എസ്. കെ. എസ്. എസ്. എഫ്. ദശ വാര്‍ഷിക ആഘോഷങ്ങള്‍

March 19th, 2015

sayyid-abbas-ali-attend-abudhabi-skssf-meet-ePathram
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. അബുദാബി സ്റ്റേറ്റ് കമ്മിറ്റി യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിക ളുടെ ഉത്ഘാടനം, മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

”സഹന ഭൂമിയില്‍ സേവന സാഫല്യം” എന്ന മുദ്രാവാക്യ ത്തോടെ വിദ്യാഭ്യാസ രംഗത്ത് പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു കൊണ്ടാണ് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ യുടെ ഔദ്യോഗിക സംഘടന യായ എസ്. കെ. എസ്. എസ്. എഫ്. അബുദാബി കമ്മിറ്റി യുടെ പത്താം വര്‍ഷ ത്തിലേക്ക് കടക്കുന്നത്‌.

പ്രമുഖ പണ്ഡിതന്‍ അഹമ്മദ് കബീര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. മത സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും

സിവില്‍ സര്‍വ്വീസ് പരീക്ഷ കള്‍ നേരിടാന്‍ വിദ്യാര്‍ത്ഥി കളെ പ്രാപ്തരാക്കുന്ന STEP (Student Talent Empowering Program) എന്ന വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി യില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കും എന്നും സംഘാടകര്‍ അബുദാബിയില്‍ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, കെ. കെ. ഹംസക്കുട്ടി, റഫീഖ് ഹൈദ്രോസ്, സജീര്‍ ഇരിവേരി തുടങ്ങിയവര്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on എസ്. കെ. എസ്. എസ്. എഫ്. ദശ വാര്‍ഷിക ആഘോഷങ്ങള്‍

റംസാന്‍ ജൂണ്‍ 18 ന് തുടങ്ങും : ഗോള ശാസ്ത്ര വിദഗ്ദ്ധൻ

March 6th, 2015

ramadan-epathram ദുബായ് : ഈ വര്‍ഷത്തെ റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കും എന്ന് ഗോള ശാസ്ത്ര വിദഗ്ദ്ധനായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പ്രഖ്യാപിച്ചു.

15 മണിക്കൂര്‍ വരെ ദൈർഘ്യ മേറിയ വ്രത ദിന ങ്ങളായിരിക്കും ഈ വർഷം റമദാനില്‍ ഉണ്ടായി രിക്കുക. ഈ ദിന ങ്ങളിലെ ശരാശരി ഉയര്‍ന്ന ചൂട് 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ ചൂട് 26 ഡിഗ്രി യും ആയിരിക്കും എന്നും ഇബ്രാഹിം അല്‍ ജര്‍വാന്‍ പ്രഖ്യാപിച്ചു.

അറബി ദിനപ്പത്ര മായ ഇമാറാത് അല്‍ യൗം ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ജൂലായ് 16 ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത യുള്ള തിനാല്‍ ജൂലായ് 17 ന് ഈദുല്‍ ഫിത്തര്‍ ആഘോഷി ക്കാൻ സാധിക്കും എന്നും ഇബ്രാഹിം അല്‍ ജര്‍വാന്‍ പ്രഖ്യാപിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൃദയ കീർ‌ത്തനം പ്രകാശനം ചെയ്തു

February 18th, 2015

devotional-song-hrudhaya-keerthanam-release-ePathram
ഷാർജ : ഭക്തി ഗാന ആല്‍ബമായ ‘ഹൃദയ കീർത്തനം’ പ്രകാശനം ചെയ്തു. ഷാർജ സെന്റ്‌ മൈക്കിള്‍സ് ദേവാലയ ത്തിൽ വെച്ചു നടന്ന ചടങ്ങില്‍ ആദ്യ കോപ്പി, ഫാദർ മാത്യു കണ്ടത്തിൽ ബിജു പാറപ്പുറ ത്തിനു നല്‍കി കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു.

ജിമ്മി ജോൺ അടൂർ രചിച്ച് ഫാദർ ഷാജി തുമ്പേച്ചിറയിലും സാം കടമ്മനിട്ടയും ചേർന്ന് സംഗീതം നിർ‌വഹിച്ച്, മാർക്കോസ്, കെസ്റ്റർ, അഞ്ജു ജോസ്, എലിസബത്ത് രാജു തുടങ്ങി യവർ ആലപിച്ച ഹൃദയ കീർത്തനം സാം കടമ്മനിട്ട മ്യൂസിക്‌ പ്രൊഡക്ഷൻസും ജെ. ജെ. മീഡിയയും കൂടി യാണ് വിപണി യിൽ എത്തിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on ഹൃദയ കീർ‌ത്തനം പ്രകാശനം ചെയ്തു

പ്രവാചക പ്രകീര്‍ത്തന കാവ്യ സുധ സംഘടിപ്പിച്ചു

February 16th, 2015

അബുദാബി : ആര്‍. എസ്. സി. അബുദാബി സോണ്‍ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന കാവ്യ സുധ ശ്രദ്ധേയമായി. ദേശീയ കണ്‍വീനര്‍ അബ്ദുല്‍ ബാരി പട്ടുവം പരിപാടി ഉദ്ഘാടനം ചെയ്തു.

ആധുനിക കാലത്തെ കലാ പരിപാടികളും ആസ്വാദന ങ്ങളും വഴി മാറി സാമ്രാജ്യത്വ ത്തിന്റെ ആശയ ങ്ങള്‍ സ്വീകരിക്കുന്ന തിന് എതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദേശീയ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അസ്ഹരി, ഹംസ അഹ്‌സനി, കുഞ്ഞു മൊയ്തു കാവപ്പുര തുടങ്ങിയവർ സംസാരിച്ചു.

കലാലയ സമിതി കണ്‍വീനര്‍ സഈദ് വെളിമുക്ക് സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ സുഹൈല്‍ പാലക്കോട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on പ്രവാചക പ്രകീര്‍ത്തന കാവ്യ സുധ സംഘടിപ്പിച്ചു

‘സ്‌നേഹരാഗം 2015’ കലാ സന്ധ്യ സംഘടിപ്പിച്ചു

February 2nd, 2015

അബുദാബി : മാര്‍ത്തോമ്മാ ഇടവക യുടെ യുവ ജന വിഭാഗ മായ അബുദാബി മാര്‍ത്തോമ്മാ യുവ ജന സഖ്യം ‘സ്‌നേഹരാഗം 2015’ എന്ന പേരില്‍ കലാ സന്ധ്യ സംഘടിപ്പിച്ചു.

യു. എ. ഇ. യിലും കേരള ത്തിലു മുള്ള നിര്‍ധനരായ കാന്‍സര്‍ രോഗി കളുടെ ചികിത്സക്കും ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കു മുള്ള ധന സമ്പാദനം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി, മിമിക്രി കലാകാരന്‍ രമേഷ് പിഷാരടി എന്നിവരുടെ കലാ പരിപാടി കളും ‘സോളിഡ് ബാന്റി’ന്റെ സംഗീത പരിപാടികളും അരങ്ങേറി.

ഇടവക വികാരി റവ. പ്രകാശ് എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ. ഐസക് മാത്യു, ഡെന്നി കെ. ജോര്‍ജ്, ടിനോ എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

Comments Off on ‘സ്‌നേഹരാഗം 2015’ കലാ സന്ധ്യ സംഘടിപ്പിച്ചു


« Previous Page« Previous « പാം മലയാള കഥാ മത്സരം ശ്രദ്ധേയമായി
Next »Next Page » കൈരളി കള്‍ച്ചറല്‍ ഫോറം ഹ്രസ്വ ചലച്ചിത്ര മത്സരം »



  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine