സെന്റ് ജോര്‍ജ് പള്ളിയില്‍ കൊയ്ത്തുത്സവം വെള്ളിയാഴ്ച

November 18th, 2013

അബുദാബി : സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നവംബര്‍ 22 വെള്ളിയാഴ്ച രാവിലെ പത്തര മണിക്ക് ബ്രഹ്മവാര്‍ ഭദ്രാസന അധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാ പ്പൊലീത്ത കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്യും.

രാവിലെ പത്തര മുതല്‍ ഉച്ചയ്ക്കു 12 മണി വരെയും വൈകിട്ടു 4 മുതല്‍ രാത്രി 9 മണി വരെയുമാണു കത്തീഡ്രല്‍ അങ്കണ ത്തില്‍ കൊയ്ത്തുല്‍സവം നടക്കുക. തട്ടുകടകള്‍, തനതു നസ്രാണി പലഹാരം, നാടന്‍ ഭക്ഷണം, വിവിധ തരം പായസങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ വില്‍പന ശാലകളും തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, പ്രകൃതി സൌഹൃദ ഉല്‍പന്ന ങ്ങള്‍ക്കായി ഇക്കോസ്റ്റാളും കൊയ്ത്തുല്‍ സവ ത്തില്‍ ഒരുക്കും.

വനിതകള്‍ നയിക്കുന്ന ശിങ്കാരിമേളം, വിവിധ കലാ പരിപാടികള്‍ കോര്‍ത്തിണക്കിയ കലാമേള, ഗാനമേള തുടങ്ങിയ കലാ പരിപാടികളും കുട്ടികള്‍ക്കായി വിവിധ യിനം വിനോദ കായിക പരിപാടികളും സജ്ജീകരിക്കും.

കൊയ്ത്തുല്‍സവ ത്തില്‍ നടക്കുന്ന നറുക്കെടുപ്പു കളില്‍ വിമാന ടിക്കറ്റ്, സ്വര്‍ണനാണയങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ സമ്മാന ങ്ങളും നല്‍കും. ഇടവക വികാരി ഫാദര്‍. വി. സി. ജോസ് ചെമ്മനം, സഹ വികാരി ഫാദര്‍. ചെറിയാന്‍ കെ. ജേക്കബ്, ട്രസ്റ്റി പി. എ. ഏബ്രഹാം, സെക്രട്ടറി പി. എസ്. ബേബി എന്നിവരുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊയ്ത്തുല്‍സവം ആഘോഷിച്ചു

November 17th, 2013

അബുദാബി : സെന്റ്‌.സ്റ്റീഫൻസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

നാടൻ വിഭവ ങ്ങൾ ഒരുക്കിയ തട്ടു കടകൾ, ഇടവകയിലെ വീട്ടമ്മമാർ ഒരുക്കിയ വിവിധ ഭക്ഷണ സ്റ്റാളുകൾ കച്ചവട സ്ഥാപനങ്ങള്‍ എന്നിവ ഒരുക്കി അബുദാബി സെന്റ്‌. സ്റ്റീഫൻസ് സിറിയൻ ഓർത്തഡോക്സ് പള്ളി യിലെ കൊയ്ത്തുത്സവം ജന ശ്രദ്ധ ആകര്‍ഷിച്ചു.

പള്ളി വികാരി ഫാദര്‍ വർഗീസ്‌ അറക്കൽ ഉത്ഘാടനം ചെയ്ത തോടെയാണ് കൊയ്ത്തുത്സവം തുടങ്ങിയത്. സംഗീത വിരുന്നും കോമഡി ഷോ യും വിവിധ കലാ പരിപാടി കളും കൊയ്ത്തുത്സവ ത്തോട് അനുബന്ധിച്ചു നടന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിജ്ഞാന സദസ്സ് വെള്ളിയാഴ്ച

November 7th, 2013

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വിജ്ഞാന സദസ്സ് വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി യിട്ടുണ്ട് എന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 02 642 44 88

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാള ത്തിന്‍റെ ദേശവും പരദേശവും : സെമിനാര്‍ അബുദാബി യില്‍

November 6th, 2013

sreshtam-malayalam-seminar-ePathram
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫി ​ല്‍ ഉട​നീളം നടത്തുന്ന ‘ശ്രേഷ്ഠം മലയാളം – മാതൃ​ ​ ഭാഷാ പഠന​ ​കാല’​ ​ത്തിന്റെയും നവംബര്‍ 15 നു ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റ റില്‍ നടക്കാന്‍ പോകുന്ന സോണ്‍ സാഹിത്യോല്സവി ​ന്റെയും ഭാഗമായി അബുദാബി​ ​യില്‍ ‘മലയാള​ ​ത്തിന്റെ ദേശവും പര ദേശവും’ എന്ന തല​ ​വാചക​ ​ത്തില്‍ ആര്‍. ​എസ്​.​ സീ​. ​ അബുദാബി സോണ്‍ സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു.

നവംബര്‍ 9 ശനിയാഴ്ച ​വൈകുന്നേരം 7 മണിക്ക് മദിന സായിദ് ഷോ​പ്പിംഗ് ​​ കോംപ്ലക്സിലെ ലുലു ഫുഡ്‌ കോര്‍ട്ട് ഹാളില്‍ നടക്കുന്ന പരിപാടി യില്‍ യു.​ എ​. ഇ.​ യിലെ കലാ സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

കേരള പിറവി ദിന ​ത്തില്‍ ഗള്‍ഫിലെ 500 കേന്ദ്ര​ ​ങ്ങളില്‍ ‘പള്ളി​ക്കൂടം’ നടത്തി ​യാണ് പഠന​ ​കാലം ആരംഭിച്ചത്. ​മലയാള ഭാഷ​ ​യുടെ അറിവും മഹത്വവും പ്രവാസി​ ​കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യ ത്തോടെ ​യാണ് പഠന കാലം സംഘടിപ്പിച്ചിട്ടുള്ളത്.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

സാഹിത്യോത്സവ് നവംബര്‍ ഒന്ന് മുതല്‍

November 1st, 2013

അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ അഞ്ചാമത് അബുദാബി സോണ്‍ സാഹിത്യോത്സവി ന്റെ ഭാഗ മായുള്ള സെക്ടര്‍ സാഹിത്യോത്സവു കള്‍ നവംബര്‍ ഒന്ന് വെള്ളിയാഴ്ച അബുദാബി യില്‍ തുടങ്ങും.

അറുപതോളം യൂണിറ്റു കളില്‍നിന്നും വിജയിച്ച വരാണ് സെക്ടര്‍ സാഹിത്യോത്സവു കളില്‍ പങ്കെടുക്കുക. അബുദാബി യിലെ എട്ട് പ്രധാന കേന്ദ്ര ങ്ങളിലാണ് ഇത് അരങ്ങേറുന്നത്.

സെക്ടര്‍ മത്സര വിജയികള്‍ നവംബര്‍ 15-ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് നടക്കുന്ന സോണ്‍ സാഹിത്യോത്സവിലും വിജയികള്‍ ഡിസംബ റില്‍ റാസല്‍ഖൈമ യില്‍ നടക്കുന്ന യു. എ. ഇ. നാഷണല്‍ സാഹിത്യോത്സവിലും പങ്കെടുക്കും.

സാഹിത്യോത്സവിന്റെ ഭാഗ മായി സാഹിത്യ സെമിനാര്‍, കുടുംബിനി കള്‍ക്ക് കഥാ രചനാ മത്സരം, ജനകീയ സംഗമ ങ്ങള്‍ തുടങ്ങിയ വയും സംഘടിപ്പിക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: 055 71 29 567

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സലിം അനാര്‍ക്കലി – ഒരു മുഗള്‍ പ്രണയഗാഥ അരങ്ങിലേക്ക്
Next »Next Page » കേരള സോഷ്യല്‍ സെന്‍ററില്‍ കേരളോത്സവം 2013 »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine