ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘ ത്തിന്റെ വാര്‍ഷികാ ഘോഷവും സര്‍ഗ സംഗമവും ജനുവരി 27 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. യു. എ. ഇ. യിലെ മികച്ച സാഹിത്യ കാരനുള്ള അക്ഷരമുദ്ര പുരസ്‌കാരം ലത്തീഫ് മമ്മി യൂരിനും സേവന പ്രവര്‍ത്തനങ്ങള്‍ ക്കുള്ള സേവനമുദ്ര പുരസ്‌കാരം സലാം പാപ്പിനിശ്ശേരിക്കും അക്ഷര തൂലിക പുരസ്‌കാരം സോണിയാ റഫീഖിനും രമേഷ് പെരുമ്പിലാവിനും സമ്മാനിക്കും. വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ നടത്തിയ ചെറുകഥാ മത്സര ത്തിലെ വിജയി കള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വച്ച് വിതരണം ചെയ്യും.
പാം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിഖ്യാത സാഹിത്യകാരന്‍ കാക്കനാട ന്റെ ‘ബര്‍സാതി’ എന്ന നോവലി ന്റെയും പ്രശസ്ത കഥാകൃത്ത് സോമന്‍ കരിവെള്ളൂരിന്റെ ‘മഞ്ഞ് കൂടാരങ്ങള്‍ ‘ എന്ന മിനിക്കഥാ സമാഹാരവും നാടക കൃത്ത് ജോസ് കോയിവിള യുടെ നാടക പഠനം ‘പ്രഫഷണല്‍ നാടകം മൂല്യവും മൂല്യച്യുതിയും’ എന്ന പുസ്‌തക ത്തിന്റെയും പ്രകാശനം ചടങ്ങില്‍ വെച്ച് നടത്തും. കാക്കനാടന്‍ നഗറില്‍ നടക്കുന്ന പരിപാടി യില്‍ കാക്കനാടന്‍ അനുസ്മരണവും കഥയരങ്ങും കവിയരങ്ങും ഉണ്ടാകും. ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയ് ഉദ്ഘാടനം ചെയ്യും.
പാം പ്രസിഡന്റും നോവലിസ്റ്റു മായ വിജു. സി. പരവൂര്‍ അദ്ധ്യക്ഷത വഹിക്കും. പേസ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. എ. ഇബ്രാഹിം ഹാജി, കെ. ബാലകൃഷണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൂടുതല്‍ വിവര ങ്ങള്‍ക്ക് : 055 82 50 534 (സുകുമാരന്‍ വെങ്ങാട്)
-അയച്ചു തന്നത് : വെള്ളയോടന്‍