ഷാര്‍ജ : കേരള ത്തിലെ മുസ്ലിംകളുടെ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ ഉത്ഥാന ത്തിനു സീതി സാഹിബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടെണ്ടതും പുതു തലമുറക്ക് വഴി കാട്ടിയാണെന്നും സ്വാതന്ത്ര്യ സമര ത്തിനു ശേഷം സാമൂഹ്യ പിന്നോക്ക അവസ്ഥ യിലായ ഇന്ത്യന്‍ മുസ്ലിംകളില്‍ വിശിഷ്യാ കേരള മുസ്ലിംകളെ നവോത്ഥാന ത്തിലേക്ക് നയിക്കാന്‍ ജീവത്യാഗം ചെയ്ത അദ്ദേഹത്തോട് മുസ്‌ലിം സമൂഹം കടപ്പെട്ടിരിക്കുന്നു എന്നും പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സീതി സാഹിബിന്‍റെ ജന്മനാടായ കൊടുങ്ങല്ലൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സീതി സാഹിബ് അനുസ്മരണ, സ്മരണിക പ്രകാശന സമ്മേളന ത്തിന്‍റെ യു. എ. ഇ. തല പ്രചാര സമ്മേളനം ഷാര്‍ജ യില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
രാഷ്ട്രീയ, മത സൌഹാര്‍ദ്ദ രംഗത്ത് മാതൃകാ പരമായ വ്യക്തിത്വ മായിരുന്നു സീതി സാഹിബ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കരക്ക് നല്‍കിക്കൊണ്ട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ സ്മരണിക ബ്രോഷര്‍ പ്രകാശനം ചെയ്തു.
വി. പി. അഹമദ് കുട്ടി മദനി പരിപാടി കളെ കുറിച്ച് വിശദീകരണം നടത്തി. ഷാര്‍ജ കെ. എം. സി. സി. പ്രസിഡന്‍റ് പി. കെ. അലികുഞ്ഞി, അജ്മാന്‍ കെ. എം. സി. സി. പ്രസിഡന്‍റ് സൂപ്പി പാതിരിപറ്റ, ഷാര്‍ജ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി സഅദ് പുറക്കാട്, കുട്ടി കൂടല്ലൂര്‍, ബാവ തോട്ടത്തില്‍, അബ്ദുല്‍ ഹമീദ് വടക്കേകാട്, ഇര്‍ഷാദ് ഓച്ചിറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
സീതി സാഹിബ് വിചാര വേദി നടത്തിയ പ്രസംഗ മത്സര ത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മുഹമ്മദ് റഫീക്ക് പേരാമ്പ്ര, റഹീം കട്ടിപ്പാറ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
പ്രസിഡന്‍റ് കെ. എച്. എം. അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. അശ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.