ഷാര്‍ജ : യു.എ.ഇ. യുടെ ചരിത്രത്തില്‍ ആദ്യമായി മലയാളികള്‍ക്ക് മാത്രമായി ഈദ് ഗാഹ് ഒരുങ്ങുന്നു. ഷാര്‍ജ ഓഖാഫ് വകുപ്പാണ് അനുമതി നല്‍കിയത്. ഏതാനും വര്‍ഷങ്ങളായി ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ഈദ് ഗാഹ് നടത്താനുള്ള അനുമതി ലഭിച്ചത് എന്ന് ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജോ. സെക്രട്ടറി സി. എ. മുഹമ്മദ് അസ്ലം അറിയിച്ചു. ഷാര്‍ജ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനോട് ചേര്‍ന്നുള്ള ഫുട്ബോള്‍ ക്ലബ്ബിന്റെ വിശാലമായ മൈതാനത്തിലാണ് ആദ്യ ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് നമസ്കരിക്കുവാനുള്ള സൗകര്യം ഇവിടെയുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 06 5635120, 050 4546998, 050 4974230, 050 6799279 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.