
ഷാര്ജ : സി. എസ്. എസ്. കളിക്കളം ഷാര്‍ജ ബാഡ്മിന്റണ്‍ ടൂര്ണ്ണമെന്റ് 2011നു തുടക്കമായി. കുവൈറ്റ് റൌണ്ട് എബൌട്ടി നടുത്തുള്ള ഇന്ഡോര്‍ സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍ പുരോഗമിക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ഉദ്ഘാടന ച്ചടങ്ങില്‍ പ്രസിഡന്റ് വേണു ഗോപാല്‍ അധ്യക്ഷനായിരുന്നു.
എസ്. കെ. സി. ഗ്രൂപ്പ് പ്രതിനിധി സോമന്‍, റൊമാന വാട്ടര്‍ പ്രതിനിധി പ്രദീപ്, ലൈഫ് ലൈന്‍ ഗ്രൂപ്പ് പ്രതിനിധി ഷബീര്‍, ബിജു കാസിം, സുശാന്ത്, ഷെല്ലി, കമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം
ഈ മാസം 25 വരെ മത്സരങ്ങള്‍ നീണ്ട് നില്ക്കും.
(അയച്ചു തന്നത് : കുഴൂര്‍ വില്‍സന്‍)






ഷാര്ജ : കേരള ത്തിന്‍റെ നവോത്ഥാന സാംസ്‌കാരിക ചരിത്രം വിഷയ മാക്കി എട്ടു മുതല്‍ പന്ത്രണ്ടാം തരം വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ തീരുമാനിച്ചു. മാര്‍ച്ച് 5 ശനിയാഴ്ച ഷാര്‍ജ കെ. എം. സി.സി. ഹാളില്‍ നടത്തുന്ന മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 050 86 38 300 (ബാവ തോട്ടത്തില്‍) എന്ന നമ്പരില്‍ ബന്ധപ്പെടുക യോ seethisahibvicharavedhi at gmail dot com മില്‍ മെയില്‍ ചെയ്യുക യോ ചെയ്യുക. മത്സര ത്തിനു വരുമ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യ പ്പെടുത്തിയ അപേക്ഷ യുമായി വരേണ്ടതാണ്.


























