റമദാൻ വ്രതം ജൂണ്‍ 29 മുതൽ

June 22nd, 2014

ramadan-epathram ഷാര്‍ജ : റമദാൻ വ്രതത്തിന് ജൂണ്‍ 29 ഞായറാഴ്ച തുടക്കമാകും എന്ന് ഷാര്‍ജ വാന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജൂണ്‍ 27 ന് വെള്ളിയാഴ്ച സൂര്യാസ്തമയ ത്തിന് മുന്‍പു തന്നെ ചന്ദ്രന്‍ അസ്തമി ക്കുന്നതിനാല്‍ അന്ന് മാസ പ്പിറവി കാണാൻ സാധ്യത ഇല്ലാ എന്നും ആയതിനാൽ ശഅബാന്‍ മുപ്പത് പൂര്‍ത്തി യാക്കി ഞായറാഴ്ച മുതൽ റമദാൻ മാസം ആരംഭിക്കും.

- pma

വായിക്കുക: ,

Comments Off on റമദാൻ വ്രതം ജൂണ്‍ 29 മുതൽ

നിരപ്പിന്റെ ശുശ്രുഷ വിശ്വാസികള്‍ ഏറ്റെടുക്കണം

May 29th, 2014

അബുദാബി : അന്യര്‍ നമ്മില്‍ ഏല്‍പ്പിച്ച മുറിവു കളുമായി അനുരഞ്ജന പ്പെടുന്ന താണ് നിരപ്പിന്റെ ശുശ്രുഷ യുടെ ആദ്യ പടി എന്ന്‍ റവ. സാം കോശി.

ക്രിസ്തുവു മായുള്ള ബന്ധ ത്തില്‍ ജീവിക്കാന്‍ അനുതാപ ത്തിന്റെയും അനുരഞ്ജന ത്തിന്റെയും ശുശ്രുഷ ഏറ്റെടു ക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം.

അബുദാബി മാര്‍ത്തോമ ഇടവക യില്‍ നടന്ന ഏക ദിന ധ്യാന പരിപാടി യില്‍ മുഖ്യ പ്രഭാഷണം നടത്തുക യായി രുന്നു അദ്ദേഹം.

ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സഹ വികാരി റവ. ഐസക് മാത്യു, വൈസ് പ്രസിഡന്റ്‌ എം. സി. വര്‍ഗീസ്‌, കണ്‍വീനര്‍ സാമുവേല്‍ സഖറിയ, ജോര്‍ജ് സി. മാത്യു, സിമിപ്രകാശ് എന്നിവര്‍ സംസാരിച്ചു.

അബുദാബി മാര്‍ത്തോമ യുവ ജന സഖ്യം പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ലഘു നാടകം അവതരിപ്പിച്ചു. അനില്‍ സി. ഇടിക്കുള രചനയും മാത്യൂസ്‌ പി. ജോണ്‍ സംഗീതവും നിര്‍വഹിച്ച തീം സോംഗ്, ഗായക സംഘം ആലപിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്‌റാഅ് മിഅ്‌റാജ് : 25ന് യു. എ. ഇ. യില്‍ പൊതു അവധി

May 14th, 2014

uae-flag-epathram

ദുബായ് : ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് യു. എ. ഇ. യില്‍ മെയ് 25 ഞായറാഴ്ച പൊതു അവധി ആയിരിക്കും. രാജ്യത്തെ ഫെഡറല്‍ ഗവണ്‍മെന്റ് മന്ത്രാല യങ്ങ ള്‍ക്കും സ്ഥാപന ങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ, മാനവ വിഭവ ശേഷി മന്ത്രി ഹുമൈദ് ആല്‍ ഖാതമി വ്യക്തമാക്കി.

ഇസ്‌റാഅ് മിഅ്‌റാജ് ദിനമായ 26 ആം തിയ്യതി യിലെ അവധി ഞായറാഴ്ച യിലേക്ക് മാറ്റുക യായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.

ആഴ്ചയുടെ മധ്യ ത്തിലായി വരുന്ന അവധികള്‍ വാരാന്ത്യ അവധി ക്കൊപ്പം ചേര്‍ത്ത് നല്‍കണം എന്ന് യു. എ. ഇ. യില്‍ വ്യവസ്ഥയുണ്ട്.

ജീവന ക്കാര്‍ക്കും വിദ്യാര്‍ഥി കള്‍ക്കും തുടര്‍ച്ച യായ അവധി ആഘോഷി ക്കാന്‍ ഇതുവഴി സാധിക്കും എന്ന തിനാലാണിത്.

25-ന് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് തൊഴില്‍ മന്ത്രാലയം പ്രഖ്യാപന മിറക്കിയത്.

ഞായറാഴ്ച അവധി ലഭിച്ചതിനാല്‍ രാജ്യത്തെ പൊതു, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ആഘോഷിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗീവര്‍ഗീസ് സഹദായുടെ ഒാര്‍മപ്പെരുന്നാള്‍ ആചരിച്ചു

May 3rd, 2014

അബുദാബി : സെന്റ് ജോര്‍ജ് ഒാര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഗീവര്‍ഗീസ് സഹദാ യുടെ ഒാര്‍മ പ്പെരുന്നാള്‍ ആചരിച്ചു.

മൂന്നിന്മേല്‍ കുര്‍ബാന വികാരി ഫാ. ജോസ് ചെമ്മന ത്തിന്റെ പ്രധാന കാര്‍മികത്വത്തിലും അസി. വികാരി ഫാ. ചെറിയാന്‍ കെ. ജേക്കബ്, ജബല്‍ അലി പള്ളി വികാരി ഫാ. മാത്യു വര്‍ഗീസ് എന്നി വരുടെ സഹ കാര്‍മികത്വ ത്തിലും നടന്നു.

ട്രസ്റ്റി വി. ജി. ഷാജി, സെക്രട്ടറി തോമസ് ജോര്‍ജ് നേതൃത്വം നല്‍കി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഈസ്റ്റര്‍ കരോള്‍ ഈവനിംഗ് ശ്രദ്ധേയമായി

April 25th, 2014

അബുദാബി : കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച ഈസ്റ്റര്‍ കരോള്‍ ഈവനിംഗ് ശ്രദ്ധേയമായി.

ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ വെച്ചു നടന്ന കെ. സി. സി. ഈസ്റ്റര്‍ സംഗമ ത്തില്‍ സി. എസ്. ഐ. ചര്‍ച്ച് ഡെപ്യൂട്ടി മോഡറേറ്റര്‍ റവറന്റ് തോമസ് കെ. ഉമ്മന്‍ മുഖ്യ പ്രഭാഷണവും ഈസ്റ്റര്‍ സന്ദേശവും നല്‍കി.

സി. എസ്. ഐ. മലയാളം പാരിഷ്, അബുദാബി മാര്‍തോമാ പാരിഷ്, സെന്റ് സ്റ്റീഫന്‍സ് ജാക്കോബൈറ്റ് ഇടവക ക്വയര്‍ ഗ്രൂപ്പുകള്‍ ഈസ്റ്റര്‍ ഗാനങ്ങള്‍ ആലപിച്ചു.

കെ. സി. സി. അബുദാബി യുടെ വെബ് സൈറ്റ് ഉല്‍ഘാടനവും സ്ഥലം മാറി പോകുന്ന പുരോഹിതന്മാരായ ഫാദര്‍ വി. സി. ജോസ്, ഡോക്ടര്‍ ജോണ്‍ ഫിലിപ്പ്, ഷാജി തോമസ്, മാത്യു മാത്യു, ജോബി കെ. ജേക്കബ് എന്നിവര്‍ക്കു യാത്രയയപ്പും നല്‍കി.

ഫാദര്‍ സി. സി. ഏലിയാസ്, ജോണ്‍ തോമസ്, ബിജു ജോണ്‍, ബിജു ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്രൈസ്തവ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍
Next »Next Page » ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ മുസ്സഫയില്‍ ആരംഭിച്ചു »



  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine