ഷാര്‍ജ : മുന്‍ എം. എല്‍. എ. യും ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ കെ. എം. സൂപ്പിക്ക് ഷാര്‍ജ കെ. എം. സി. സി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.
– ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍
ഷാര്‍ജ : മുന്‍ എം. എല്‍. എ. യും ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ കെ. എം. സൂപ്പിക്ക് ഷാര്‍ജ കെ. എം. സി. സി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.
– ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍
- ജെ.എസ്.
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, ഷാര്‍ജ
ഷാര്‍ജ : പ്രവാസി സമൂഹം നേടി ത്തരുന്ന വിദേശ മൂലധനത്തെ കുറിച്ചും, അതിന്റെ പുനര്‍ വിന്യാസങ്ങളെ ക്കുറിച്ചും എങ്ങും ചര്‍ച്ചകള്‍ നടക്കുമ്പോഴും, ജീവിതത്തിന്റെ ആഹ്ലാദവും സന്താപവും ഏകാന്തനായി മാത്രം അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെയും മാനസിക സംഘര്‍ഷങ്ങളെ ക്കുറിച്ച് സമൂഹം വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ലെന്ന് മുന്‍ എം. പി. എ. വിജയ രാഘവന്‍ അഭിപ്രായപ്പെട്ടു. നീണ്ട 38 വര്‍ഷ ക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന എ. പി. ഇബ്രാഹിന് 17/12/2010 വെള്ളിയാഴ്ച വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍് അസോസിയേഷന്‍ ഹാളില്‍ നടന്ന വിപുലമായ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഏകാന്തനായി പ്രവാസിയും, നാട്ടിലുള്ള നാഥനില്ലാത്ത കുടുംബവും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പൊതു സമൂഹത്തിന്റെ വിഷയമെന്ന നിലയില്‍ തിരിച്ചറിയ പ്പെടേണ്ടതുണ്ട്. ഏറെ നാളത്തെ പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്നവര്‍ നേരിടുന്ന അന്യതാ ബോധത്തിന് പരിഹാര മെന്നോണം, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഒന്നിച്ചു ചേരാനുള്ള ഒരു സങ്കേതത്തിന്റെ പണിപ്പുരയിലാണ് തങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം കൊച്ചു കൃഷ്ണന്‍ അനുബന്ധ പ്രഭാഷണം നടത്തി
എ. പി. ഇബ്രാഹിമിന് എ. വിജയ രാഘവനും, ശ്രീമതി സുലേഖ ഇബ്രാഹിമിന് മാസ് വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി ഉഷാ പ്രേമരാജനും പ്രശസ്തി ഫലകങ്ങള്‍ നല്‍കി ആദരിച്ചു.
യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു എ. പി. ഇബ്രാഹിം.
മാസ് ഷാര്‍ജയുടെ സെക്രട്ടറി, അബുദാബി ശക്തി തിയേറ്റേഴ്സിന്റെ സെക്രട്ടറി, പ്രസിഡന്ട്, കേരള സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973 മുതല്‍ 98 വരെ 25 വര്‍ഷക്കാലം അബുദാബിയില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മാസ് എന്നിവയുടെ ഭാഗമായി ഷാര്‍ജയിലെ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 12 വര്‍ഷത്തോളം എ. പി. വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്.
ചടങ്ങില്‍ വെച്ച് 2011 ജനുവരിയില്‍ മാസ് സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ലോഗോ പ്രകാശനം എ. വിജയരാഘവന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രെഷറര്‍ പി. പി. ദിലീപിന് നല്‍കി ക്കൊണ്ട് നിര്‍വഹിച്ചു.
യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യാസീന്‍ (ഐ. എം. സി. സി.), ജോയ് തോട്ടുംകല്‍ (ഇന്ത്യന്‍ എക്കോസ്), ഉണ്ണി (അജ്മാന്‍ വീക്ഷണം), ബാബു വര്‍ഗീസ് (ഐ. ഓ. സി.), അബ്ദുള്ളക്കുട്ടി (ദല ദുബായ്), പ്രഭാകരന്‍ (ചേതന) എന്നിവരും മാസ് ഷാര്‍ജയുടെ മുന്‍ ഭാരവാഹികളായ മുരളീധരന്‍, ഹമീദ്, മാധവന്‍ പാടി എന്നിവരും സംസാരിച്ചു. എ. പി. ഇബ്രാഹിം മറുപടി പ്രസംഗം നടത്തി.
