വഴി തെറ്റിയ കുട്ടിയെ കണ്ടു കിട്ടി

June 7th, 2011

lost-kid-epathram

മക്ക : മദീനയില്‍ നിന്ന് മക്കയില്‍ ഉമ്രയ്ക്കു പോയ മലയാളി കുടുംബത്തിലെ അഞ്ചു വയസ്സുള്ള കുട്ടി, വഴി തെറ്റി, മറ്റൊരു മലയാളി കുടുംബത്തോടൊപ്പം ഉണ്ട്. പിതാവിന്റെ പേര് അഷ്‌റഫ്‌ എന്നാണു കുട്ടി പറയുന്നത്. എന്തെങ്കിലും അറിയാവുന്നവര്‍ 0502601488 എന്ന നമ്പരില്‍ എന്‍ജിനീയര്‍ റഹീമുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിഷുകൈനീട്ടം : റിയാദില്‍ വിഷു ആഘോഷം

May 5th, 2011

vishukkani-audiance-payyanur-s-vedhi-epathram
റിയാദ് : റിയാദിലെ പയ്യന്നൂര്‍ സൗഹൃദ വേദി വിഷുക്കണി യും വിഷുസദ്യ യും ഒരുക്കി വിഷുകൈനീട്ടം എന്ന പേരില്‍ വിഷു ആഘോഷിച്ചു. റിയാദില്‍ ആദ്യമായി സൌഹൃദ വേദി സംഘടിപ്പിച്ച ഈ വിഷു സംഗമ ത്തില്‍ കേരളീയ വസ്ത്രം ധരിച്ചാണ് വേദി അംഗങ്ങള്‍ പരിപാടി യില്‍ പങ്കെടുത്തത്.

വനിതാ പ്രവര്‍ത്തകര്‍ വിഷു കണി ഒരുക്കി. കെ. പി. അബ്ദുല്‍ മജീദ്, വല്‍സല തമ്പാന്‍ എന്നിവര്‍ ചേര്‍ന്ന് കിട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കുമുള്ള കൈനീട്ടം നല്‍കി. ഉഷാ മധുസൂദനന്‍ വിഷു സന്ദേശം നല്‍കി. മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ കെ. യു. ഇഖ്ബാല്‍ (ഗദ്ദാമ) പ്രഭാഷണം നടത്തി.

vishukkani-riyad-payyanur-s-vedhi-epathram

വിഷുകൈനീട്ടം

ഡോ. ഭരതന്‍, ഇസ്മായില്‍ കരോളം, അഡ്വക്കേറ്റ് സുരേഷ് എം. പി, സനൂപ് പയ്യന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സൗഹൃദ വേദി അംഗങ്ങള്‍ ഒരുക്കിയ വിഷുസദ്യ ഇരുനൂറിലധികം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഉണ്ടത് അവിസ്മരണീയമായ അനുഭവമായി. രമേശന്‍ കെ പി, ശിഹാബുദ്ധീന്‍, രജിത്, മഹേഷ് തുടങ്ങിയവര്‍ ഒരുക്കുന്നതിനും വിളമ്പി നല്‍കുന്നതിനും നേതൃത്വം നല്‍കി.

payyanur-s-vedhi-riyad-vishu-sadhya-epathram

വിഷു സദ്യ

തുടര്‍ന്ന് വൈകീട്ട് 6 മണി വരെ കുട്ടികളു ടെയും മുതിര്‍ന്ന വരുടെയും വിവിധ കലാ കായിക പരിപാടി കള്‍ നടന്നു. വിനോദ് വേങ്ങയില്‍, ശ്രീപ്രിയ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. സാരംഗ്, ഷഹാന, തമ്പാന്‍, നന്ദന, അമൃത, സൂര്യ നാരായണന്‍, തുടങ്ങിയവര്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

-അയച്ചു തന്നത് : ബ്രിജേഷ് സി. റിയാദ്‌

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൊതുമാപ്പ് ലഭിച്ചവര്‍ക്ക് യാത്രാ നിരക്കില്‍ ഇളവ്

February 15th, 2011

air-india-epathram

സൗദി: സൗദിയില്‍ നിന്നു പൊതു മാപ്പ് ലഭിച്ചു നാട്ടില്‍ തിരിച്ചു പോകുന്നവര്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. 50 റിയാലാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിയാദ് എംബസിയില്‍ എയര്‍ ഇന്ത്യ ഇതിനായി ടിക്കറ്റ് കൗണ്ടറും തുറന്നിട്ടുണ്ട്. ഹജ്ജ്, ഉമ്ര തീര്‍ഥാടനത്തിനു വന്നവര്‍ക്കുള്ള പൊതു മാപ്പ് അടുത്ത മാസം പതിനെട്ടോടെ അവസാനിക്കും.

