ഷാർജ : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഫാദര്‍ ബിജു പി. തോമസ് രചിച്ച ‘ഉമ്മൻ ചാണ്ടി : നന്മയുടെ പുണ്യാളൻ’ എന്ന പുസ്തകം, കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല എം. എൽ. എ. പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യൻ അസോസ്സിയേഷൻ പ്രസിഡണ്ട് അഡ്വ. വൈ. എ. റഹീം പുസ്തകം ഏറ്റു വാങ്ങി.
ലിപി പബ്ലിക്കേഷൻ ആണ് പ്രസാധകർ. ഉമ്മൻ ചാണ്ടിയുമായി ഇണങ്ങിയും പിണങ്ങിയും ദീർഘ നാൾ അടുത്തു പ്രവർത്തിച്ച ഓർമ്മകൾ രമേശ് ചെന്നിത്തല പങ്കു വച്ചു. ഉമ്മൻ ചാണ്ടിയുടെ നന്മയുടെ പാഠങ്ങൾ അടുത്ത തലമുറ ഏറ്റെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങിൽ സണ്ണിക്കുട്ടി എബ്രഹാം, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ലിപി അക്ബർ, ആർ. ചന്ദ്ര ശേഖരൻ, മഹാദേവൻ വാഴശ്ശേരിൽ, ആർ. ഹരി കുമാർ, വി. ടി. സലിം, അഡ്വ. ബാബുജി ഈശോ, പോൾ ജോർജ്ജ് പൂവത്തേരിൽ, റോജിൻ പൈനുംമൂട്, ഫാ. ബിജു പി. തോമസ് എന്നിവർ പ്രസംഗിച്ചു.