ദുബായ് : ദൈവം ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനി യോ അല്ല. മെയ്യും മനസ്സും ശുദ്ധമായ സജ്ജനങ്ങളില്‍ ഇടം പിടിച്ചതാണ് ദൈവം എന്ന് സുൽത്വാനിയ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി (ഖ.സി.) യുടെ നാലാമത് ഉറൂസിനോട് അനുബന്ധിച്ച് സുൽത്വാനിയ ഫൗണ്ടേഷൻ ദുബായില്‍ സംഘടിപ്പിച്ച സുൽത്വാനിയ പീസ് കോൺഫറൻസി ൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്ത്വാൻ (ഖ. സ.) തീക്ഷ്ണമായ പരിശീലനങ്ങളിലൂടെ മനസ്സിനെ ശുദ്ധീ കരിച്ച് അല്ലാഹുവിനെ കണ്ടെത്തി തിരിച്ചു വന്നത് കൊണ്ടു തന്നെ എന്നെന്നും അജ്ഞതയുടെ അന്ധ കാരത്തെ ഭേദിക്കുന്ന ഒരു വലിയ കെടാ വിളക്കായി കത്തിക്കൊണ്ടിരിക്കും എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ പ്രസിഡണ്ട് സയ്യിദ് മുസ്തഫ അൽ ഐദറൂസി കോൺഫറൻസ് ഉൽഘാടനം ചെയ്തു. ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി(ഖ.സി.) യുടെ ജീവിതം വിശദീകരിച്ച് ഉസ്മാൻ മഹ്ബൂബി മുഖ്യ പ്രഭാഷണം നടത്തി.
സുൽത്വാനിയ ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ഡോ. അബ്ദുന്നാസിർ മഹ്ബൂബി അദ്ധ്യക്ഷത വഹിച്ചു. പൗര പ്രമുഖന് മത്താർ അഹ്മദ് സാഗർ അൽ മർറി, വാഗ്മിയും എഴുത്തുകാരനുമായ ബഷീര്‍ തിക്കോടി, മാധ്യമ പ്രവർത്തകരായ എം. സി. എ. നാസർ, ജലീൽ പട്ടാമ്പി, അരുൺ പാറാട്ട്, അനൂപ് കീച്ചേരി, വ്യവസായ പ്രമുഖരായ സിദ്ധീഖ് എം. കെ., അൻസാർ കൊയിലാണ്ടി, അലി അസ്ഗർ മഹ്ബൂബി, ശിഹാബുദ്ദീൻ സുൽത്വാനി തുടങ്ങിയവർ ആശംസകൾ നേര്‍ന്നു.
സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ ജനറൽ സെക്രട്ടറി ആരിഫ് സുൽത്വാനി സ്വാഗതവും വൈസ് പ്രസിഡണ്ട് ഖാസിം മഹ്ബൂബി നന്ദിയും പറഞ്ഞു. ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരിയെ കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദര്‍ശിപ്പിച്ചു.
Sulthaniya Foundation