തൊഴില്‍ വിസയില്‍ വന്നവരടക്കം ആയിരങ്ങളാണ് മടക്ക യാത്ര പ്രതീക്ഷിച്ചു കഴിയുന്നത്. എന്നാല്‍ ആനുകൂല്യത്തിന് അര്‍ഹരായവര്‍ വളരെക്കുറച്ചു മാത്രമാണ് ഉള്ളത്. തൊഴില്‍ വിസയില്‍ വന്നവര്‍ക്ക് ആനുകൂല്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും അവരും നാട്ടിലേക്കു മടങ്ങാമെന്ന പ്രതീക്ഷയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെതിരെ ഫത്വ

November 2nd, 2010

fatwa-against-women-epathram

റിയാദ്‌ : സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനെതിരെ സൌദിയിലെ മത പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചു. സ്ത്രീകള്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നയത്തിന് എതിരെയാണ് പ്രസ്തുത ഫത്വ. സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും കാഷ്‌ കൌണ്ടറുകളില്‍ ജോലി ചെയ്യരുത്‌ എന്ന് ഫത്വ വ്യക്തമാക്കുന്നു. പുരുഷന്മാര്‍ ഒത്തു കൂടുന്ന ഇടങ്ങളില്‍ നിന്നും സ്ത്രീകള്‍ അകന്നു നില്‍ക്കണം. പുരുഷന്മാരുമായി സ്ത്രീകള്‍ ഇട കലരാന്‍ പാടില്ല. പുരുഷന്മാരെ ആകര്ഷിക്കാതെയും പുരുഷന്മാരാല്‍ ആകൃഷ്ടരാകാത്തെയും ജോലി ചെയ്യാന്‍ കഴിയുന്ന മാന്യമായ തൊഴില്‍ മാത്രമേ സ്ത്രീകള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ഫത്വയില്‍ വ്യക്തമാക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

12 അഭിപ്രായങ്ങള്‍ »

പെണ്ണെഴുത്തുകാര്‍ പടയണി ചേരണം : കുരീപ്പുഴ ശ്രീകുമാര്‍

October 18th, 2010

sabeena-m-sali-epathram
റിയാദ്‌: മലയാള കവിതയില്‍ പുരുഷാധിപത്യം ശക്തമാണെന്നും അതിനെതിരെ സ്ത്രീ മുന്നേറ്റത്തിന്‌ സ്ത്രീ കവികളുടെ പടയണി ഉണ്ടാവണമെന്നും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പ്രസ്താവിച്ചു. പ്രവാസി എഴുത്തുകാരി സബീന എം. സാലിയുടെ ‘ബാഗ്ദാദിലെ പനിനീര്‍പ്പൂക്കള്‍’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ച്‌ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

kureepuzha-audience

മറ്റെല്ലാ മേഖലയിലുമെന്ന പോലെ തന്നെ വല്ലാത്തൊരു പുരുഷ മേധാവിത്വമാണ്‌ കവിതയിലും. എന്നാല്‍ സ്ത്രീ സ്വരം ശക്തമായി കേട്ടു തുടങ്ങിയ കാലമാണിത്‌. തമിഴിലെ അവ്വയാര്‍ എന്ന കവിയത്രിയെ പോലൊരു സ്ത്രീ ശബ്ദം നേരത്തെ അത്ര ശക്തമായി, പുരുഷനൊപ്പം നില്‍ക്കും വിധം മലയാളത്തിലുണ്ടായില്ല. ബാലാമണിയമ്മ, സുഗത കുമാരി, വിജയ ലക്ഷ്മി, ലളിതാ ലെനിന്‍, മ്യൂസ്‌ മേരി, റോസ്‌ മേരി എന്നിവരില്‍ തുടങ്ങി സ്കൂള്‍ വിദ്യാര്‍ഥിനിയായ അഭിരാമിയിലൂടെ ഒരു ശക്തമായ സ്ത്രീ സാന്നിദ്ധ്യത്തിന്റെ തുടര്‍ച്ചയ്ക്കുള്ള ശ്രമം നടക്കുന്നുണ്ട്‌. എങ്കിലും പുരുഷ മേല്‍ക്കോയ്മയെ തകര്‍ക്കാന്‍ സംവരണത്തിന്റെ ഈ കാലത്തും കഴിഞ്ഞിട്ടില്ല എന്നത്‌ വസ്തുതയാണ്‌. സാഹിത്യത്തിലും സ്ത്രീക്ക്‌ ഇടം വേണം. അതു കൊണ്ടു തന്നെ പെണ്ണെഴുത്തു വേണം. ദളിത്‌ സാഹിത്യം എന്ന പോലെ പെണ്ണഴുത്തു പ്രത്യേക വിഭാഗമായി തന്നെ ശക്തിപ്പെടണം. താന്‍ ദളിതയായ പുരുഷ മേല്‍ക്കോയ്മക്കെതിരെ കവിതയില്‍ സ്ത്രീകളുടെ മുന്നേറ്റമുണ്ടാവണം. അതിന്‌ പടയണി ചേരണം. മലയാളത്തിലെ ആദ്യത്തെ താരാട്ടു പാട്ടുണ്ടാക്കിയത്‌ നാമൊക്കെ പഠിച്ചു വെച്ചിരിക്കുന്നതു പോലെ ഇരയിമ്മന്‍ തമ്പിയല്ല. ഏതെങ്കിലും ഒരു കര്‍ഷക തൊഴിലാളി അമ്മയായിരിക്കും അത്‌. അവരുടെ കുട്ടിയെ ഉറക്കാന്‍ പാടിയുണ്ടാക്കി യതായിരിക്കുമത്‌. ‘വാവോ…വാവോ…’ എന്ന്‌ തുടങ്ങുന്ന അത്തരമൊരു താരാട്ട്‌ പാട്ടു കേട്ട ഓര്‍മ്മയുണ്ട്‌.

അധിനിവേശ ശക്തികള്‍ക്കെ തിരെയുള്ള ഏറ്റവും വലിയ വാക്കായുധമാണ്‌ ‘ബാഗ്ദാദ്‌’ എന്ന്‌ സബീനയുടെ കവിതാ സമാഹാരത്തിന്റെ പേര്‌ സൂചിപ്പിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു. ബാഗ്ദാദ്‌ എന്ന വാക്ക്‌ ഇന്ന്‌ അധിനിവേശ ത്തിനെതിരെയുള്ള രോഷമാണ്‌. മഹത്തായ ഒരു സംസ്കാരത്തിന്റെ കേന്ദ്രം എന്ന നിലയില്‍ നാം കേട്ട്‌ പഠിച്ച ആ വാക്ക്‌ ഇന്ന്‌ അധിനിവേശ ശക്തികള്‍ക്കെതിരെ നമുക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും തീ പാറുന്ന ആയുധമാണ്‌ – കവി പറഞ്ഞു.

ന്യൂ ഏജ്‌ ഇന്ത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ബഥയിലെ ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സക്കീര്‍ വടക്കുംതല അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിന്‌ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി കവി കുരീപ്പുഴ ശ്രീകുമാര്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. എ. പി. അഹമ്മദ്‌, ജോസഫ്‌ അതിരുങ്കല്‍, റഫീഖ്‌ പന്നിയങ്കര, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, രഘുനാഥ്‌ ഷോര്‍ണൂര്‍, മൊയ്തീന്‍ കോയ, സിദ്ധാര്‍ഥനാശാന്‍, അബൂബക്കര്‍ പൊന്നാനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കവിതയിലൂടെ മലയാളത്തിലേക്ക്‌ വീണ്ടും ജ്ഞാനപീഠ പുരസ്കാരം എത്തിച്ച ഒ. എന്‍. വി. കുറുപ്പിനെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രമേയം സമീര്‍ അവതരിപ്പിച്ചു. ചിലിയിലെ ഖനി ദുരന്തം സംബന്ധിച്ച പ്രമേയം ഷാനവാസ്‌ അവതരിപ്പിച്ചു. ഒ. എന്‍. വി. യെ അഭിനന്ദിച്ചു കൊണ്ട്‌ എഴുതിയ സ്വന്തം കവിത ഷൈജു ചെമ്പൂര്‌ ആലപിച്ചു. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ’ എന്ന കവിത ബിലാല്‍ എം. സാലിയും, സബീനയുടെ ‘ബാഗ്ദാദിലെ പനീനീര്‍പ്പൂക്കള്‍’ ഫാത്തിമ സക്കീറും അവതരിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാറിനെ സുബാഷ്‌, ഷാജിബ സക്കീര്‍, കൃപ കൃഷ്ണകുമാര്‍ എന്നിവര്‍ പൂച്ചെണ്ട്‌ നല്‍കിയും ഷാള്‍ അണിയിച്ചും വേദിയിലേക്ക്‌ സ്വീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

13 of 1610121314»|

« Previous Page« Previous « ഇന്ദ്രനീലിമ : പ്രിയ കവിക്ക് മറുനാടിന്‍റെ സ്‌നേഹാഞ്ജലി
Next »Next Page » ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണസദ്യ »



  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine