ഐ. സി. എഫ്. ഹെൽത്തോറിയം മെഡിക്കൽ ക്യാമ്പ് അബു ദാബി യിൽ

May 3rd, 2018

medical-camp-epathramഅബുദാബി : ഐ. സി. എഫ്. ഗൾഫ് കൗൺസിൽ നടത്തി വരുന്ന ‘ഹെൽത്തോറിയം’ കാമ്പയി ന്റെ ഭാഗ മായി അബു ദാബി ഐ. സി. എഫ്. കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് മേയ് 4 വെള്ളി യാഴ്ച രാവിലെ 8 മണി മുതൽ വൈകു ന്നേരം 6 മണി വരെ അബു ദാബി അഹല്യ ആശു പത്രി യിൽ വെച്ച് നടക്കും.

ഡന്റല്‍, ഓർത്തോ, ഇന്റേ ണൽ മെഡിസിൻ, ഗൈന ക്കോളജി, യൂറോളജി, ഓപ്ത മോളജി, ജി. പി. വിഭാഗ ങ്ങളിലെ വിദഗ്ധ ഡോക്ടർ മാർ സൗജന്യപരി ശോധന നടത്തും.

രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ സാധാരണ ക്കാരായ വര്‍ക്കും 2 മണി മുതൽ 6 മണി വരെ ഫാമി ലി ക്കും പരിശോ ധന നടക്കും. എല്ലാ വിഭാഗ ങ്ങൾക്കും പരിശോധന സൗജന്യ മായി രിക്കും എന്ന് അബു ദാബി ഐ. സി. എഫ്. കമ്മിറ്റി അറി യിച്ചു.

കാമ്പയിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സും വൈകുന്നേരം 4 മണിക്ക് സ്ത്രീ കൾക്കു വേണ്ടി രോഗ – സംശയ നിവാരണ ക്ലാസ്സും ഒരുക്കിയിട്ടുണ്ട്.

ക്യാമ്പിൽ പങ്കെടു ക്കുവാന്‍ ആഗ്രഹി ക്കുന്ന വർ 050 – 705 1084 എന്ന നമ്പറില്‍ എസ്. എം. എസ്. ആയോ വാട്സ് ആപ്പ് വഴിയോ റജിസ്റ്റർ ചെയ്യാവുന്നതാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഐ. സി. എഫ്. അബുദാബി ചാപ്റ്റർ നബി ദിന ആഘോഷം സംഘടിപ്പിച്ചു

December 12th, 2016

ssf-vice-president-dr-farooq-nuaimy-in-icf-meelad-fest-2016
അബുദാബി : ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേ ഷൻ (ഐ. സി. എഫ്.)അബുദാബി ചാപ്റ്റർ വിപുല മായ രീതി യിൽ നബി ദിന ആഘോഷം സംഘ ടിപ്പിച്ചു. അബു ദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ ഒരുക്കിയ നബി ദിന ആഘോഷ ത്തിൽ മൗലിദ് പാരായണം, പ്രവാചക പ്രകീർത്തന പ്രഭാ ഷണം, കൂട്ടു പ്രാർത്ഥന അന്ന ദാനം എന്നിവ യായിരുന്നു പ്രധാന പരി പാടി കൾ.

abudhabi-icf-meelad-fest-2016-ePatrham

അന്ത്യ പ്രവാചകൻ മുഹമ്മദ് നബി തിരു മേനി യുടെ ജന്മദിന ആഘോഷ ങ്ങളിൽ പങ്കെടു ക്കു വാൻ പ്രവാചക പ്രകീർത്തന ങ്ങളുമായി ഐ. എസ്. സി. യിൽ എത്തി ച്ചേർന്ന ആയിര ക്കണ ക്കിന് പ്രവാചക സ്നേഹി കളായ വിശ്വാസി കൾ ക്കു വേണ്ടി യുള്ള അന്ന ദാന ത്തി നായി രാവിലെ തന്നെ തയ്യാറെടു പ്പുകൾ തുടങ്ങി യിരുന്നു.

