അക്ഷര സദസ്സിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം കെ. എ. ജബ്ബാരിക്ക് സമ്മാനിച്ചു

October 2nd, 2012

akshara-sadassu-media-award-for-jabbari-ePathram
ഷാര്‍ജ : തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ അക്ഷര സദസ്സിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. എ. ജബ്ബാരിക്ക് കവടിയാര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ഭായ്‌ സമ്മാനിച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ. എ. റഹീം, കെ. ബാലകൃഷ്ണന്‍, ഡയസ് ഇടിക്കുള, സലീം മുഹമ്മദ്, ബഷീര്‍ തിക്കോടി, ജി. ശ്രീകുമാര്‍, ടി. വി. ബാലചന്ദ്രന്‍, രാജീവ് കുമാര്‍, ഹരി എം, സലീം അയ്യനേത്ത് തുടങ്ങിയര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്യാമ്പസ് ഓക്സിന്റെ ‘ദ ബാക്ക് ഓഫ് ബിയോണ്ട്” ഷാർജയിൽ

September 7th, 2012

the-back-of-beyond-epathram

ഷാർജ : ക്യാമ്പസ് ഓക്സിന്റെ അദ്യ ഹ്രസ്വ സിനിമയായ ‘ദ ബാക്ക് ഓഫ് ബിയോണ്ട്’ ഷാർജ നാഷണൽ തിയേറ്റർ മിനി ഹാളിൽ പ്രിവ്യു പ്രദർശനം നടത്തുന്നു. സെപ്റ്റംബർ 7 വൈകീട്ട് 7 മണിക്ക് ക്ഷണിക്കപ്പെട്ട സദസിനു മുൻപിൽ നടക്കുന്ന പ്രദർശനത്തിന് ശേഷം സിനിമയെ കുറിച്ച് നടക്കുന്ന പൊതു ചർച്ചയിൽ പ്രമുഖ സാഹിത്യ സാംസ്കാരിക കലാ നിരൂപകർ പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.

സുനിൽ കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും സജിത് കുമാറിന്റേതാണ്. സംഗീതം റോയ്, ക്യാമറ സുമേഷ് കുമാർ, എഡിറ്റിംഗ് ഒമർ ഷെറീഫ്.

ശ്രീനിവാസൻ, നിതിൻ പോളി, കെ. പി. എ. സി. ലളിത, ഹേമന്ത്, ഗൌതമി നായർ എന്നിവർ അണി നിരക്കുന്ന ക്യാമ്പസ് ഓക്സിന്റെ പ്രഥമ ചലചിത്രമായ ചാപ്റ്റേഴ്സ് ഒക്ടോബറിൽ പുറത്തിറങ്ങും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടെലി സിനിമകളുടെ പ്രദര്‍ശനം ഷാര്‍ജ യില്‍

June 28th, 2012

jabbari-acting-tele-film-the-unidentified-ePathram
ഷാര്‍ജ : പ്രവാസ ലോകത്തെ യുവ ചലച്ചിത്ര പ്രതിഭയായ നൌഷാദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ദി അണ്‍ ഐഡന്റിഫൈഡ് (The Unidentified), ദി ട്രാപ്പ് (The Trap) എന്നീ ടെലി സിനിമ കളുടെ പ്രിവ്യൂവും സീഡി പ്രകാശനവും ജൂണ്‍ 28 വ്യാഴം വൈകീട്ട് എട്ടു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സിലായിരിക്കും ചിത്ര പ്രദര്‍ശനം.

the-trap-tele-film-noushad-ePathram
ദുബായിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ കെ. എ. ജബ്ബാരി അടക്കം നാടക – ടെലിവിഷന്‍ രംഗത്തെ അഭിനേതാക്കള്‍ ഈ ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വേണം മറ്റൊരു കേരളം : ഇന്ത്യന്‍ അസോസിയേഷനില്‍ സെമിനാര്‍

June 28th, 2012

ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ജൂണ്‍ 29 വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി ഹാളില്‍ നടക്കും.

സെമിനാറില്‍ ‘വേണം മറ്റൊരു കേരളം’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡണ്ടും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ അസിസ്റ്റന്റ്‌ ഡയറക്ടറുമായിരുന്ന കെ. കെ. കൃഷ്ണകുമാര്‍ സംസാരിക്കും.

വിവര ങ്ങള്‍ക്ക് വിളിക്കുക : 06 56 10 845.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ വായനാ ശീല ത്തിനു പ്രാമുഖ്യം നല്‍കണം : പ്രൊഫ. എം. പി. ശ്രീധരന്‍ നായര്‍

April 18th, 2012

quilandi-nri-forum-welcome-mp-shreedharan-nair-ePathram
ഷാര്‍ജ :സാഹിത്യ കൃതികളുടെ പ്രചാരണ ത്തിനും, വായനാ ശീലത്തിനും പ്രവാസി സംഘടനാ പ്രവര്‍ത്ത കര്‍ പ്രാമുഖ്യം നല്‍കണം എന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് രസതന്ത്ര വിഭാഗം മുന്‍ തലവനും എഴുത്തു കാരനുമായ പ്രൊഫ. എം. പി. ശ്രീധരന്‍ നായര്‍ പറഞ്ഞു.

ഹൃസ്വ സന്ദര്‍ശന ത്തിനു യു. എ. ഇ. യിലെത്തിയ പ്രൊഫ. എം. പി. ശ്രീധരന്‍ നായര്‍ കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം നല്‍കിയ സ്വീകരണ ത്തില്‍ സംസാരിക്കുക യായിരുന്നു.

ഷാര്‍ജ നജഫ്‌ എക്സ്പെര്‍ട്ട് ഓഡിറ്റോറി യത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം രക്ഷാധികാരി സഹദ് പുറക്കാട് ഉപഹാരം സമ്മാനിച്ചു. ദേവാനന്ദ്‌ തിരുവോത്ത്, ലതീഫ് ടി. കെ., അബൂബക്കര്‍ സിദ്ദിഖ്, റിയാസ് ഹൈദര്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ പൂക്കാട് സ്വാഗതവും ദിനേശ് നായര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി യില്‍ ഇന്ത്യന്‍ ചലച്ചിത്രമേള
Next »Next Page » ഫോട്ടോഗ്രാഫി ശിൽപ്പശാല ദുബായിൽ »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine