊണ്ടു പോയിരുന്ന ടോം ഉഴുന്നാലിൽ അച്ചനെ മോചി പ്പിക്കു വാൻ പരിശ്രമിച്ച ബിഷപ്പ് പോൾ ഹിൻഡർ പിതാവിന് നന്ദിയും അഭിനന്ദനവും അർപ്പിച്ചു കൊണ്ടുള്ള പ്രമേയം റോയ്‌ മോൻ അവത രിപ്പിച്ചു. ടോം ജോസ് സ്വാഗതവും നോബിൾ കെ. ജോസഫ് നന്ദിയും പറഞ്ഞു.

വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി കുട്ടി കളുടെ വിവിധ കലാ പരിപാടി കൾ, ഇഗ്നൈറ്റ് മ്യൂസിക് ഫെസ്റ്റ് എന്നിവ അരങ്ങേറി. അംഗ ങ്ങൾ ക്കുള്ള മെമ്പർ ഷിപ്പ് കാർഡ് വിതരണം, വിവിധ മത്സര ങ്ങളിലെ വിജയി കൾക്കുള്ള സമ്മാന വിതരണം, മൊമെന്റോ വിതരണം എന്നിവ യും നടന്നു. വിവിധ സോണു കളിൽ ഷാബിയാ – B സോൺ മികച്ച സോൺ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ജേക്കബ് ചാക്കോ, ജിജോ പി. തോമസ്, ബിജു തോമസ്, ജിന്റീൻ, ജോപ്പൻ ജോസ്, ഷാനി ബിജു, ജെസ്റ്റിൻ കെ. മാത്യു, തോംസൺ ആന്റോ, ജിന്റോ ജെയിംസ്, റോയ്‌ മോൻ, നോബിൾ കെ. ജോസഫ് തുടങ്ങി യവർ ‘ഇഗ്നൈറ്റ് 2k17’ വാർഷിക ആഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഏകീകൃത ഹിജ്​റ കലണ്ടർ യു. എ. ഇ. പുറത്തിറക്കി

September 27th, 2017

shaikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. യിലെ ഓരോ എമിറേറ്റി ലേയും അഞ്ചു നേര ങ്ങളിലെ വാങ്ക് വിളി യുടെയും നിസ്കാര സമയവും മറ്റു ആരാധനാ കര്‍മ്മ ങ്ങളുടേ യും വിശദാം ശങ്ങള്‍ ഉള്‍ക്കൊള്ളി ച്ചിട്ടുള്ള ഏകീകൃത ഹിജ്റ (1439) കലണ്ടർ പ്രസിദ്ധീകരിച്ചു.

ശരീഅത്തും ഗോള ശാസ്ത്ര തത്വ ങ്ങളും പാലിച്ച് മൂന്നു വർഷ മായി ഇസ്ലാമിക പണ്ഡി തർ നടത്തി വരുന്ന പഠന ങ്ങളുടെ അടിസ്ഥാന ത്തി ലാണ് ഏകീകൃത കലണ്ടർ തയ്യാ റാക്കി യത് എന്ന് പ്രസിഡൻഷ്യല്‍ കാര്യ ഉപ മന്ത്രി യും ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് സെന്റര്‍ ട്രസ്റ്റി യു മായ അഹ്മദ് ജുമാ അൽ സാഅബി അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൗദി അറേബ്യ യിൽ സ്​ത്രീ കൾക്ക്​ ഡ്രൈവിംഗ് ലൈസൻസ്​ അനുവദിക്കും
Next »Next Page » ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പുരസ്‌കാര സമർപ്പണം വെള്ളിയാഴ്ച »



  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine