അബുദാബി : സെന്റ്.സ്റ്റീഫൻസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
നാടൻ വിഭവ ങ്ങൾ ഒരുക്കിയ തട്ടു കടകൾ, ഇടവകയിലെ വീട്ടമ്മമാർ ഒരുക്കിയ വിവിധ ഭക്ഷണ സ്റ്റാളുകൾ കച്ചവട സ്ഥാപനങ്ങള്‍ എന്നിവ ഒരുക്കി അബുദാബി സെന്റ്. സ്റ്റീഫൻസ് സിറിയൻ ഓർത്തഡോക്സ് പള്ളി യിലെ കൊയ്ത്തുത്സവം ജന ശ്രദ്ധ ആകര്‍ഷിച്ചു.
പള്ളി വികാരി ഫാദര്‍ വർഗീസ് അറക്കൽ ഉത്ഘാടനം ചെയ്ത തോടെയാണ് കൊയ്ത്തുത്സവം തുടങ്ങിയത്. സംഗീത വിരുന്നും കോമഡി ഷോ യും വിവിധ കലാ പരിപാടി കളും കൊയ്ത്തുത്സവ ത്തോട് അനുബന്ധിച്ചു നടന്നു.