

ഷാര്‍ജ: നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി താന്‍ വരച്ച ചിത്രത്തില്‍ എം.ടി വാസുദേവന്‍ നായര്‍ കയ്യൊപ്പ് ചാര്‍ത്തിയപ്പോള്‍ വിനീതിനത് സ്വപ്ന സാഫല്യത്തിന്റെ നിമിഷം. ചാര്‍കോളും പെന്‍സിലും ഉപയോഗിച്ച് വരച്ച തന്റെ ഛായാ ചിത്രം കണ്ട് എം. ടി അഭിനന്ദിച്ചു. പ്രിയപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങള്‍ വരക്കലാണ് കണ്ണൂര്‍ സ്വദേശിയായ വിനീതിന്റെ ഒഴിവു സമയ വിനോദം. നല്ലൊരു ചിത്രകാരനും അതേ സമയം സാഹിത്യാസ്വാദകനായ വിനീത് ഇതിനോടകം നിരവധി പ്രശസ്തരുടെ ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു. ഷാര്‍ജ ഇന്റര്‍നാഷ്ണല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എം. ടി. യെ കാണുവാന്‍ വരുമ്പോള്‍ കൂടെ താന്‍ വരച്ച ചിത്രവും കരുതിയിരുന്നു. എന്നാല്‍ ആരാധകരുടെ തിരക്കിനിടയില്‍ ചിത്രം അദ്ദേഹത്തെ കാണിച്ച് ഒരു കൈയ്യൊപ്പു വാങ്ങിക്കുവാനാകും എന്ന് ഒരിക്കലും കരുതിയതല്ല. സുഹൃത്തും ഫോട്ടോഗ്രാഫറുമായ സുല്‍ഫിക്കര്‍ (സുല്‍ തളിക്കുളം) ഡി. സി രവിയെ നേരിട്ടു കണ്ട് കാര്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ വിനീതിനെ വേദിയിലേക്ക് കൊണ്ടു പോയി. ഒരു നിമിഷം ചിത്രത്തില്‍ ഒന്ന് സൂക്ഷിച്ചു നോക്കി പിന്നെ മടികൂടാതെ കയ്യൊപ്പ് ചാര്‍ത്തി.
- എസ്. കുമാര്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ഷാര്‍ജ, സാഹിത്യം

ഷാര്‍ജ : പ്രസക്തി യുടെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണം വര്‍ണ്ണാഭമായ പരിപാടി കളോടെ സംഘടിപ്പിച്ചു.
‘അശ്വമേധം’ എന്ന പേരില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ചിത്രീകരണം, സംഘ ചിത്രരചന, ചിത്ര പ്രദര്‍ശനം, സെമിനാര്‍ എന്നീ വൈവിധ്യമാര്‍ന്ന പരിപാടി കളോടെ യായിരുന്നു അനുസ്മരണം.
യു. എ. ഇ. യിലെ ചിത്രകാര ന്മാരുടെ കൂട്ടായ്മ യായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് വയലാര്‍ കവിത കളുടെ ചിത്രീകരണവും ചിത്ര പ്രദര്‍ശനവും നടത്തി. കുട്ടികള്‍ അടക്കം 35 ചിത്രകാരന്മാര്‍ നടത്തിയ സംഘ ചിത്ര രചന ദൃശ്യവിരുന്നായി.

പ്രശസ്ത കവിയും ബ്ലോഗറുമായ സൈനുദ്ധീന്‍ ഖുറൈഷി, സംഘ ചിത്രരചന ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ ഷാഹുല്‍ കൊല്ലങ്കോട് അദ്ധ്യക്ഷത വഹിച്ചു. ശശിന്‍ സാ, പ്രിയാ ദിലീപ്കുമാര്‍, രഞ്ജിത്ത് രാമചന്ദ്രന്‍, ജോഷി ഒഡേസ, റോയി മാത്യു, സുധീഷ് റാം, ഷാബു, ഗോപാല്‍, ജയന്‍ ക്രയോണ്‍സ്, നദീം മുസ്തഫ, നിഷ, കാര്‍ട്ടൂണിസ്റ്റ് അജിത്ത്, ഹരീഷ് ആലപ്പുഴ തുടങ്ങിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കവിയരങ്ങില്‍ പ്രശസ്ത കവി ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അസ്മോ പുത്തഞ്ചിറ, റ്റി. എ. ശശി, സൈനുദ്ധീന്‍ ഖുറൈഷി, അനൂപ് ചന്ദ്രന്‍, അഷ്‌റഫ് ചമ്പാട്, രാജീവ് മുളക്കുഴ, രഘു കരിയാട്ട് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

