ദോഹ : ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ ‘ഈദ് സംഗമം’ ദോഹ യിലെ അൽ – ഒസറ ഹോട്ടലിൽ വെച്ച് ചേർന്നു.
ലുഖ്മാൻ അബ്ദുൽ മുജീബിന്റെ ഫാത്തിഹ യോട് കൂടി ആരംഭിച്ച യോഗ ത്തിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പരസ്പരം ഒന്നിച്ചു കൂടിയും സർവ്വ ശക്തന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചും ദാന ധർമ്മങ്ങൾ ചെയ്യുമ്പോഴേ ഒരു കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ പൂർത്തിയാവുക യുള്ളൂ എന്ന് അബ്ദുൽ അസീസ് ഓർമ്മിപ്പിച്ചു.
ബ്ലാങ്ങാട് ജുമാ മസ്ജിദിൽ റമളാനിൽ നടന്ന തറാവീഹ് നിസ്കാര ത്തിന്റെയും പെരുന്നാൾ നിസ്കാര ത്തിന്റെയും ദൃശ്യങ്ങൾ അടങ്ങിയ സി. ഡി. യുടെ പ്രകാശനം എം. വി. അഷ്‌റഫ്, ഫൈസൽ ചേർക്കലിന് നൽകി ക്കൊണ്ട് നിർവ്വഹിച്ചു.
മഹല്ലി ലുള്ള തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനര്‍ക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക യ്ക്കുള്ള ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന തിനായി ഒരു വർഷ ത്തേക്ക് വേണ്ടി സ്പോണ്‍സർ ചെയ്ത എല്ലാവരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ ഹനീഫ അബ്ദു ഹാജി, അബ്ദുൽ മുജീബ് എന്നിവർ സംബന്ധിച്ചു .