ഷാര്‍ജ : അശ്വമേധം എന്ന പേരില്‍ പ്രസക്തി യു. എ. ഇ. സംഘടിപ്പിക്കുന്ന വയലാര്‍ അനുസ്മരണം വിവിധ പരിപാടി കളോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച 3 മണിക്ക് നടക്കും.
ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിന്‍റെ സംഘ ചിത്രരചന യോടെ 3 മണിക്ക് ആരംഭിക്കുന്ന പരിപാടി യില്‍ വൈകീട്ട് 5 മണിക്ക് കവിയരങ്ങ്, 6.30ന് സെമിനാര്‍, 8.30ന് ചിത്രീകരണം എന്നിവ ഉണ്ടായിരിക്കും.
പ്രവാസ ലോകത്തെ ശ്രദ്ധേയരായ സൈനുദ്ധീന്‍ ഖുറൈഷി, ശിവപ്രസാദ്, നസീര്‍ കടിക്കാട്, അനൂപ് ചന്ദ്രന്‍, രാജേഷ് ചിത്തിര, ടി. എ. ശശി, അസ്മോ പുത്തഞ്ചിറ, അഷ്‌റഫ് ചമ്പാട് തുടങ്ങിയവര്‍ കവിയരങ്ങില്‍ സംബന്ധിക്കും.
‘നവോത്ഥാനം മലയാള സാഹിത്യത്തില്‍’ എന്ന വിഷയ ത്തില്‍ നടക്കുന്ന സെമിനാറില്‍ ജി. എസ്. പത്മ കുമാര്‍ വിഷയം അവതരിപ്പിക്കും. രാജീവ് ചേലനാട്ട് ഉദ്ഘാടകനും, ഇ പത്രം കോളമിസ്റ്റും പ്രസക്തി വൈസ് പ്രസിഡണ്ടു മായ ഫൈസല്‍ ബാവ അദ്ധ്യക്ഷനും ആയിരിക്കും. വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.
തുടര്‍ന്ന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകള്‍ എന്ന കൃതിയെ ആസ്പദമാക്കി ഇസ്കന്ദര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അബുദാബി നാടക സൌഹൃദം അവതരിപ്പിക്കുന്ന ‘മതിലു കള്‍ക്കപ്പുറം’ എന്ന ചിത്രീകരണം അവതരിപ്പിക്കും.