
ഷാര്‍ജ : സേവനം എമിരേറ്റ്‌സ് കമ്മിറ്റി പുന: സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ എമിറേറ്റ്‌സ് കമ്മിറ്റി പ്രസിഡന്റ് വേണു ഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ധനേഷ്.കെ. ബി. ട്രഷറര്‍ വി. പി. ദാസ്, സെന്‍ട്രല്‍ കമ്മറ്റി അംഗം അനില്‍, രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
– വാര്‍ത്ത അയച്ചത് : ധനേഷ്. കെ. ബി







ഷാര്‍ജ : യു. എ. ഇ. യിലെ കൊയിലാണ്ടി നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറ’ ത്തിന്റെ ആഭിമുഖ്യ ത്തില്‍ നടത്തപ്പെടുന്ന ‘ആഘോഷം 2012’, ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ മെയിന്‍ ഹാളില്‍ നടക്കും. ആഘോഷ പരിപാടികള്‍ കൊയിലാണ്ടി എം എല്‍ എ കെ. ദാസന്‍ ഉത്ഘാടനം ചെയ്യും.

























