അബുദാബി : ദുരിതം അനുഭവിക്കുന്ന ഫലസ്തീന് ജനത ക്കായി സുന്നി യുവജന സംഘവും (S Y S) മര്‍കസ് റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യയും സംയുക്ത മായി സമാഹരിച്ച ഗാസ ഫണ്ട് എമിറേറ്റ് റെഡ്ക്രസന്റിന് കൈമാറി.
അബുദാബിയിലെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ റെഡ്ക്രസന്റ് ഡെപ്യൂട്ടി സെക്രട്ടറി ശൈഖ് മുഹമ്മദ് യൂസുഫ് അല്‍ ഫഹീമിന് ആര് സി എഫ് ഐ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി യാണ് ഫണ്ട് കൈമാറി യത്.
മുഹമ്മദ് അഹമ്മദ് അബ്ദുല്ല, ഉസ്മാന് സഖാഫി തിരുവത്ര എന്നിവര്‍ സംബന്ധിച്ചു. കേരള ത്തില്‍ മഹല്ലുകള്‍ കേന്ദ്രീ കരിച്ച് സമാഹരിച്ച സംഖ്യ യാണ് കൈമാറിയത്.