മാസ് പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന അധ്യക്ഷത വഹിച്ച ചടങ്ങിനു സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീപ്രകാശ് നന്ദിയും രേഖപ്പെടുത്തി.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, ഷാര്‍ജ, സംഘടന
ഷാര്‍ജ : ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ ധാരാളിത്തം വായന നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് വായന തിരിച്ചു പിടിക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കു ന്നതിന്റെ ഭാഗമായി മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 4, 5 തീയ്യതികളില്‍ ചെറുകഥാ ശില്പ ശാല സംഘടിപ്പിക്കുന്നു. മലയാള കഥാ സാഹിത്യ രംഗത്തെ പ്രമുഖരായ വൈശാഖനും സന്തോഷ് എച്ചിക്കാനവും ക്യാമ്പിനു നേതൃത്വം നല്‍കും.
4/11/2010 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പൊതു പരിപാടിയില്‍ കഥാകാരന്മാരായ വൈശാഖനും സന്തോഷ് എച്ചിക്കാനവുമായി “അനുഭവവും ആഖ്യാനവും” എന്ന വിഷയത്തില്‍ നടക്കുന്ന മുഖാമുഖത്തോടെ ശില്പ ശാലക്ക് തുടക്കം കുറിക്കും .
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശില്പ ശാല, കാഥികന്റെ പണിപ്പുര, വായനയുടെ ലോകം എന്നീ രണ്ടു സെഷനുകളിലായി കഥാ സാഹിത്യത്തിലെ നൂതന പ്രവണതകളെ കുറിച്ചും, ആദ്യ കാല കഥകളുടെ ശില്പ ഭംഗിയെ കുറിച്ചും ചര്‍ച്ച ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട കഥകളെ ആധാരമാക്കി വായനാനുഭവവും വിശകലനങ്ങളും നടക്കും.
5/11/2010 വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന യോഗത്തില്‍ ഓ. എന്‍. വി. കുറുപ്പ് മുഖ്യാതിഥി ആയിരിക്കും. മാസ് നടത്തിയ കഥാ മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. സന്തോഷ് എച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥയെ ആധാരമാക്കി ബാല കെ. മേനോന്‍ തയാറാക്കിയ ടെലി ഫിലിം പ്രദര്ശനത്തോടെ ശില്പ ശാല അവസാനിക്കും.
എല്ലാ സഹൃദയരെയും സാഹിത്യ കുതുകികളെയും ശില്പ ശാലയിലേക്ക് സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. നേരത്തെ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സാഹിത്യ വിഭാഗം കണ്‍വീനറുമായി (050 6884952) ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
- ജെ.എസ്.
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ഷാര്‍ജ, സംഘടന, സാഹിത്യം
ഷാര്‍ജ : യു.എ.ഇ. യുടെ ചരിത്രത്തില്‍ ആദ്യമായി മലയാളികള്‍ക്ക് മാത്രമായി ഈദ് ഗാഹ് ഒരുങ്ങുന്നു. ഷാര്‍ജ ഓഖാഫ് വകുപ്പാണ് അനുമതി നല്‍കിയത്. ഏതാനും വര്‍ഷങ്ങളായി ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ഈദ് ഗാഹ് നടത്താനുള്ള അനുമതി ലഭിച്ചത് എന്ന് ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജോ. സെക്രട്ടറി സി. എ. മുഹമ്മദ് അസ്ലം അറിയിച്ചു. ഷാര്‍ജ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനോട് ചേര്‍ന്നുള്ള ഫുട്ബോള്‍ ക്ലബ്ബിന്റെ വിശാലമായ മൈതാനത്തിലാണ് ആദ്യ ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് നമസ്കരിക്കുവാനുള്ള സൗകര്യം ഇവിടെയുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 06 5635120, 050 4546998, 050 4974230, 050 6799279 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- ജെ.എസ്.