‘നവോത്ഥാനം മലയാള സാഹിത്യ ത്തില്‍’ എന്ന വിഷയ ത്തില്‍ സെമിനാര്‍ നടന്നു. ഇ പത്രം കോളമിസ്റ്റും പ്രസക്തി വൈസ് പ്രസിഡണ്ടുമായ ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ച സെമിനാര്‍, രാജീവ് ചേലനാട്ട് ഉദ്ഘാടനം ചെയ്തു. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിച്ചു. ജോഷി രാഘവന്‍, മുഹമ്മദ് ഇഖ്‌ബാല്‍, ആയിഷ സക്കീ൪, ടി. കൃഷ്ണ കുമാ൪, അജി രാധാകൃഷ്ണന്‍, ജയ്ബി എന്‍. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
സെമിനാറിനു ശേഷം ഇസ്കിന്ദര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മതിലു കള്‍ക്കപ്പുറം’ എന്ന ചിത്രീകരണം അബുദാബി നാടകസൗഹൃദം അവതരിപ്പിച്ചത് ശ്രദ്ധേയമായി.

യു. എ. ഇ.യിലെ നിരവധി നാടക മല്‍സര ങ്ങളില്‍ മികച്ച നടിക്കുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അനന്തലക്ഷ്മി, മതിലു കള്‍ക്കപ്പുറത്തെ നാരായണിയെ അവിസ്മര ണീയമാക്കി. പ്രീത നമ്പൂതിരി, സാലിഹ് കല്ലട എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി.
പ്രസക്തി സെക്രട്ടറി വി. അബ്ദുള്‍ നവാസ്, കെ. എം. എം. ഷെരീഫ്, വേണു ഗോപാല്‍, സുഭാഷ് ചന്ദ്ര, വി. ദീപു, ബാബു തോമസ്, ദീപു ജയന്‍, ശ്രീകുമാര്‍, ശ്രീകണ്‍ഠന്‍ എന്നിവ൪ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
– അജി രാധാകൃഷ്ണന്‍
- pma
വായിക്കുക: ഷാര്‍ജ, സാംസ്കാരികം, സാഹിത്യം
ഷാര്‍ജ : പാം പുസ്തക പ്പുരയുടെ ആഭിമുഖ്യ ത്തില്‍ മലയാളം ഭാഷാ പ്രചാരണാര്‍ത്ഥം യു. എ. ഇ. യിലെ 8 മുതല്‍ 12 ക്ലാസ് വരെ യുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി ചെറുകഥാ മത്സരം സംഘടി പ്പിക്കുന്നു.
ചെറുകഥാ മത്സരം നവംബര്‍ 25 – ന് വൈകിട്ട് 3 മുതല്‍ 5 വരെ ഷാര്‍ജ നാഷണല്‍ പെയിന്‍റിന് സമീപ മുള്ള സാബാ ഓഡിറ്റോറിയ ത്തില്‍ നടക്കും.
ഒന്നാം സ്ഥാനത്തിന് ഒരു പവന്‍ സ്വര്‍ണ മെഡലും രണ്ടും മൂന്നും സ്ഥാന ങ്ങള്‍ക്ക് സ്വര്‍ണമെഡലും പ്രശംസാ പത്രവും നല്‍കും. പങ്കെടുക്കുന്ന എല്ലാ വര്‍ക്കും പ്രശംസാ പത്രവും നല്‍കും.
ജനുവരി 27 വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന പാമിന്‍റെ വാര്‍ഷിക സാഹിത്യ സമ്മേളന ത്തില്‍ സമ്മാന വിതരണം നടക്കും.
മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 82 50 534, 050 41 46 105, 050 51 52 068 .
- pma

ഷാര്‍ജ : വര്‍ത്തമാന കാലത്തെ സാംസ്കാരിക പ്രതിസന്ധി സമൂഹത്തിന്റെ മൂല്യച്യുതിയില്‍ നിന്നുയിര്‍ഭവിച്ചതാണെന്നും , മനസ്സുകളെ വിമലീകരിക്കാന്‍ കഴിവുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഭാവമാണ് ഇന്നത്തെ സംസ്കാരിക അധപതനത്തിന്റെ പ്രധാന കാരണമെന്നും പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അഭിപ്രായപ്പെട്ടു. സാഹിത്യ പഠനത്തിലൂടെയും, മാതൃഭാഷാ പഠനത്തിലൂടെയും മനസ്സുകളിലേക്ക് വെളിച്ചം വീശുന്ന അത്തരം വിദ്യാഭ്യാസ രീതി തന്നെ ഇല്ലാതായിരിക്കുന്നു. കാലങ്ങള്‍ക്ക് മുന്‍പ് ശ്രീബുദ്ധന്‍ പോലും മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുണ്ട്. കുറഞ്ഞത് നാലാം ക്ലാസ് വരെയെങ്കിലും കുഞ്ഞുങ്ങളെ മാതൃഭാഷ പഠിപ്പിച്ചു അവരെ നമ്മുടെ സംസ്കാരത്തിന്റെ നറുമണം ഉള്ളവരാക്കുന്നതിനു പകരം, അന്യ ഭാഷാ പഠനവും, എടുക്കാനാകാത്ത പഠന ഭാരവും നല്‍കി നാം അവരെ വളര്‍ത്തി എടുക്കുന്നത് സമൂഹത്തിനു ഗുണമില്ലാത്ത, വ്യക്തി ശുദ്ധിയില്ലാത്ത പൌരന്മാരായിട്ടാണ്. കളിയുടേയും സൌഹൃദങ്ങളുടെയും ലോകത്തു നിന്നും അടര്‍ത്തി മാറ്റി നാമവരെ വളര്‍ത്തുന്നത് ഏകാന്തതയുടെയും, സ്വാര്‍ത്ഥതയുടെയും രാജകുമാരന്മാരായാണ് എന്നും അദ്ദേഹം പറഞ്ഞു.
അസ്തിത്വ വാദികളായ സാഹിത്യകാരന്മാരും ആധുനിക സാഹിത്യകാരന്മാരുമൊക്കെ തന്നെ ഒരു പരിധി വരെ ഈ സംസ്കാരിക അധപതനത്തിനു ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അസ്തിത്വ വാദമെന്നത് തികച്ചും വ്യക്തി കേന്ദ്രീകൃതമാണ്. സമൂഹത്തിന് പ്രസക്തമായ സന്ദേശങ്ങള്‍ നല്‍കാത്ത, പൊതുവില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാത്ത ഇത്തരം സാഹിത്യം, പക്ഷെ ഒട്ടും പുരോഗമനപരമല്ല എന്ന് പറയുന്നത് അത് കൊണ്ടാണ്. ആധുനിക സാഹിത്യവും അസ്തിത്വ വാദവും മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ, അവരുടെ എഴുത്തിലെ ആര്‍ജ്ജവത്തെയും സത്യസന്ധതയെയും പുരോഗമന സാഹിത്യകാരന്മാര്‍ എന്നും അംഗീകരിച്ചിട്ടുണ്ട്. ഈ ആശയ സംഘര്‍ഷത്തില്‍ നിന്നും ഉണ്ടായ ഒരു തലമുറയെ നിഷ്ക്രിയരാക്കുന്നതാണ് ഇന്നത്തെ സാമൂഹ്യാവസ്ഥ എന്നത് തികച്ചും ഖേദകരമാണ്.
മാസ് ഷാര്‍ജയുടെ വേദിയില്‍ “വര്‍ത്തമാന കാലം സാംസ്കാരിക പ്രതിസന്ധി” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൈരളി ടി. വി. ഡയറക്ടര്‍ എ. കെ. മൂസ മാസ്റ്റര്‍ അനുബന്ധ പ്രഭാഷണം നടത്തി. കൃത്യമായ ചതുര വടിവുകളുടെ അകത്തു നിന്നുള്ള ജീവിത വ്യാപാരം സാംസ്കാരികമായ ഉന്നമനത്തിനു തീര്‍ത്തും അനുഗുണമല്ലെന്നു അദ്ദേഹം പറഞ്ഞു. അത്തരം കണക്കു കൂട്ടലുകള്‍ ജീവിതത്തിന്റെ സ്നേഹ സമ്പന്നമല്ലാത്ത യാന്ത്രികതയിലേക്കു മാത്രമേ നമ്മെ എത്തിക്കൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്റ് കെ. ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാസ് പ്രസിഡന്റ്റ് ശ്രീപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അഫ്സല്‍ സ്വാഗതം ആശംസിച്ചു.
കാക്കനാടന്‍, മുല്ലനേഴി, കാര്‍ടൂണിസ്റ്റ് കുട്ടി, സി. പി. എം. നേതാവും മുന്‍ കാസര്‍ഗോഡ് എം. പി. യുമായ ഗോവിന്ദന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അനില്‍ അമ്പാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. രമേശ് പി. പി. നന്ദി രേഖപ്പെടുത്തി .
അയച്ചു തന്നത് : ശ്രീപ്രകാശ്
- ജെ.എസ്.
വായിക്കുക: കുട്ടികള്‍, കേരള സാംസ്കാരിക വ്യക്തിത്വം, മാസ്, വിദ്യാഭ്യാസം, ഷാര്‍ജ, സംഘടന