കേരളാ മുസ്ലിം ജമാഅത്ത് പ്രവാസി ഘടക മായ ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേഷൻ അബുദാബി ചാപ്റ്റർ പ്രവർ ത്തകരായ നൂറു കണക്കിന് പേര്‍ അബ്‌ദുൾ നാസർ ഹാജി യുടെ നേതൃത്വ ത്തിൽ അബു ദാബി മുശ്രി ഫിലെ പാചക കേന്ദ്ര ത്തിൽ ഭക്ഷണം തയ്യാറാക്കി.

ആഘോഷ പരിപാടി യിൽ എസ്. എസ്. എഫ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ ഫാറൂഖ് നുഐമി പ്രഭാഷണം നടത്തി. മൗലിദ് പാരായണത്തിന് ഉസ്മാൻ സഖാഫി, ഹാഫിള് സിറാജുദ്ധീൻ സഖാഫി, ബാപ്പുട്ടി ദാരിമി എന്നി വർ നേതൃത്വം നൽകി.

risala-study-circle-team-perfom-in-icf-meelad-fest-ePathram.jpg

തുടർന്ന് നടന്ന പൊതു സമ്മേളന ത്തിൽ ഐ. എസ്. സി. പ്രസിഡന്റ് തോമസ് എം. വർ ഗ്ഗീസ്, മുൻ സെക്രട്ടറി എം. അബ്ദുൽ സലാം, ഐ. സി. എഫ്. നേതാക്കളായ ഹമീദ് ഈശ്വര മംഗലം, പി. കെ. ഉമർ മൗലവി, സിദ്ധീഖ് അൻ വരി, പി. വി. അബൂ ബക്കർ മൗലവി തുടങ്ങിവർ പ്രസം ഗിച്ചു.

രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോല്‍സവ് പ്രതിഭ കളുടെ നേതൃത്വ ത്തില്‍ ബുര്‍ദ, ഗാനാ ലാപനം, ദഫ് മുട്ട്, ഖവാലി എന്നിവ അരങ്ങേറി.

പ്രോഗ്രാം ചെയർമാൻ ഉസ്മാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞു മൊയ്തു കാവ പ്പുര സ്വാഗതവും ഹമീദ് പരപ്പ നന്ദിയും പറഞ്ഞു. അബുദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നായി ആയിര ക്കണ ക്കിന് പേർ സംബ ന്ധിച്ചു. സമ്മേളനന്തരം അന്ന ദാനം നടത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

October 30th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി ) നാഷണൽ സാഹിത്യോത്സവിന് സമാപനമായി.

സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബുദാബി സോണ്‍ ചാമ്പ്യന്മാരായി. ദുബായ് സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി.

152 പോയന്‍റു മായി ദുബായ് രണ്ടാം സ്ഥാനവും 141 പോയന്‍റു മായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗ ങ്ങളിലായി 40 കലാ – സാഹിത്യ ഇന ങ്ങളി ലാണ് മത്സരം നടന്നത്.

സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. പി. സി. കെ. അബ്ദുല്‍ ജബ്ബാര്‍ കലാ പ്രതിഭ പ്രഖ്യാപനം നടത്തി. ശരീഫ് കാര ശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി.

ഇ. കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി. പി. എ. കുട്ടി ദാരിമി, റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി. എം. എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. ദുബായ് അടുത്ത സാഹിത്യോത്സവ് വേദി യായി പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

5 of 5345

« Previous Page « കലാഭവൻ മണിയുടെ സ്മരണാർത്ഥം ‘നിലയ്ക്കാത്ത മണി നാദം’ അബു ദാബി യിൽ
Next » നവംബര്‍ മൂന്ന് : പതാക ദിന മായി ആചരിക്കുന്നു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine